Activate your premium subscription today
പല്ലു തേയ്ക്കാനോ ഒന്നു എണീറ്റു നിൽക്കാനോ മറ്റൊരാളെ ആശ്രയിക്കേണ്ട അവസ്ഥ ആലോചിച്ചു നോക്കൂ. പ്രാഥമിക കാര്യങ്ങൾ ചെയ്യാൻ പോലും മറ്റൊരാളുടെ സഹായം തേടേണ്ട അത്തരം സാഹചര്യങ്ങൾ നമ്മുടെ ശരീരത്തേക്കാൾ കൂടുതൽ തളർത്തുക മനസ്സിനെയായിരിക്കും. ഇത്തരം മനോവിഷമങ്ങളിലൂടെ കടന്നുപോകുന്ന നിരവധിപേരെ നമുക്കു ചുറ്റും കാണാം. എന്നാൽ, ഇനി തളരേണ്ട ശരീരവും മനസ്സും.
ഇരിട്ടി (കണ്ണൂർ) ∙ ആനക്കലിക്ക് ഇരയായി കഴുത്തിനു താഴെ ചലനശേഷി നഷ്ടപ്പെട്ട് എം.എം.വൈഷ്ണവ് (25) കിടപ്പിലായിട്ട് 10 മാസം കഴിഞ്ഞു. കഠിനാധ്വാനം ചെയ്തു കുടുംബം പുലർത്തിയിരുന്ന വൈഷ്ണവിന് ഇപ്പോൾ ശരീരം അനക്കണമെങ്കിൽ അമ്മ ഷീബയുടെ സഹായം വേണം. തുടർചികിത്സച്ചെലവും ജോലിയുമെല്ലാം വാഗ്ദാനം ചെയ്ത വനംവകുപ്പ് കൈവിട്ട സ്ഥിതിയാണ്.
കുറ്റിപ്പുറം ∙ ഐപി വിഭാഗത്തിനു പുറമേ ഫിസിയോതെറപ്പി വിഭാഗവും അനുവദിച്ച കുറ്റിപ്പുറം ഗവ.ഹോമിയോ ആശുപത്രിയിലേക്ക് കൂടുതൽ ജീവനക്കാരെ അനുവദിക്കാത്തത് ആശുപത്രിയുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്നു.തിരക്കേറിയ ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതിനാൽ നിലവിലെ ജീവനക്കാർ ഇരട്ടി ഡ്യൂട്ടി
തിരുവനന്തപുരം∙ മനോദൗർബല്യമുള്ള, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചികിത്സക്കിടയിൽ ലൈംഗികമായി പീഡിപ്പിച്ച ഫിസിയോതെറാപ്പിസ്റ്റ് നെയ്യാറ്റിൻകര സ്വദേശി ഷിനോജിന് (36) 44 വർഷം കഠിന തടവും 8.5 ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.പി. ഷിബുവാണ് ശിക്ഷ വിധിച്ചത്.
തിരുവനന്തപുരം∙ ഭിന്നശേഷിക്കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചികിത്സക്കിടയിൽ ലൈംഗികമായി പീഡിപ്പിച്ച ഫിസിയോതെറാപ്പിസ്റ്റ് നെയ്യാറ്റിൻകര സ്വദേശി ഷിനോജ് (36) കുറ്റക്കാരൻ എന്നു തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.പി.ഷിബു. ശിക്ഷ നാളെ പ്രഖ്യാപിക്കും.
കണ്ണൂർ∙ ഫിസിയോതെറപ്പി വിദ്യാർഥിനി കോളജ് ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ. ലൂർദ്ദ് നഴ്സിങ് കോളജിലെ ഫിസിയോതെറാപ്പി അവസാന വർഷ വിദ്യാർഥിനി ആൻമരിയയെ (22) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊച്ചി തോപ്പുംപടി സ്വദേശിനിയാണ്. തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.
മിക്കവരെയും അലട്ടുന്ന പ്രശ്നമാണ് നടുവേദന. പലരും അതിനെ അവഗണിക്കുമെങ്കിലും ഗുരുതരമായ പല ആരോഗ്യപ്രശ്നങ്ങളുടെയും ലക്ഷണമാകാം അത്. അതുകൊണ്ടുതന്നെ നടുവേദനയെ ഗൗരവത്തോടെ കാണണം. ‘നടുവേദനയും അതിന്റെ പ്രതിരോധവും ചികിത്സയും ഫിസിയോതെറാപ്പിയിലൂടെ’ എന്നതാണ് ഈ വര്‍ഷത്തെ ലോക ഫിസിയോതെറപ്പി ദിനാചരണത്തിന്റെ സന്ദേശം.
അബുദാബി/റിയാദ്∙ ബുർജീൽ ഹോൾഡിങ്സ് സൗദി അറേബ്യയിൽ ഫിസിയോതെറപ്പി, റീഹാബിലിറ്റേഷൻ, വെൽനസ് സേവനങ്ങൾ നൽകുന്ന 8 പുതിയ ഫിസിയോതെറാബിയ സെന്ററുകൾ തുറന്നു. റിയാദ്, ജിദ്ദ, ദമാം, യാമ്പു, അൽഖോബാർ എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങൾ. സൗദിയിലെ ഫിറ്റ്നസ് ഗ്രൂപ്പ് ലീജാം സ്പോർട്സുമായി ചേർന്നാണ് പദ്ധതി. രോഗപ്രതിരോധവും
ആരോഗ്യ സംരക്ഷണത്തില്‍ നടത്തത്തിന്റെ പ്രാധാന്യത്തെ കുറിച്ച് എത്ര പറഞ്ഞാലും മതിയാകില്ല. എന്നാല്‍ കാര്യങ്ങളെ അല്പം വ്യത്യസ്തമായി ചെയ്യുന്ന പുതുതലമുറ വ്യായാമത്തിന്റെ ഭാഗമായി നടത്തത്തെയും അല്പം പരിഷ്ക്കരിച്ചിരിക്കുകയാണ്. മുന്നോട്ടു നടക്കുന്നതിനു പകരം പിന്നോട്ടു നടക്കുന്ന വ്യായാമമാണ് ഫിറ്റ്നസ്
വളരെ സജീവമായി നടന്ന ഒരാൾ പെട്ടെന്ന് ഒരിടത്തേക്ക് ഒതുങ്ങി പോവുക. പരസഹായമില്ലാതെ പ്രാഥമിക കാര്യങ്ങൾ പോലും ചെയ്യാാൻ കഴിയാതിരിക്കുക. ഇൗ വരികൾ വായിച്ചു പോകാൻ എളുപ്പമാണെങ്കിലും സ്ട്രോക്ക് അഥവാ മസ്തിഷ്കാഘാതം വന്നവരുടെ സ്ഥിതി അത്ര നിസാരമല്ല. പ്രമേഹരോഗവും കൂടിയ രക്തസമ്മർദവുമുള്ളവരുടെ എണ്ണം വർധിക്കുന്നതിനാൽ
Results 1-10 of 14