Activate your premium subscription today
മുടികൊഴിച്ചിലിനു പിന്നാലെ നഖം കൊഴിയലും റിപ്പോർട്ട് ചെയ്ത ബുൽഡാനയിലെ ഗ്രാമങ്ങൾ സന്ദർശിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം 9 അംഗ വിദഗ്ധ സംഘത്തെ നിയോഗിച്ചു. ഇന്ത്യൻ മെഡിക്കൽ റിസർച് കൗൺസിലിലെ ശാസ്ത്രജ്ഞർ, ദേശീയ ഭക്ഷ്യസുരക്ഷാ വകുപ്പ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വീറ്റ് ആൻഡ് ബാർളി റിസർച് ഡയറക്ടർ എന്നിവരുടെ നേതൃത്വത്തിലാണ് സംഘത്തിന്റ പ്രവർത്തനം. സംസ്ഥാന സർക്കാർ നിയോഗിച്ച ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ഗ്രാമങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തി ആരോഗ്യമന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കുകയുമാണ് ഇവരുടെ ചുമതല.
മുംബൈ ∙ സ്ത്രീകളുടെ മുടിയെക്കുറിച്ചുള്ള അഭിപ്രായപ്രകടനം ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരുന്നതല്ലെന്ന് ബോംബെ ഹൈക്കോടതി നിരീക്ഷിച്ചു. സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനെതിരെ സഹപ്രവർത്തക നൽകിയ പീഡനപരാതി പരിഗണിക്കുകയായിരുന്നു കോടതി.
കുനിഞ്ഞു നിവരുമ്പോഴും നടക്കുമ്പോഴുമുള്ള പ്രയാസങ്ങൾ വയസ്സായതിന്റെ ലക്ഷണങ്ങളാണെന്ന്, എൺപതുകളിലും തൊണ്ണൂറുകളിലും ജനിച്ചവരെ കളിയാക്കാൻ ന്യൂജെൻ പിള്ളേർ ഇറക്കുന്ന ചില റീലുകളുണ്ട്. എന്നാൽ യഥാർഥ ജീവിതത്തിൽ രാവിലെ എഴുന്നേൽക്കുമ്പോൾ കൈ നിവർത്താൻ കഴിയാത്ത അവസ്ഥ എത്ര വിഷമകരമായിരിക്കും. ചിലയാളുകളിൽ ഈ അവസ്ഥ ഏറെ നേരം തുടരും. യഥാർഥത്തിൽ എന്താണ് ഇതിനു പിന്നിലെ കാരണം? ഇതൊരു രോഗലക്ഷണം മാത്രമാണ്. ഒരുപക്ഷേ സന്ധിവാത രോഗമായിരിക്കാം, അല്ലെങ്കിൽ അസ്ഥി രോഗങ്ങളും. ഇപ്പോഴത്തെ ആരോഗ്യപ്രശ്നങ്ങളിൽ രണ്ടും വില്ലന്മാരാണ്. അതിൽത്തന്നെ സന്ധിവാതം (Rheumatoid arthritis) അഥവാ ആമവാതം കുറച്ചേറെ പ്രശ്നമാണ്. മനുഷ്യന്റെ ചലന സ്വാതന്ത്ര്യത്തെയും ആരോഗ്യത്തെയും വരെ സാരമായി ബാധിക്കുന്ന രോഗം എന്നുവേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. പക്ഷേ, കണ്ടെത്തി നല്ല ചികിത്സ ആദ്യമേ ലഭിച്ചാൽ ഈ രോഗത്തിന് ശാശ്വതമായ പരിഹാരമുണ്ട്. എന്താണ് സന്ധിവാതത്തിന്റെ ലക്ഷണങ്ങൾ, എന്തെല്ലാമാണ് ചികിത്സകൾ? സന്ധിവാതം സംബന്ധിച്ച തെറ്റിദ്ധാരണകൾ എങ്ങനെ പരിഹരിക്കാം? ചെറുപ്പക്കാരും സ്ത്രീകളും ഈ രോഗത്തെ ഏറെ ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ടാണ്? ഫിസിഷ്യനും റുമറ്റോളജിസ്റ്റുമായ ഡോ. ജേക്കബ് ആന്റണി മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു.
ഇന്നത്തെ കാലത്ത് മുടി കൊഴിച്ചിൽ തന്നെ വലിയൊരു തലവേദനയാണ്. അതിനിടയിൽ മുടിയുടെ അറ്റം പിളരുക കൂടി ചെയ്യുന്നത് പലരിലും അസ്വസ്ഥതയുണ്ടാക്കും. മുടിയുടെ പുറം പാളിയായ ക്യൂട്ടിക്കിള് തകരാറിലാകുമ്പോഴാണ് അറ്റം പിളരുന്നത്. ഈ കേടുപാട് മുടിയിഴകള് പിളരുന്നതിനും പൊട്ടുന്നതിനും കാരണമാകും. ശരിയായിട്ടുള്ള പരിചരണം
മുംബൈ ∙ ബുൽഡാനയിൽ മുടികൊഴിച്ചിലും കഷണ്ടിയും റിപ്പോർട്ട് ചെയ്ത 15 ഗ്രാമങ്ങളിൽ ആളുകളുടെ രക്തത്തിലും മുടിയിലും സെലിനിയത്തിന്റെ അളവ് കൂടുതലാണെന്ന് ഇന്ത്യൻ മെഡിക്കൽ റിസർച് കൗൺസിൽ (ഐസിഎംആർ) കണ്ടെത്തി. ലോഹാംശം കൂടുതലുള്ള മൂലകം എങ്ങനെയാണ് ഇവരുടെ ശരീരത്തിൽ പ്രവേശിച്ചതെന്നു കണ്ടെത്താനായിട്ടില്ല.
