Activate your premium subscription today
വാക്കുകളെ വെറും ആശയങ്ങൾ കൈമാറാനുള്ള ഉപാധികളായി കാണാതെയാണ് രാഹുലിന്റെ സമീപനം. അതിനാൽ തന്നെ, പലപ്പോഴും അവരുടെ വരികൾ വാക്കിന്റെ അക്ഷരരൂപം വിട്ടുപോകുന്നു – ശബ്ദമായി, കാഴ്ചയായി, അനുഭവമായി പുനർജനിക്കുന്നു.
കാണപ്പെടാതെ, തിരിച്ചറിയപ്പെടാതെ പോകുന്ന സാധാരണക്കാരുടെയും ദലിത് ക്രിസ്ത്യൻ സ്ത്രീകളുടെയും ജീവിതത്തിന്റെ ഭാഷ്യമാണ് സജിൻ പി.ജെയുടെ ആദ്യ കവിതാസമാഹാരം 'മറിയാമ്മേ നിന്റെ കദനം'. അധികാരഘടനകൾ തുടർന്നുപോരുന്ന കുറ്റങ്ങൾ ചൂണ്ടിക്കാട്ടുകയും ഇരകളായി പുറത്ത് തള്ളപ്പെട്ട ജീവിതങ്ങളോട് ഐകദാർഢ്യം പ്രകടിപ്പിക്കുകയും
അൻപതു വർഷം മുൻപുവരെ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം റബർ വികല്പമായ വരകളെ മായ്ച്ചു കളയാൻ പോന്ന ഒരു വസ്തു മാത്രമായിരുന്നു. എന്നാൽ ഈ നാണ്യവിളയുടെ അനന്തസാധ്യതകൾ മുന്നിൽ കണ്ട് 1947ൽ കോട്ടയത്ത് സ്ഥാപിതമായ റബർ ബോർഡ് പ്ലാറ്റിനം ജൂബിലി പിന്നിടുമ്പോഴും ഈ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള മിഥ്യാധാരണകൾ
കൊമ്പത്തി, പുതിയൊരു കാടാണ് അവതരിപ്പിക്കുന്നത്. കാടിനോരം ചേർന്ന് ജീവിക്കുന്നവരുടെ സുതാര്യമായ മനസ്സും. പ്രകൃതിയും സ്ത്രീയും എന്നും ഒരേ വിധി പങ്കുവയ്ക്കുന്നു; കയ്യേറ്റക്കാരൻ ആധിപത്യത്തിന്റെ ദുർവിധിയും. സൗമ്യമെങ്കിലും ശക്തമായാണ് മിനി ആ ലോകം പൊളിക്കുന്നത്.
‘ജനനത്തിനും മരണത്തിനുമിടയിൽ മൂന്നാമത് ഒരിടമുണ്ട്. ആ നിഗൂഢതയുടെ പേരാണ് കാണായ്മ’ - പി.എഫ്. മാത്യൂസ് ഭൂപടത്തിൽ നിന്നു തന്നെ മാഞ്ഞുകൊണ്ടിരിക്കുന്ന ഒരു കൊച്ചു തുരുത്ത്. അവിടെ നിന്നും അപ്രത്യക്ഷരാകുന്ന കുറച്ചു മനുഷ്യർ. അവരെല്ലാം എവിടേക്കാണ് മറഞ്ഞു പോകുന്നത്? ആരും കാണാത്ത മറ്റൊരിടത്തേക്കോ? അതോ ജീവിതത്തിൽ
ആധുനികതയുടെ വരണ്ട യാഥാർഥ്യങ്ങളിലേക്കാണ്ടു കൊണ്ടിരിക്കുന്ന സമകാലിക കവിതയിലേക്ക് മാന്തളിർ മണമുള്ള കാവ്യശില്പവുമായി പടർന്നു കയറാനൊരുങ്ങുകയാണ് യുവ എഴുത്തുകാരി ഗൗരി ജെല. ആശയ നൈർമ്മല്യവും ഇംഗ്ലിഷ് ഭാഷാലാവണ്യവും ഒത്തിണങ്ങിയ അൻപതു കവിതകൾ ലൊറാന്തസിൽ തണൽ വിടർത്തുന്നു. ഗൃഹാതുരത്വം, പ്രണയം, മാതൃത്വം, വിരഹം,
ഗുരു നിത്യയുടെ ലോകപര്യടനങ്ങളുടെ വ്യക്തമായ വിവരങ്ങൾ ഈ പുസ്തകത്തില്‍ ലഭ്യമാണ്. ഈ ഗ്രന്ഥത്തിന്റെ ഒരു പ്രധാന പ്രത്യേകത അതിന്റെ സത്യസന്ധമായ അവതരണമാണ്. ഉദാഹരണത്തിന് കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി ലോകം നന്നാകാൻ ഇറങ്ങിയ വിദ്യാർഥി,
യാത്രാമൊഴി ഒറ്റ വാക്കല്ല. പറഞ്ഞു കഴിഞ്ഞാലും തീരാത്ത, ബാക്കിയാകുന്ന കഥയാണ്. യാത്രയാക്കി എന്നു പറയുന്നതു തന്നെ വെറുതെ. യാത്ര പറയുന്നതോടെ ഓർമകൾ തിരികെവരികയാണെന്ന് ആർക്കാണ് അറിയാത്തത്. മുൻപൊരിക്കലും ഓർമിച്ചിട്ടില്ലാത്ത ദൃശ്യങ്ങൾ പോലും വ്യക്തതയോടെ മടങ്ങിവരും. വർഷങ്ങളുടെ മൂടൽമഞ്ഞിൽ നിന്ന്. പ്രായത്തിന്റെ
പുന്നയൂര്‍ക്കുളം സാഹിത്യ സമിതിയുടെ കൃതിയും കര്‍ത്താവും എന്ന പ്രതിമാസ പരമ്പരയിലേക്ക്, ഗ്രന്ഥകര്‍ത്താവിന്റെ കൃതി പരിചയപ്പെടുത്തുവാന്‍ അതിഥിയായി കോരസണ്‍ വര്‍ഗ്ഗീസിനെ ക്ഷണിച്ചു.
കവിത പ്രാഥമികമായും ഒരു ഭാഷാവ്യവഹാരമാണ്, രൂപമല്ലാതെ മറ്റൊരു ഉള്ളടക്കം അതിനുണ്ടെന്ന് പറയുന്നത് അതിഭൗതികമായ ഒരു വാദം മാത്രമാണെന്ന് കവി സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതായത്, ഭാഷാപരമായ ജാഗ്രത പുലർത്താത്ത ഒരു കവി തനിക്ക് എത്ര സാമൂഹിക പ്രതിബദ്ധതയുണ്ടെന്ന് അവകാശപ്പെട്ടാലും അതൊരു കപട പ്രഖ്യാപനം
Results 1-10 of 789