ബേക്കൽ കോട്ട
Bekal Fort

പതിനേഴാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഈ ചരിത്ര നിര്‍മ്മിതി ഇന്ന്‌ ജില്ലയുടെ തന്നെ മേല്‍വിലാസമായി നിലകൊളളുന്നു. പളളിക്കര വില്ലേജില്‍ കടലിനോടു ചേര്‍ന്നുളള 35 ഏക്കര്‍ സ്ഥലത്താണ്‌ കോട്ട സ്ഥിതി ചെയ്യുന്നത്‌. പുരാതനമായ കദംബ രാജവംശമാണ്‌ ഈ കോട്ട നിര്‍മ്മിച്ചതെന്നു കരുതുന്നു. തുടര്‍ന്ന്‌ കോലത്തിരി രാജാക്കന്മാരും, മൈസൂരു രാജാക്കന്മാരും കൈവശപ്പെടുത്തിയ കോട്ട ഒടുവില്‍ ബ്രിട്ടീഷുകാരുടെ അധീനതയിലായി. വെട്ടുകല്ലില്‍ തീര്‍ത്ത 130 അടി ഉയരത്തിലുളള കോട്ടയുടെ ആകൃതി ഒരു താക്കോല്‍ ദ്വാരത്തിനു സമാനമാണ്‌. 12 മീറ്റര്‍ ഉയരത്തിലാണ്‌ മതിലുകള്‍ പണിതിട്ടുളളത്‌.