Activate your premium subscription today
ന്യൂഡൽഹി ∙ റേഷൻ കാർഡ് ഉടമകൾക്ക് ഓണക്കാലത്തു കൂടുതൽ അരി അനുവദിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളി. എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ ഒരു കാർഡിന് 5 കിലോഗ്രാം അരി അധികമായി നൽകണമെന്നായിരുന്നു ആവശ്യം. നിലവിലുള്ള സംവിധാനത്തിൽ മാറ്റംവരുത്തി, കേരളത്തിന്റെ ആവശ്യം മാത്രമായി പ്രത്യേകം പരിഗണിക്കാനാകില്ലെന്നു കേന്ദ്രമറിയിച്ചതായി ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.
അങ്കമാലി ∙ കേരളത്തെ സമ്പൂർണ ഹാൾമാർക്കിങ് സംസ്ഥാനമായി മന്ത്രി ജി.ആർ.അനിൽ പ്രഖ്യാപിച്ചു. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം സമ്പൂർണ ഹാൾമാർക്കിങ് സംസ്ഥാനമാകുന്നതെന്നും കേരളത്തിലെ സ്വർണാഭരണങ്ങളുടെ പരിശുദ്ധി ലോകം അംഗീകരിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച കേരള ജ്വല്ലറി ഇന്റർനാഷനൽ ഫെയറിന്റെ രണ്ടാം ദിവസം
തിരുവനന്തപുരം∙ റേഷന്‍ മണ്ണെണ്ണ വിതരണം നാളെ മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി ജി.ആര്.അനില്‍ അറിയിച്ചു. റേഷന്‍ പ്രതിനിധികളുമായി ചർച്ച നടത്തിയെന്നും മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവസാനിച്ചെന്നും മന്ത്രി പറഞ്ഞു. ഒരു ലീറ്റര്‍ മണ്ണെണ്ണയ്ക്ക് 61 രൂപയാണ് വില. വൈദ്യുതി ഇല്ലാത്ത കുടുംബങ്ങള്‍ക്ക് 6 ലീറ്റര്‍ മണ്ണെണ്ണ ലഭിക്കും. എഎവൈ കാര്‍ഡുകാര്‍ക്ക് ഒരു ലീറ്റര്‍ മണ്ണെണ്ണയും മറ്റു കാര്‍ഡുകള്‍ക്ക് അര ലീറ്റര്‍ വീതവും ലഭിക്കും.
പാലക്കാട് ∙ വെള്ളനെല്ലു സംഭരിക്കാൻ പ്രയാസമാണെന്നും മട്ട ഇനങ്ങൾ കൂടുതൽ കൃഷി ചെയ്യണമെന്നും മന്ത്രി ജി.ആർ.അനിൽ പറഞ്ഞതു നെൽക്കർഷകർക്കിടയിൽ വിവാദത്തിനും ആശങ്കയ്ക്കും തിരികൊളുത്തിയിരിക്കുകയാണ്. വെള്ള നെല്ലെടുക്കാൻ മില്ലുകാർ വലിയ താൽപര്യം കാണിക്കാത്തതിനാലാണ് പരമാവധി ഒഴിവാക്കണമെന്നു പറഞ്ഞതെന്നു മന്ത്രി
സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിൽ വൻ കുതിച്ചുചാട്ടമാണ് ഇപ്പോഴുള്ളതെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. കഴിഞ്ഞ 30 വർഷത്തെ വിവിധ സർക്കാരുകളുടെ കാലത്തെ വികസന പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ 9 വർഷത്തെ പദ്ധതികൾ ഇരട്ടിയിലുമേറെയാണ്. നെടുമങ്ങാട്-മംഗലപുരം റോഡിന് 300 കോടി രൂപയാണ് ചെലവ്.
തിരുവനന്തപുരം ∙ ഉപഭോക്താക്കൾക്കു താമസിയാതെ ഗ്രേഡിങ് പരിശോധിച്ച് ഹോട്ടലുകളിലും റസ്റ്ററന്റുകളിലും കയറാം. അടിസ്ഥാനസൗകര്യങ്ങൾ പരിശോധിച്ച് നാലു തരത്തിലുള്ള ഗ്രേഡിങ് നടപ്പാക്കാൻ സംസ്ഥാന ഉപഭോക്തൃകാര്യ വകുപ്പ് കരടു നിയമം തയാറാക്കുന്നു.
∙ റേഷൻ വ്യാപാരികളുടെ വേതനപരിഷ്കരണം പഠിക്കാൻ സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥസമിതി നാലായിരത്തോളം റേഷൻ കടകൾ അടച്ചുപൂട്ടാൻ നൽകിയ ശുപാർശയ്ക്ക് എതിരെ പ്രതിഷേധവുമായി റേഷൻ വ്യാപാരികളുടെ സംഘടനകൾ. റേഷൻ കടകൾ പൂട്ടിക്കൊണ്ടാകരുത് വ്യാപാരികളുടെ വേതനം പരിഷ്കരിക്കേണ്ടതെന്ന് ഓൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജോണി നെല്ലൂരും ജനറൽ സെക്രട്ടറി ടി.മുഹമ്മദാലിയും പറഞ്ഞു. കുട്ടികൾ കുറവായ അങ്കണവാടികളും സ്കൂളുകളും പ്രവർത്തിക്കുന്നുണ്ടെന്നും റേഷൻ കടകളെയും അത്തരം ഗണത്തിൽപെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.
അബുദാബി ∙ പ്രവാസികളുടെ പേര് റേഷൻ കാർഡിൽ ചേർക്കാനുള്ള സൗകര്യം കൂടുതൽ സുതാര്യമാക്കിയെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.
പാലക്കാട് ∙ പറമ്പിക്കുളം ഗോത്രവർഗ മേഖലയിൽ റേഷൻ ഭക്ഷ്യധാന്യം നേരിട്ട് എത്തിക്കുന്ന സഞ്ചരിക്കുന്ന റേഷൻകട നാളെ രാവിലെ 10നു പറമ്പിക്കുളം ടൈഗർ കമ്യൂണിറ്റി ഹാളിൽ മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. കെ.ബാബു എംഎൽഎ അധ്യക്ഷനാകും. കെ.രാധാകൃഷ്ണൻ എംപി മുഖ്യാതിഥിയാകും.പറമ്പിക്കുളം ടൈഗർ റിസർവിനു അകത്തുള്ള
തിരുവനന്തപുരം ∙ജനുവരിയിലെ റേഷൻ വിതരണം ഫെബ്രുവരി 4 വരെ നീട്ടിയതായി മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. ഫെബ്രുവരി 5ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി നൽകും. 6 മുതൽ ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
Results 1-10 of 235