Activate your premium subscription today
വസന്തമെന്നു കരുതി ഗ്രീഷ്മത്തിൽ സ്നേഹവിത്തിട്ട അവൻ... നറുനിലാചിരി തൂകുന്നുവോ വാനിൽ ന്യായത്തിൻ വിധി അവനിലെ ആത്മസ്നേഹത്തിൻ ദാഹമകറ്റിയോ? മരണമിങ്ങടുക്കും നേരം മടിക്കാതരികിലിരിക്കാൻ കൊതിക്കേണ്ടവള് കരൾ കരിച്ച കാപട്യകഷായമല്ലോ കൊഴുപ്പിച്ച വാക്കിൽ കഴിപ്പിച്ച് മരിപ്പിച്ചത് അറിഞ്ഞതേയില്ല പ്രാണപ്രിയതൻ - കരൾ
ഒരു നോക്കുകാണാൻ കൊതിച്ചനാളിൽ ഒരു മാത്രമിണ്ടാൻ നിനച്ചുഞാനും കാലങ്ങളെത്രയോ കടന്നുപോയ് കാതങ്ങളെത്രയോ സഞ്ചരിച്ചു ഞാനും. ഇന്നുമെൻ ഓർമ്മയിൽ കുളിരു– ന്നൊരനുഭൂതിയായ് നിൻ മുഖം കാത്തു വച്ചു ഞാൻ .... അനന്തമാം ജീവിത സാഗരത്തിൽ നീന്തിത്തിരയുന്നുമിന്നുമെന്നും അകലെയെങ്ങോ ഒരു പച്ചപ്പിനായ്. മാമരനിരകളെ തഴുകിയെത്തും
കിണ്ടനെന്ന കണ്ടനും ചിണ്ടനെന്ന ചുണ്ടനും കരടിമാമൻ നട്ടുവളർത്തും കാട്ടുകപ്പ കട്ടു തിന്നാൻ കൂട്ടു കൂടി പോയ് പോയ് ദൂരെ ദൂരെ കാട്ടിലെ പുല്വിരിച്ച മേട്ടിലെ ചെറുകുന്നിൻ ചെരുവിലെ കിട്ടുവെന്ന മുയലിനെ കൂടെ കൂട്ടാൻ പോയ് പോയ് കാട് കാക്കും തേവരും കാട്ടിലുള്ളോരേവരും കിനാവ് കാണും ചോരനും കണ്ണ് ചിമ്മും നേരവും
നാടും നഗരവും ദൂമ മേഘങ്ങളാൽ നിറഞ്ഞു കൈതോടുകൾ കാണ്മതില്ല കാവുകൾതോറും ചിരാതുകളില്ല വയലേലകൾതോറും കിളികളില്ല ചീവീടുകരയുന്ന വീചിയില്ല കാറ്റിൻചേറിൻ സുഗന്ധവും നെൽക്കതിരിൻ സ്വർണകാന്തിയില്ല കൈവണ്ടിയോടും തെരുവോരമില്ല വയലേലകൾതോറും കിടാത്തി ഇല്ല നഗരവൽകരണം കൊടുമ്പിരികൊള്ളുന്നു മലിനമാകുന്നു എന്റെ വീഥികൾ എവിടെ
ഒരു സ്ത്രീയെ സ്പർശിക്കും മുമ്പ്, അവളുടെ വൈകാരികതയെ താങ്ങാനുള്ള കരുത്ത് നേടണം. ഒരു സ്ത്രീയെ സ്പർശിക്കും മുമ്പ്, അവളിലെ കുട്ടിയെ തൊട്ടുണർത്താനുള്ള പാടവം നേടണം. ഒരു സ്ത്രീയെ സ്പർശിക്കും മുമ്പ്, അവളുടെ മൃദുലതയെ നുള്ളിക്കളയാതിരിക്കാനുള്ള ആർദ്രത നേടണം. ഒരു സ്ത്രീയെ സ്പർശിക്കും മുമ്പ്, പൂർവികർ
ഒരിക്കൽ നിൻ മുഖം മനസ്സിൽ തെളിഞ്ഞാൽ ഒരിക്കലും മായുകില്ലെന്റെ കണ്ണാ അലിവോടെ ഗുരുവായൂർ തൃക്കോവിൽ വാഴും കരുണാമയനാം മുരളീധരാ...... വില്വമംഗലത്തിൻ ചാരെ പുഞ്ചിരിയോടെയെത്തീടുന്ന കാരുണ്യസിന്ധോ, കണ്ണാ കാർവർണ്ണ നിൻ പാദപദ്മങ്ങൾ കുമ്പിടുന്നേൻ ഞാൻ അകതാരിലെപ്പോഴും നിൻ കോമള രൂപം കണ്ടു ഞാൻ തൊഴുന്നേൻ.. കൃഷ്ണാ...
