ലോക പാമ്പ് ദിനം
World Snake day

ജൂലെെ 16 ലോക പാമ്പ് ദിനമായാണ് ആചരിക്കുന്നത്. 3500 ഓളം വിഭാഗം പാമ്പുകൾ ലോകത്താകമാനം ഉണ്ടെന്നാണ് കണക്കുകൾ. എന്നാൽ അവയിൽ 600 ഓളം ഇനങ്ങൾക്ക് മാത്രമേ വിഷമുള്ളൂ എന്നാണ് കണക്കുകൾ. കേരളത്തിൽ ഏകദേശം 106 ഇനം പാമ്പുകളുണ്ടെന്നാണ് കണക്ക്. ഇതിൽ 10 ഇനം മാത്രമാണ് വിഷമുള്ളവ. ഈ 10 എണ്ണത്തില്‍ തന്നെ അഞ്ചോളം എന്ന് പറയുന്നത് കടലില്‍ കാണുന്നതാണ്. വർഷത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം പാമ്പുകൾ അവയുടെ കട്ടികൂടിയ തൊലി പൊഴിച്ചു കളയാറുണ്ട്.