അനിൽ പനച്ചൂരാൻ
Anil Panachooran

മലയാള കവിയും ചലച്ചിത്ര ഗാനരചയിതാവുമായിരുന്നു‌ അനിൽ പനച്ചൂരാൻ. ലാൽ ജോസ് സംവിധാനം ചെയ്ത അറബിക്കഥ എന്ന ചിത്രത്തിലെ ‘ചോര വീണ മണ്ണിൽ’ എം.മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ ‘വ്യത്യസ്തനാമൊരു ബാർബറാം ബാലനെ’ എന്നീ ഗാനങ്ങൾ അദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി. അറബിക്കഥയിലെ ചോര വീണ മണ്ണിൽ നിന്നു എന്ന ഗാനരംഗത്ത് അഭിനയിച്ചതും അനിൽ പനച്ചൂരാൻ ആണ്. കോവിഡിനെത്തുടർന്ന് ചികിത്സയിൽ കഴിയവെ 2021 ജനുവരി 3 ന് ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം അന്തരിച്ചു.