താഴ്ന്ന രക്തസമ്മർദം
Hypotension

ബിപി കുറയുന്ന അവസ്ഥ (ഹൈപ്പോടെൻഷൻ) ഉയരുന്നതുപോലെ അത്ര സാധാരണമല്ല. എഴുന്നേൽക്കുമ്പോൾ കണ്ണിൽ ഇരുട്ട് കയറുക, ബാലൻസ് കിട്ടാതെ വീഴാൻ പോകുക, ക്ഷീണം തുടങ്ങിയവയാണ് ബിപി കുറയുന്നതിന്റെ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ കിടക്കുകയോ ഇരിക്കുകയോ ചെയ്യുക. കാലിന്റെ ഭാഗം ഉയർത്തി വയ്ക്കുന്നത് ബിപി കൂടാൻ സഹായിക്കും. ഉപ്പു ചേർത്ത വെള്ളവും കുടിക്കാം. ഒരാളുടെ രക്തസമ്മർദ്ദം വളരെ കുറയുമ്പോൾ, അത് 90/60 mmHg ന് താഴെയായി പോകും.