Activate your premium subscription today
ദുബായ് ∙ ഭാര്യയോ ഭർത്താവോ മരിച്ചാൽ 5 ദിവസം ശമ്പളത്തോടുകൂടിയ അവധി ലഭിക്കാൻ എല്ലാ തൊഴിലാളികൾക്കും അർഹതയുണ്ടെന്നു മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. ഉറ്റവർ മരിച്ച ദിവസം മുതലാണ് 5 ദിവസത്തെ അവധി കണക്കാക്കുക. കൂടാതെ, മാതാവ്, പിതാവ്, മക്കൾ, സഹോദരൻ, സഹോദരി, മുത്തച്ഛൻ, മുത്തശ്ശി, പൗത്രൻ,
ദക്ഷിണാഫ്രിക്കയിൽ 17 ദമ്പതികളെ വ്യാജ വിവാഹവേദി ബുക്കിങ്ങിലൂടെ കബളിപ്പിച്ച ഇന്ത്യൻ വംശജയായ അഭിഭാഷകയെ അറസ്റ്റ് ചെയ്തു.
വൈത്തിരി∙ വയനാട്ടിൽ പുരുഷനെയും സ്ത്രീയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ റിസോട്ടിന്റെ പരിസരത്തെ മരത്തിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് കൊയിലാണ്ടി നടേരി ഓർക്കിഡ് ഹൗസിൽ പ്രമോദ് (54), ഉള്ള്യേരി നാറാത്ത് ബിൻസി (34) എന്നിവരാണ് മരിച്ചത്.
ഉത്തർപ്രദേശിലെ ഗൊരഖ്പുരിൽ വിവാഹ ചടങ്ങിനിടെ ആഭരണങ്ങളും വസ്ത്രങ്ങളുമായി വധു കടന്നുകളഞ്ഞു. ചടങ്ങ് പുരോഗമിക്കുന്നതിനിടെ ശുചിമുറിയിലേക്കെന്ന് വ്യാജേനയാണ് യുവതി രക്ഷപ്പെട്ടത്. ഭറോഹിയയിലെ ശിവക്ഷേത്രത്തിലായിരുന്നു കഴിഞ്ഞ ദിവസം നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ഗോവിന്ദ്പുർ ഗ്രാമത്തിലെ കർഷകനായ കമലേഷ്
ന്യൂഡല്‍ഹി ∙ അവിവാഹിതരായ പങ്കാളികൾക്ക് ഇനി ഓയോയില്‍ മുറിയില്ല. പാര്‍ട്ണര്‍ ഹോട്ടലുകള്‍ക്ക് വേണ്ടി അവതരിപ്പിച്ച പുതിയ ചെക്ക് ഇന്‍ നയങ്ങളിലാണ് ട്രാവല്‍ ബുക്കിങ് സേവനമായ ഓയോ മാറ്റങ്ങള്‍ കൊണ്ടുവന്നത്. പുതിയ നയപ്രകാരം ഇനി അവിവാഹിതരായ സ്ത്രീ പുരുഷന്മാരെ ഓയോയില്‍ ചെക്ക് ഇന്‍ ചെയ്യാന്‍ അനുവദിക്കില്ല. ഈ വര്‍ഷം മുതല്‍ പുതിയ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും.
