ലോക കടുവ ദിനം
World Tiger day

എല്ലാ വര്‍ഷവും ജൂലൈ 29 നാണ് അന്താരാഷ്ട്ര കടുവാ ദിനം ആചരിച്ചുവരുന്നത്.  കടുവകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മിപ്പിച്ചുകൊണ്ടുള്ള ഒരു വാര്‍ഷിക ഓര്‍മദിനം ആണിത്. 2010-ല്‍ റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നടന്ന ടൈഗര്‍ ഉച്ചകോടിയില്‍ വച്ചാണ് ജൂലൈ 29 നെ കടുവകളുടെ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. ഇന്ത്യയുടെ ദേശീയ മൃഗമാണ് കടുവ. കടുവ ഭാരതത്തിന്റെ ദേശീയ മൃഗമാണ്. കടുവ അലറിയാല്‍ കാട് വളരുമെന്ന് ഒരു ചൊല്ലുതന്നെയുണ്ട്. കടുവയില്ലാത്ത കാടും കാടില്ലാത്ത കടുവയും നാടിനാപത്താണ് എന്നു പറയാറുണ്ട്.