Activate your premium subscription today
ആലപ്പുഴ ∙ അന്തരിച്ച അനശ്വര സാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ളയുടെ മകൾ കെ.ജാനമ്മ (77) അന്തരിച്ചു. മുല്ലയ്ക്കൽ ‘കാവേരി’യിൽ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരം നാളെ ഉച്ചയ്ക്കുശേഷം ചാത്തനാട് വൈദ്യുത ശ്മശാനത്തിൽ. ഡോ. എൻ.ഗോപിനാഥൻ നായരാണ് (പിള്ളൈസ് ആശുപത്രി) ഭർത്താവ്. മക്കൾ: ഡോ. രാജ് നായർ (സാഹിത്യകാരൻ, ചലച്ചിത്ര സംവിധായകൻ, ഓസ്ട്രേലിയ), ഐമ ദിനകർ (യുകെ). മരുമക്കൾ: ഡോ. അനൂത് ഇത്തഗാരുൺ (ഓസ്ട്രേലിയ), ഡോ. ദിനകർ (യുകെ).
കോട്ടയം ∙ പുലർച്ചെ പിതാവിനൊപ്പം സ്കൂട്ടറിൽ ബസ് സ്റ്റാൻഡിലേക്കു പോയ നഴ്സിങ് കോളജ് അധ്യാപിക കാറിടിച്ച് മരിച്ചു. വടവാതൂർ തകിടിയേൽ ടി.എ.ജയിംസിന്റെ (എംആർഎഫ് റിട്ട. ഉദ്യോഗസ്ഥൻ) മകൾ എക്സിബ മേരി ജയിംസ് (28) ആണു മരിച്ചത്. അമിതവേഗത്തിലെത്തിയ കാർ സ്കൂട്ടറിനു പിന്നിൽ ഇടിച്ചാണ് അപകടം.
നെടുങ്കണ്ടം ∙ രാമക്കൽമേട് കുരുവിക്കാനത്തു തലയ്ക്കടിയേറ്റ് പുത്തൻവീട്ടിൽ ഗംഗാധരൻ നായർ (54) മരിച്ചു. പിതാവ് രവീന്ദ്രൻ നായരെ (79) കമ്പംമെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു.തിങ്കളാഴ്ച രാത്രി പന്ത്രണ്ടോടെയാണു സംഭവം. കിടപ്പുമുറിയിൽ രക്തം വാർന്ന നിലയിൽ കണ്ടെത്തിയ ഗംഗാധരനെ നാട്ടുകാർ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. നെറ്റിയിൽ ആയുധമുപയോഗിച്ചുള്ള അടിയേറ്റതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയെന്നു പൊലീസ് പറഞ്ഞു. മൊഴികളിൽ സംശയം തോന്നിയതോടെയാണു രവീന്ദ്രൻ നായരെ വിശദമായി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തത്. മദ്യപനായിരുന്ന ഗംഗാധരൻ നായരും പിതാവും തമ്മിലുണ്ടായ തർക്കത്തിനിടെ രവീന്ദ്രൻ നായർ മകനെ അടിക്കുകയായിരുന്നുവെന്നാണു സൂചനയെന്നു പൊലീസ് പറഞ്ഞു. ഗംഗാധരൻ നായരുടെ സംസ്കാരം നടത്തി. അവിവാഹിതനാണ്.
ലൊസാഞ്ചലസ് ∙ അഗ്നിശമനസേനയുടെ രക്ഷാപ്രവർത്തനം ചിലയിടങ്ങളിലെ വൻതീ കെടുത്തിയെങ്കിലും മണിക്കൂറിൽ 129 കിലോമീറ്റർ വേഗമുള്ള കാറ്റിൽ കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിക്കുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകി. വരണ്ട പുൽമേടുകളുള്ള സാന്റ ആനയിൽ റെഡ് അലർട്ടുണ്ട്. ലൊസാഞ്ചലസ് കൗണ്ടിയിൽ 89,000 പേർക്കുകൂടി ഒഴിപ്പിക്കൽ നോട്ടിസ് നൽകി.
വെസ്റ്റ് പാം ബീച്ച് ∙ യുഎസ് മുൻ പ്രസിഡന്റ് ജിമ്മി കാർട്ടറുടെ മരണത്തെത്തുടർന്നുള്ള 30 ദിവസത്തെ ദുഃഖാചരണം തീരും മുൻപേ പുതിയ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സ്വകാര്യ മറലാഗോ ക്ലബ്ബിൽ യുഎസ് പതാക ഉയർത്തിയത് വിവാദമായി. കഴിഞ്ഞ മാസം 29ന് കാർട്ടറുടെ മരണത്തെത്തുടർന്ന് താഴ്ത്തിക്കെട്ടിയിരുന്ന പതാക വ്യാഴാഴ്ച കാർട്ടറുടെ സംസ്കാരം കഴിഞ്ഞതിനു പിന്നാലെയാണ് ഉയർത്തിക്കെട്ടിയത്.