‘‘പ്രണയമേ നിന്നിലേക്കു നടന്നൊരെൻ വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ അതുമതീ ഉടൽ മൂടിയ മണ്ണിൽ നി- ന്നിവനു പുൽക്കൊടിയായുർത്തേൽക്കുവാൻ’’ നിരാശയുടെ പടുകുഴിയിൽ വീഴുമ്പോഴും പ്രതീക്ഷയുടെ പുതുനാമ്പു മുളപൊട്ടാൻ ഒരിറ്റു പ്രണയം മതിയെന്ന കവിവചനം പോലെയാണ് അഖിലിന്റെ ജീവിതം. വിധി വീൽചെയറിലാക്കിയ ഈ സൈനികന്റെ പാദങ്ങൾക്ക് വീണ്ടും ചലിക്കാൻ അഖിലയുടെ തീക്ഷ്ണ പ്രണയം മതി. ഒരിക്കൽ പോലും കാണാതെയാണ് കൊല്ലം സ്വദേശി അഖില കോഴിക്കോട് സ്വദേശിയായ സൈനികൻ അഖിൽ എസ്. ശിവയെ ജീവനു തുല്യം സ്നേഹിച്ചത്. രാജ്യസേവനം മോഹിച്ച് സേനയിലെത്തി ഒരുവർഷം കഴിഞ്ഞപ്പോൾ അഖിലിനു മുൻപിൽ വിധി വില്ലനായി. പഞ്ചാബിലെ പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ അഖിലിന്റെ കാലുകളുടെ ചലന ശേഷി നഷ്ടപ്പെട്ടു. ഒരുനേരം പോലും വീട്ടില്‍ അടങ്ങിയിരിക്കാതെ പ്രസരിപ്പോടെ കൂട്ടുകാർക്കൊപ്പം പാറിനടന്നിരുന്ന അഖിലിന്റെ ജീവിതം വീൽചെയറിലേക്ക് ഒതുങ്ങിയത് കുടുംബത്തിനു താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. തികച്ചും അവിചാരിതമായാണ് സമൂഹമാധ്യമത്തിലൂടെ അഖിൽ അഖിലയെ പരിചയപ്പെടുന്നത്. സംസാരത്തിനിടെ എപ്പോഴോ അഖിലയുടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. എന്നാൽ അപ്പോഴും അഖിലിന്റെ ജീവിതയാഥാർഥ്യം എന്താണെന്ന് അഖിലയ്ക്ക് അറിയില്ലായിരുന്നു. വിധി വില്ലനായ തന്റെ ജീവിതത്തിൽ അഖിലയുടെ പ്രണയം നൽകുന്ന പ്രതീക്ഷയും സ്വപ്നങ്ങളും പങ്കുവയ്ക്കുകയാണ് അഖിൽ.
പ്രണയത്തിനു മുന്നിൽ പ്രായത്തിന് എന്ത് പ്രസക്തി? ജീവിതത്തിൽ അവശേഷിക്കുന്ന ഓരോ നിമിഷവും കൂടുതൽ മനോഹരമാക്കാൻ മനസ്സിന് ഇഷ്ടപ്പെട്ട വ്യക്തിയുടെ സാന്നിധ്യം കൂടിയേ തീരൂ എന്ന് തോന്നിയാൽ എൺപതോ തൊണ്ണൂറോ അല്ല നൂറു വയസ്സായാലും ഒപ്പം കൂട്ടാം. ജീവിതത്തിലൂടെ ഇത് തെളിയിച്ചു തന്നിരിക്കുകയാണ് ബെർണി ലിറ്റ്മാൻ എന്ന
തലോർ ∙ വീടിനുള്ളിൽ ഭാര്യയെ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിലും ഭർത്താവിനെ വീടിനു മുകളിലെ ടെറസിൽ തൂങ്ങി മരിച്ചനിലയിലും കണ്ടെത്തി. വടക്കുമുറി സുബ്രഹ്മണ്യ അയ്യർ റോഡിൽ പൊറത്തൂക്കാരൻ വീട്ടിൽ ജോജുവിനെയും (50) ഭാര്യ ലിൻജുവിനെയുമാണ് (36) മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബവഴക്കിനെ തുടർന്ന് ഭാര്യ ലിൻജുവിനെ വെട്ടിക്കൊലപ്പെടുത്തി ജോജു ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം.
ലൈംഗികബുദ്ധി അഥവാ എറോട്ടിക് ഇന്റലിജൻസ് എന്നത് ഒരു വ്യക്തിയുടെ ലൈംഗിക ജീവിതത്തെയും അടുപ്പമുള്ള ബന്ധങ്ങളെയും (intimate relationships) സംബന്ധിച്ച സമഗ്രമായ അവബോധവും കഴിവുകളുമാണ് സൂചിപ്പിക്കുന്നത്. ഇതിൽ സ്വന്തം ലൈംഗിക ആഗ്രഹങ്ങളെയും ആവശ്യങ്ങളെയും കുറിച്ചുള്ള അവബോധം, പങ്കാളിയുടെ വികാരങ്ങളോടുള്ള
വിവാഹ താല്പര്യമില്ലാത്തവരുടെ ജാതകങ്ങൾ പരിശോധിച്ചാൽ മനസ്സിലാവുന്ന പ്രധാന കാര്യം അവരിൽ അധികം പേരുടെ ജാതകത്തിലും വിവാഹകാരകനായ ശുക്രന് മൗഢ്യമുണ്ട് എന്നുള്ളതാണ്. അല്ലെങ്കിൽ ഗുരു ശുക്ര പരസ്പര ദൃഷ്ടി ദോഷമുണ്ടാകും. ചില ജാതകങ്ങളിൽ ഏഴാം ഭാവാധിപനായ ഗ്രഹത്തിന് മൗഢ്യം വന്നാലും വിവാഹം നീണ്ടു പോകും. ഏഴാം ഭാവാധിപൻ
Results 1-10 of 217