കട്ടിക്കയം വെള്ളച്ചാട്ടം
Kattikayam Waterfall

ഐതീഹ്യങ്ങളും പ്രകൃതി ഭംഗിയും കെട്ടുപിണഞ്ഞുക്കിടക്കുന്ന മേലുകാവ് പഞ്ചായത്തിലാണ് കട്ടിക്കയം വെള്ളച്ചാട്ടം നിലകൊള്ളുന്നത്. തികച്ചും ചരിത്ര പ്രാധാന്യമുള്ള പ്രദേശമാണ് മേലുകാവ്. ഈരാറ്റുപേട്ടയിൽ നിന്നും പതിനാറുകിലോമീറ്റർ അകലത്തിൽ ഇല്ലിക്കകല്ലിനടുത്തായാണ് സൗന്ദര്യം തുളുമ്പുന്ന കട്ടിക്കയം. വാഹനം ഇറങ്ങിയാൽ ഒരു അരകിലോമീറ്റർ നടക്കാനുണ്ട്. പക്ഷെ മുഷിയില്ല. വഴിയിലെ കാഴ്ചകളില്‍ ആകാംക്ഷ ഇരട്ടിക്കും. തികച്ചും വന്യസൗന്ദര്യം തുളുമ്പുന്ന വഴികൾ. ഉയരത്തിൽ നിന്നും പതിയുന്ന വെള്ളം, വെളുത്ത പളുങ്ക് വാരി വിതറുന്ന കാഴ്ചയാണ്. ആരെയും ആകർഷിക്കും കട്ടിക്കയം വെള്ളച്ചാട്ടം.

ദൂരം; കോട്ടയത്ത് നിന്ന് 56 കിലോമീറ്റർ ദൂരം.