അറബ് ലീഗ്
Arab League

അറബ് ലോകത്തെ ഒരു പ്രാദേശിക സംഘടനയാണ് അറബ് ലീഗ്. 1945 മാർച്ച് 22 നു കെയ്റോയിലാണ് അറബ് ലീഗ് രൂപംകൊള്ളുന്നത്. 22 അംഗങ്ങളാണ് അറബ് ലീഗിൽ നിലവിലുള്ളത്. അംഗരാജ്യങ്ങൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കാനും അംഗരാജ്യങ്ങളുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ വിദേശ സഹായം ഇല്ലാതെ ‌പരിഹരിക്കാനും അറബ് ലീഗ് ശ്രമിക്കുന്നു. ഇത്തവണത്തെ അറബ് ലീഗ് ഉച്ചകോടി ജിദ്ദയിലാണു നടക്കുന്നത്. 32 ാമത്തെ അറബ് ലീഗ് ഉച്ചകോടിയാണിത്.