സുദീപ് പാലനാട്
Sudeep Palanad

പിന്നണി ഗായകനും സംഗീത സംവിധായകനുമാണ് സുദീപ് പാലനാട്. സൂഫിയും സുജാതയും എന്ന ചിത്രത്തിലെ അൽഹംദുലില്ലാഹ് എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായി. പ്രശസ്ത കഥകളി സംഗീതജ്ഞൻ പാലനാട് ദിവാകരന്റെ മകനാണ്. കഥകളിപ്പദം ആലപിച്ചാണ് സുദീപ് സംഗീതത്തിൽ അരങ്ങേറ്റം കുറിച്ചത്.