Activate your premium subscription today
നാഗ്പുർ∙ കിടപ്പുരോഗിയായ ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് യുവതിയും കാമുകനും ചേർന്ന് യുവാവിനെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീർക്കാൻ ഇരുവരും ശ്രമിച്ചിരുന്നു. സംഭവത്തിൽ ദിഷ രാംടെകെ (30), കാമുകൻ ആസിഫ് ഇസ്ലാം അൻസാരി എന്നിവരെ പൊലീസ് പിടികൂടി.
ലക്നൗ ∙ ഉത്തർപ്രദേശിൽ കാമുകനൊപ്പം ഭാര്യയെ കണ്ട വൈരാഗ്യത്തിൽ ഭാര്യയുടെ മൂക്ക് കടിച്ചെടുത്ത് ഭർത്താവ്. ഗുരുതരമായി പരുക്കേറ്റ ഇരുപത്തഞ്ചുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയായ ഭർത്താവിനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
പാലക്കാട് ∙ മംഗലംഡാമിന് സമീപം കുടുംബവഴക്കിനെ തുടർന്ന് മദ്യലഹരിയിലായിരുന്ന ഭർത്താവ് ഭാര്യയ്ക്കു നേരെ എയർ ഗൺ ഉപയോഗിച്ച് വെടിയുതിർത്തു. മംഗലംഡാം പൂതംകോട് കുന്നത്ത് വീട്ടിൽ ശിവൻ (58) ആണ് ഭാര്യ മേരിയെ (52) വെടിവച്ചത്.
പടിയൂർ ∙ തൃശൂർ പടിയൂരിൽ യുവതിയെയും അമ്മയെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കാറളം വെള്ളാനി കൈതവളപ്പിൽ പരേതനായ പരമേശ്വരന്റെ ഭാര്യ മണി (74), മകൾ രേഖ (43) എന്നിവരെയാണ് പടിയൂർ പഞ്ചായത്തിനു സമീപമുള്ള വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ രേഖയുടെ ഭർത്താവ് പ്രേംകുമാറിനായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ആദ്യഭാര്യയായ ഉദയംപേരൂർ സ്വദേശി വിദ്യയെ കൊലപ്പെടുത്തി കാട്ടിൽ കുഴിച്ചുമൂടിയ കേസിലും പ്രതിയാണ് പ്രേംകുമാർ.
ഇഷ്ടപ്പെടുന്നവരുടെ മനസ്സു വേദനിക്കുന്നതു കാണാൻ ആരും ആഗ്രഹിക്കാറില്ല. പക്ഷേ അവരുടെ മനസ്സു വേദനിക്കുമെന്നതു കൊണ്ടു മാത്രം സത്യം പറയാതിരിക്കുന്നതു ശരിയാണോ. അല്ലെന്നു പറയുകയാണ് റിലേഷൻഷിപ് വിദഗ്ധർ. ബന്ധങ്ങൾ ദീർഘകാലം നിലനിൽക്കണമെങ്കിൽ മൂന്ന് കാര്യങ്ങൾ നിർബന്ധമായി പാലിക്കണമെന്നാണ് അവർ പറയുന്നത്. ഇംഗ്ലീഷ്
നോയിഡ∙ മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് യുവതിയെ ഭർത്താവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. നോയിഡയിലെ സെക്ടർ 15ൽ വെള്ളിയാഴ്ചയാണ് സംഭവം. സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയെ അസ്മാ ഖാനെ (42) കൊലപ്പെടുത്തിയതിൽ ഭർത്താവ് നൂറുല്ല ഹൈദറിനെ (55) കസ്റ്റഡിയിലെടുത്തു.
മലപ്പുറം ∙ ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത വിഷ്ണുജ നേരിട്ടത് കടുത്ത പീഡനമെന്ന് സുഹൃത്ത്. വിഷ്ണുജ നിരന്തരം പീഡനത്തിന് ഇരയായി. ഫോൺ അടക്കം കൈകാര്യം ചെയ്തിരുന്നത് ഭർത്താവ് പ്രബിനാണെന്നും സുഹൃത്ത് പറഞ്ഞു. ഭർതൃ വീട്ടിലെ പീഡനങ്ങൾ സുഹൃത്തിനോട് വിഷ്ണുജ പങ്കുവച്ചിരുന്നു.
കൊച്ചി∙ വിവാഹേതര ബന്ധത്തിന്റെ പേരിൽ ഭാര്യയ്ക്കോ ഭർത്താവിനോ ജീവിത പങ്കാളിയിൽ നിന്നു നഷ്ടപരിഹാരം കിട്ടാൻ അർഹതയില്ലെന്നു ഹൈക്കോടതി. അതേസമയം, വിവാഹമോചനത്തിന് അതു മതിയായ കാരണമാകും. ആധുനിക കാലത്തെ നിയമങ്ങൾ, ഭാര്യയുടെയോ ഭർത്താവിന്റെയോ വിശ്വസ്തതയുടെ ഉടമയായി പങ്കാളിയെ അംഗീകരിക്കുന്നില്ലെന്നും വൈവാഹിക തർക്കങ്ങൾ പരിഹരിക്കാനുള്ള മാർഗം വേറെയാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം. ബി. സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
സമാധാനത്തോടെ ബിക്കിനി ധരിക്കണമെന്ന് ഭാര്യ ഒരാഗ്രഹം പറഞ്ഞാൽ പിന്നെ നടത്തിക്കൊടുത്താതിരിക്കാൻ പറ്റുമോ? ഒരു ദ്വീപ് തന്നെ അങ്ങ് വാങ്ങിക്കൊടുത്തു സ്നേഹസമ്പന്നനായ ഭർത്താവ്. കോടികൾ മുടക്കിയാലെന്താ തന്റെ ഭാര്യയ്ക്ക് ഇനി ബിക്കിനി ധരിച്ച് സ്വന്തം ദ്വീപിന്റെ ബിച്ചിൽ അവധിക്കാലം ആസ്വദിക്കാം. ഇന്നത്തെ കാലത്തെ
വഞ്ചിച്ച ഭർത്താവിനെ കാമുകിക്കൊപ്പം പൊതുവിടത്തിൽ വച്ച് കയ്യോടെ പിടികൂടി ഭാര്യ. പൂർണഗർഭിണിയായ ഇവർ ഭർത്താവിനെതിരെ പൊട്ടിത്തെറിക്കുന്നതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. കടൽത്തീരത്ത് കാമുകിക്കൊപ്പം വെയിൽ കായുന്നതിനിടെയാണ് കെല്ലി സ്മിത്ത് എന്ന യുവതി ഭർത്താവിന്റെ കള്ളത്തരം കണ്ടെത്തിയത്. താൻ ഒൻപതു മാസം
Results 1-10 of 73