കണ്ണൂർ ∙ മരണത്തോട് ബൈ പറഞ്ഞാണ് പവിത്രൻ ജീവിതത്തിലേക്ക് ആംബുലൻസ് കയറിയത്. മംഗളൂരുവിൽനിന്നു കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടയിലെപ്പോഴോ മരിച്ചെന്നു കരുതി, സംസ്കാരത്തിന് ഒരുക്കങ്ങൾ നടത്തിയവരെയും ഞെട്ടിച്ച് പവിത്രൻ ജീവിതത്തിലേക്കു കണ്ണുതുറന്നു.
തൃശൂർ∙ പീച്ചി ഡാമിന്റെ ജലസംഭരണിയിൽ വീണ് 4 വിദ്യാർഥിനികൾ അപകടത്തിൽപ്പെട്ട സംഭവത്തിൽ മരണം മൂന്നായി. ചികിത്സയിലായിരുന്നു പട്ടിക്കാട് ചാണോത്ത് മുരിങ്ങത്തു പറമ്പിൽ ബിനോജ്–ജൂലി ദമ്പതികളുടെ മകൾ എറിൻ (16) ആണ് ഇന്നു വൈകിട്ട് മരിച്ചത്. ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പട്ടിക്കാട്
മലപ്പുറം∙ നവവധുവിനെ മരിച്ചനിലയിൽ കണ്ടെത്തിയതിൽ കേസെടുത്ത് പൊലീസ്. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് (19) ആണ് മരിച്ചത്. ഭർതൃവീട്ടുകാരുടെ മാനസിക പീഡനം മൂലമാണ് പെൺകുട്ടി ജീവനൊടുക്കിയതെന്ന കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊണ്ടോട്ടി പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. ഭർത്താവ് മൊറയൂർ സ്വദേശി അബ്ദുൽ വാഹിദിനും മാതാപിതാക്കൾക്കും എതിരെയാണ് പരാതി.
തിരുവനന്തപുരം∙ നെയ്യാറ്റിന്‍കരയില്‍ പിതാവിന്റെ ആഗ്രഹപ്രകാരമാണ് സമാധി ഇരുത്തിയതെന്നും കല്ലറ പൊളിക്കാന്‍ അനുവദിക്കില്ലെന്നും ഭാര്യയും മക്കളും കടുംപിടിത്തം പിടിക്കുമ്പോള്‍ വെട്ടിലാകുന്നത് പൊലീസും ജില്ലാ ഭരണകൂടവും. കുടുംബം പറയുന്നത് അനുവദിച്ചാല്‍ സംസ്ഥാനത്ത് കൂടുതല്‍ ‘സമാധികള്ക്കു’ സമാധാനം പറയേണ്ടിവരുമോ എന്ന ആശങ്കയാണ് അധികൃതര്‍ക്ക്. വീട്ടില്‍ വച്ചുള്ള മരണങ്ങള് പിന്നീട് പലപ്പോഴും പൊലീസിനു തലവേദനയാകാറുണ്ട്. മരിച്ചയാളിന്റെ മക്കള്‍ തമ്മില്‍ സ്വത്തുതര്‍ക്കം ഉണ്ടാകുമ്പോഴാണ് വിഷയം വീണ്ടും നിയമവഴികളിലേക്ക് എത്തുന്നത്.
തിരുവനന്തപുരം ∙ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കാൻ സംസ്ഥാന സർക്കാർ. ഇവരുടെ അടുത്ത ബന്ധുക്കള്‍ക്കു ധനസഹായം നല്‍കാനും തീരുമാനിച്ചു. ഇതിനായി സര്‍ക്കാര്‍ രണ്ടു സമിതികള്‍ രൂപീകരിച്ചു. സംസ്ഥാനതലത്തിലും പ്രാദേശികതലത്തിലും സമിതികള്‍ ഉണ്ടാകും. വില്ലേജ് ഓഫിസര്‍, പഞ്ചായത്ത് സെക്രട്ടറി, അതത് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ എന്നിവരടങ്ങുന്ന പ്രാദേശിക സമിതി ആദ്യം പട്ടിക തയാറാക്കി സമര്‍പ്പിക്കും. ആഭ്യന്തരവകുപ്പ് അഡീ. ചീഫ് സെക്രട്ടറി, റവന്യൂ, തദ്ദേശ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ എന്നിവരടങ്ങുന്നതാണ് സംസ്ഥാനതല സമിതി.
Results 1-10 of 4831