സെറിബ്രൽ പാൾസി
Cerebral Palsy

കുഞ്ഞു ജനിക്കുന്നതിനു മുൻപോ ജനിക്കുന്ന സമയത്തോ ജനിച്ചു കഴിഞ്ഞ ഉടനെയുള്ള സമയത്തോ മസ്തിഷ്കത്തിനുണ്ടാകുന്ന അസുഖങ്ങളോ തകരാറുകളോ ആണ് സെറിബ്രൽ പാൾസിയുടെ കാരണം. േപശികളുടെ ചലനത്തെ ബാധിക്കുന്ന പ്രശ്നമാണു പ്രധാനമായും ഇത്. പ്രസവസമയത്തോ അതിന് മുന്‍പോ കുഞ്ഞിന്‍റെ തലച്ചോറിലേക്ക് ആവശ്യത്തിന് ഓക്സിജന്‍ കിട്ടാത്ത അവസ്ഥ, തലച്ചോറിലുണ്ടാകുന്ന രക്തസ്രാവം, ബാക്ടീരിയല്‍ അണുബാധകള്‍,  മാസം തികയാതെയുള്ള ജനനം തുടങ്ങി പല കാരണങ്ങള്‍ സെറിബ്രല്‍ പാള്‍സിക്ക് പിന്നിലുണ്ടാകാം. സെറിബ്രൽ പാൾസി മരുന്നുകൊണ്ടു ചികിത്സിച്ചു മാറ്റാൻ കഴിയുന്ന ഒരസുഖം അല്ല.