മകനേ മധുരമാം ഓർമ്മകൾ മനസ്സിന്റെ അറകളിൽ നിറയുന്നു നിൻ ജന്മനാളിതിൽ.. എൻ ജീവിതം എന്റെ സ്വപ്നങ്ങളെല്ലാം തന്നു നിനക്കു ഞാൻ നീ പകരമെന്തേകി? എന്റെ വിയർപ്പിന്റെ ഉപ്പ് നിനക്കേകി എന്റെ വിശപ്പിലും അന്നം നിനക്കേകി തോളിൽ കനം തൂങ്ങും ദു:ഖമാറാപ്പുമായി ഇന്നൊരനാഥനായ് നിൽക്കുന്നു വീഥിയിൽ.. നിന്റെ സുഖത്തിന്റെ,
ചേർത്തുനിർത്താനാവില്ലല്ലോ നിന്നെ നീയെന്നെ ചേർത്ത പോൽ പകുത്തു നൽകാനാവില്ലയൊന്നും നിനക്കിനി എനിക്ക് നീ നൽകിയ പോൽ. ഓർമയുടെ അറകൾ നിറഞ്ഞു, കണ്ണീർപ്പൂവിനും കനൽവഴിക്കും വിട ഉണ്ടതും ഉറങ്ങിയതും നിന്നോടൊപ്പം ഉയർന്നതും പടർന്നതും നാമൊന്നായ് ഈ യുദ്ധഭൂവിൽ വളർന്നതുമൊന്നായ് തലമുറകളിലൂടവിരാമം തുടർന്ന സൗഹൃദം ഒരു
മായേ ജഗത്തിന്റെ തായേ ചിദാനന്ദ പ്രിയേ മഹേശ്വരീ കുമ്പിടുന്നേൻ ഓങ്കാരക്കൂട്ടിലെ പൈങ്കിളിപൈതലേ നിൻ കാലിണയിതാ കുമ്പിടുന്നേൻ. ചിത്തമാലിന്യം അശേഷം കളഞ്ഞു നീ സത്വരം ശുദ്ധമാക്കീടണം ആരിലും കുറ്റങ്ങൾ കാണാതിരിക്കുവാൻ ആരോടും നീചവാക്കോതീടായ്വാൻ ആർക്കും മനോദുഃഖം ഞങ്ങളാൽ തോന്നാ - തിരിക്കാൻ കാത്തുകൊള്ളേണെ. അമ്മതൻ
പട്ടാമ്പിയിലെ ബസ്റ്റാന്റ് ഞാനും നീയും യാത്രക്കാർ യാചകർ പ്രണയിനികൾ മനുഷ്യർ ഉറുമ്പുകൾ ഒളിച്ചും പാത്തും പെരുച്ചാഴികൾ ബസ്സുകൾ ആരവങ്ങൾ നമ്മളൊന്നുമറിയുന്നില്ല! മിഠായിഭരണിയുടെ മധുരത്തിനിടയിലെ പത്രക്കടലാസിൽ ഗാസവിട്ടു ലെബനനിലേക്ക് വീഴുന്ന തീപ്പന്തപ്പുകകളുടെ തലക്കെട്ടുകൾ! ഒടുവിൽ ബേക്കറിയിലെ
Results 1-10 of 3014