Activate your premium subscription today
കാലാവസ്ഥാ വ്യതിയാനം എച്ച്ഐവി പ്രതിരോധത്തെയും ബാധിക്കുന്നുവെന്ന് പഠന റിപ്പോർട്ട്. എച്ച്ഐവി പ്രതിരോധത്തിലും പരിചരണത്തിലും വലിയ തോതിലുള്ള വെല്ലുവിളികളാണ് നേരിടേണ്ടി വരുന്നത്. ടൊറന്റോ സർവകലാശാലയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.
ശാസ്ത്ര, സാങ്കേതികരംഗത്തു ശ്രദ്ധേയമായ കുതിപ്പുകൾക്കാണ് 2024 സാക്ഷ്യം വഹിച്ചത്. അവയിൽ ചിലതു പരിചയപ്പെടാം. എച്ച്ഐവിക്ക് മരുന്ന് എച്ച്ഐവി ബാധയ്ക്കെതിരായ ഗവേഷണങ്ങളിലെ ശ്രദ്ധേയമായ കാൽവയ്പുകളിലൊന്നാണ് ലെനകാപവീർ. വൈറസ് വ്യാപനം തടയാൻ 96 ശതമാനത്തോളം ഫലപ്രദമാണ് മരുന്നെന്ന് 3200ലേറെ പേരിൽ നടത്തിയ ക്ലിനിക്കൽ
ഇന്ത്യയിലെ രണ്ടാമത്തെ എച്ച്ഐവി രോഗബാധിതയായ വ്യക്തി ഇന്ന് നൂറുകണക്കിന് എച്ച്ഐവി ബാധിതരായ കുഞ്ഞുങ്ങൾക്ക് താങ്ങും തണലുമാണ്. നൂറി സലിം ജനിച്ചത് നൂർ മുഹമ്മദായിട്ടാണെങ്കിലും വളർന്നത് മുഴുവൻ തന്നിലുള്ള സ്ത്രീത്വത്തെ അംഗീകരിച്ചുകൊണ്ടായിരുന്നു. തമിഴ്നാട്ടിലെ രാമനാഥപുരത്ത് ജനിച്ചുവളർന്ന ട്രാൻസ് വുമൺ നൂറി
ന്യൂഡൽഹി∙ ഇന്ത്യയിൽ എയ്ഡ്സ് രോഗികളുടെ എണ്ണം കുറഞ്ഞതായി ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട്. 2010നും 2022നും ഇടയിൽ ഓരോ വർഷവും പുതിയതായി രോഗം ബാധിക്കുന്നവരുടെ എണ്ണം 44.23% കണ്ട് കുറഞ്ഞതായാണു ദേശീയ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ റിപ്പോർട്ടിൽ പറയുന്നത്. ലഹരിമരുന്നു ശരീരത്തിൽ കുത്തിവയ്ക്കുന്നവരിലാണ് എയ്ഡ്സ് പിടിപെടാൻ സാധ്യത ഏറ്റവുമധികം– 9.03%. ഇവരടക്കമുള്ള അതീവ സാധ്യതാ വിഭാഗങ്ങളെ കൂടുതലായി ബോധവത്കരണ, പ്രതിരോധ മാർഗങ്ങളിലെത്തിക്കാൻ സാധിച്ചു-റിപ്പോർട്ടിൽ പറയുന്നു.
കുവൈത്ത് സിറ്റി ∙ എച്ച്ഐവി സ്ഥിരീകരിച്ച നൂറിലധികം വിദേശികളെ കുവൈത്ത് തിരിച്ചയച്ചു. വാർഷിക എയ്ഡ്സ് ആൻഡ് വെനീറിയൽ ഡിസീസസ് കോൺഫറൻസിലാണ് ഇക്കാര്യം അറിയിച്ചത്.
ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കനുസരിച്ച് 2030ഓടുകൂടി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങളെങ്കിലും കേരളം വളരെ നേരത്തെ ആ ലക്ഷ്യത്തിലെത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ ലക്ഷ്യം കൈവരിക്കാന്‍ 'ഒന്നായ് പൂജ്യത്തിലേയ്ക്ക് ' എന്ന
ന്യൂഡൽഹി ∙ എച്ച്ഐവി ബാധിതർക്കു ജീവിതാവസാനം വരെ നൽകേണ്ട ആന്റി റിട്രോവൈറൽ മരുന്നുകൾ നാലിലൊന്നുപേർക്കും ലഭിക്കുന്നില്ല. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ലോകത്തെ 3.99 കോടി എച്ച്ഐവി ബാധിതരിൽ 92 ലക്ഷം പേർക്കും ആന്റി റിട്രോവൈറൽ മരുന്നോ ചികിത്സയോ ലഭിക്കുന്നില്ല. വൈറസ് ബാധ ഭേദമാകില്ലെങ്കിലും ഈ മരുന്നു കഴിച്ചാൽ ജീവിതദൈർഘ്യം കൂട്ടാമെന്നതാണു പ്രത്യേകത. മരുന്നു ഉപയോഗിച്ചു തുടങ്ങിയാൽ ജീവിതാവസാനംവരെ കൃത്യമായി തുടരേണ്ടതാണ്. രാജ്യത്ത് ഇതുൾപ്പെടെയുള്ള എയ്ഡ്സ് പ്രതിരോധ പ്രവർത്തനങ്ങൾക്കു ഫണ്ടിന്റെ അഭാവം പ്രതിസന്ധിയാണെന്ന് എയ്ഡ്സ് സൊസൈറ്റി ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.
തൃശൂർ ∙ സംസ്ഥാനത്ത് 19നും 25നും ഇടയിലുള്ളവരിൽ എച്ച്ഐവി ബാധ കൂടുന്നു. ലഹരി കുത്തിവയ്പ് ഉൾപ്പെടെ അതിനു കാരണമാകാമെന്നാണ് വിലയിരുത്തൽ. ആകെ എച്ച്ഐവി പോസിറ്റിവിൽ 15% പേരും ഈ പ്രായത്തിൽ ഉള്ളവരാണെന്ന് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി വ്യക്തമാക്കി. എന്നാൽ, പരിശോധനകളുടെ എണ്ണം കൂടുന്നതനുസരിച്ച് വൈറസ് ബാധ വർധിക്കുന്നില്ല എന്നതാണ് ആശ്വാസം. ഇന്ത്യയിൽ ഏറ്റവും കുറവ് നിരക്ക് ഉള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സ്വവർഗാനുരാഗം വഴിയും പുരുഷന്മാർക്കിടയിൽ എച്ച്ഐവി ബാധിതരുടെ എണ്ണം കൂടുന്നുണ്ട്.
ന്യൂഡൽഹി ∙ എച്ച്ഐവി മരുന്നായ ലെനകാപവിറിന്റെ പേറ്റന്റ് സംബന്ധിച്ച തർക്കത്തിൽ ഇന്ത്യൻ പേറ്റന്റ് ഓഫിസ് നാളെ വാദം കേൾക്കും. മരുന്നിനു 2038 വരെ പേറ്റന്റുണ്ടെന്ന യുഎസ് ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഗിലെയാഡ് സയൻസസിന്റെ വാദത്തെ എച്ച്ഐവി ബാധിതരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ സങ്കൽപ് റീഹാബിലിറ്റേഷൻ ട്രസ്റ്റാണ് എതിർക്കുന്നത്.
സ്റ്റെം സെല്‍ മാറ്റിവയ്ക്കല്‍ ചികിത്സയിലൂടെ എച്ച്ഐവി രോഗമുക്തി നേടി ജര്‍മ്മനിയിലെ അറുപത് വയസ്സുകാരന്. ഇത്തരത്തില്‍ പൂര്‍ണ്ണമായും എച്ച്ഐവി രോഗമുക്തി നേടുന്ന ലോകത്തിലെ തന്നെ ഏഴാമത്തെയാളാണ് ഇദ്ദേഹം. അടുത്ത ആഴ്ച മ്യൂണിക്കില്‍ നടക്കുന്ന രാജ്യാന്തര എയ്ഡ്സ് കോണ്‍ഫറന്‍സിന് മുന്നോടിയായാണ്
Results 1-10 of 36