തിരുവനന്തപുരം ∙ സംസ്ഥാനത്തെ സലൂണുകള്, ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവിടങ്ങളിലെ മുടിമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് തദ്ദേശസ്ഥാപനങ്ങൾ.
തിരുവനന്തപുരം ∙ അംഗീകൃത ഏജൻസികൾക്ക് മുടിമാലിന്യം കൈമാറുന്നുവെന്ന് ഉറപ്പാക്കിയാൽ മാത്രമേ അടുത്ത സാമ്പത്തികവർഷം മുതൽ ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും ഉൾപ്പെടെ സലൂൺ വിഭാഗത്തിലുള്ള സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കി നൽകൂ എന്നു മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ, മുടിമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നെന്ന് ഉറപ്പാക്കണമെന്നു നിർദേശിച്ച മന്ത്രി, സംസ്ഥാനത്ത് ലൈസൻസുള്ള 27,690 സ്ഥാപനങ്ങളിൽ എണ്ണായിരത്തോളം മാത്രമാണ് ഇതിനു തയാറാകുന്നതെന്നും ചൂണ്ടിക്കാട്ടി.
കഷണ്ടിയിൽ നിന്നും ഒരു മാറ്റം ആണോ നിങ്ങൾ ആഗ്രഹിക്കുന്നത്? എന്നാൽ എറ്റവും നല്ല മാർഗമാണ് ഹെയർ ട്രാൻസ്പ്ലാന്റേഷൻ. നിങ്ങളുടെ ആവശ്യങ്ങൾക്കനുസൃതമായി വിവിധതരം ഹെയർ ട്രാൻസ്പ്ലാന്റ് ചികിത്സ രീതികൾ നിലവിൽ ലഭ്യമാണ്. ഫോളികുലാർ യൂണിറ്റ് എക്സ്ട്രാക്ഷൻ (FUE) പോലെ ഏറ്റവും മികച്ച ഓപ്ഷൻ കണ്ടെത്താൻ ഞങ്ങൾ നിങ്ങളെ സഹായിക്കും.
ചർമത്തിനും മുടിക്കുമെല്ലാം നമ്മൾ ഒത്തിരി ശ്രദ്ധ ചെലുത്താറുണ്ട്. എന്നാൽ അതേ ശ്രദ്ധയും പ്രാധാന്യവും നമ്മുടെ പാദങ്ങൾക്ക് നൽകാറുണ്ടോ? ഇല്ല എന്നായിരിക്കും പലരുടെയും മറുപടി. ഇതൊക്കെ കൊണ്ടാണ് പാദങ്ങൾ വിണ്ടു കീറുന്നത് പോലുള്ള മാരകമായ അവസ്ഥയിലേക്ക് വഴി തെളിക്കുന്നത്. വൃത്തിക്കുറവ് മാത്രമല്ല, തൈറോയ്ഡ്
അച്ഛന്റെ തലമുടി നരയ്ക്കാൻ തുടങ്ങുന്നതു നാൽപതാം വയസ്സിലാണ്. അന്നത്തെ വൈകുന്നേരങ്ങളിൽ എന്റെയും സഹോദരി ശ്രീജയുടെയും അമ്മയുടെയും ജോലി അച്ഛന്റെ നരച്ചമുടികൾ പറിച്ചെടുക്കുന്നതായിരുന്നു. പത്തു മുടി പിഴുതാൽ പത്തുപൈസ കൂലി. പത്തു പൈസ അന്നു വലിയ തുകയാണ്. അഞ്ചു പൈസയ്ക്ക് ഒരു നാരങ്ങ മിഠായി കിട്ടും. കുറച്ചുകാലംകൂടി കഴിഞ്ഞപ്പോൾ തലയിലെ മുടിയുടെ എണ്ണം കുറയാൻ തുടങ്ങി, അതോടെ അച്ഛൻ ഈ പരിപാടി നിർത്തിച്ചു. തലയിൽ തേയ്ക്കുന്ന ഡൈയുടെ രസതന്ത്രം എഴുതാമെന്നു വിചാരിച്ചപ്പോൾ, പെട്ടെന്നു ബാല്യകാലവും അന്നത്തെ മുടി പറിച്ചെടുക്കലുമൊക്കെ ഓർമ വന്നു. ഇന്നു പലരും ഹെയർ ഡൈ ഉപയോഗിക്കുന്നവരാണ്. എങ്ങനെയാണ് ഇതു പ്രവർത്തിക്കുന്നതെന്നു ചിന്തിച്ചിട്ടുണ്ടോ? ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്ന കൃത്രിമ ഹെയർ ഡൈയായ പി-ഫിനൈൽഈൻ ഡൈഅമിൻ അഥവാ പിപിഡി കണ്ടുപിടിച്ചത് 1907ൽ ആണ്. ഇന്നത്തെ പ്രമുഖ കോസ്മെറ്റിക്സ് കമ്പനിയായ ലോറിയലിന്റെ സ്ഥാപകൻ യൂജിൻ ഷൂലറാണ് ഈ കണ്ടെത്തൽ നടത്തിയത്. പെർമനന്റ് ഹെയർ ഡൈ രണ്ടു ഭാഗങ്ങളായാണു വരുന്നത്. ഒന്നിൽ ഡൈയുടെ രാസവസ്തുവും ആൽക്കലൈസിങ് ഏജന്റ് ഗണത്തിൽപെട്ട മറ്റൊരു രാസവസ്തുവുമുണ്ട്. മറ്റൊന്ന് ഒരു ഓക്സിഡൈസറാണ്; സാധാരണയായി ഹൈഡ്രജൻ പെറോക്സൈഡാണ് ഉപയോഗിക്കുന്നത്.
Results 1-10 of 67