Activate your premium subscription today
മൂന്നാർ ∙ ഗതാഗതമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ച മൂന്നാറിലെ ടാക്സി ഡ്രൈവർമാർക്കു പ്രഹരം. മന്ത്രിയുടെ നിർദേശപ്രകാരം മോട്ടർ വാഹന വകുപ്പ് രണ്ടു ദിവസം നടത്തിയ പരിശോധനയിൽ 174 കേസുകൾ ചാർജ് ചെയ്തു. 3,87,750 രൂപ പിഴ ചുമത്തി. ടാക്സ്, ഇൻഷുറൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ ഇല്ലാത്തതിന്റെ പേരിലാണു കൂടുതൽ കേസുകളും. മീറ്റർ ഇല്ലാതെയും രൂപമാറ്റം വരുത്തിയും ഓടിയ ഓട്ടോകൾക്കും പരിധിയിൽ കൂടുതൽ യാത്രക്കാരെ കയറ്റിയ വാഹനങ്ങൾക്കും പിഴയിട്ടു.
തിരുവനന്തപുരം∙ മൊബൈല്‍ ഫോണില്‍ സംസാരിച്ചു പലരും റോഡ് മുറിച്ചു കടക്കുന്നത് അപകടങ്ങള്‍ക്കിടയാക്കുന്നുണ്ടെന്നും ഇത്തരക്കാരില്‍നിന്നു പിഴ ഈടാക്കണമെന്നും നിയമസഭയില്‍ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ‘‘വേണമെങ്കില്‍ വണ്ടി നിര്‍ത്തിക്കൊള്ളണം എന്നാണ് ഇത്തരക്കാരുടെ നിലപാട്. നമ്മുടെ നാട്ടില്‍ ഡ്രൈവിങ് പഠിച്ചിരിക്കുന്നവര്ക്ക് എന്തിനാണ് സീബ്രാലൈന്‍ വരച്ചിരിക്കുന്നത് എന്നറിയില്ല. പൊലീസ് വകുപ്പാണു നടപടി എടുക്കേണ്ടത്. മുഖ്യമന്ത്രി ഇടപെട്ടാല്‍ അതു നടക്കും.
‘‘എനിക്ക് പേടിയില്ല. ഞാൻ ഇതെല്ലാം തുറന്നു പറഞ്ഞതിനും പരാതി നൽകിയതിനും എന്തെങ്കിലും നടപടിയുണ്ടാകണമെന്ന പ്രതീക്ഷ മാത്രമാണുള്ളത്. ഇത്രയും സ്വാധീനമുള്ള ഒരാളെപ്പറ്റി പരാതി കൊടുത്തത് അനീതിക്കെതിരെ പോരാടണമെന്ന തീരുമാനത്തിൽ മാത്രമായിരുന്നു. മിണ്ടാതിരിക്കാൻ വീട്ടുകാർ പറഞ്ഞെങ്കിലും എന്റെ പോരാട്ടത്തിന് ഫലമുണ്ടാകുമെന്നാണ് പ്രതീക്ഷ’’– കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിന് ശിക്ഷായിളവ് നൽകി ജയിലിൽ നിന്ന് വിട്ടയയ്ക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത് വലിയ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. ഷെറിനെ സർക്കാർ സഹായിക്കുന്നു എന്ന് പ്രതിപക്ഷ ആരോപണവുമുയർന്നു. പിന്നാലെയാണ് ജയിലിലും ഷെറിന് വഴിവിട്ട സഹായം നൽകിയെന്ന വെളിപ്പെടുത്തലുമായി തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിൽ ഷെറിന്റെ സഹതടവുകാരിയായ സുനിത രംഗത്തെത്തിയത്. ജയിലിലെ ഉദ്യോഗസ്ഥർ ഷെറിന് വിഐപി പരിഗണന നൽകിയതിന്റെ ക്ലൈമാക്സാണ് മന്ത്രിസഭാ യോഗത്തിലൂടെ പുറത്തുവന്നതെന്നാണ് സുനിത പറയുന്നത്. എന്തുകൊണ്ടാണ് മന്ത്രിസഭാ യോഗം ഷെറിന് തുണയായത്? ഷെറിന് ജയിലിൽ എന്തെല്ലാം സഹായം കിട്ടി; ആരെല്ലാമാണ് പിന്തുണ നൽകിയത്? ഗണേഷ് കുമാറുമായി ഷെറിന് ബന്ധമുണ്ടോ? വ്യക്തമാക്കുകയാണ് സുനിത.
മൂന്നാർ ∙ ഗതാഗതമന്ത്രിയെ വഴിയിൽ തടയാൻ ശ്രമിച്ച മൂന്നാറിലെ ഓട്ടോ, ജീപ്പ്, ടാക്സി ഡ്രൈവർമാർക്കെതിരെ മന്ത്രി ഗണേഷ്കുമാറിന്റെ തിരിച്ചടി. രണ്ടു ദിവസത്തിനുള്ളിൽ മുഴുവൻ ടാക്സി വാഹനങ്ങളുടെയും രേഖകൾ പരിശോധിച്ചു ഹാജരാക്കാൻ മന്ത്രി വകുപ്പ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. വിനോദസഞ്ചാരികൾക്കായി കെഎസ്ആർടിസി ഇറക്കിയ റോയൽവ്യൂ ഡബിൾ ഡെക്കർ ബസ് ഉദ്ഘാടനം ചെയ്യാൻ മൂന്നാറിലെത്തിയതായിരുന്നു മന്ത്രി.
തിരുവനന്തപുരം∙ കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ മാലിന്യ സംസ്കരണത്തിന് സംവിധാനമൊരുക്കുമെന്നു മന്ത്രി കെ.ബി.ഗണേഷ് കുമാർ. മന്ത്രി എം.ബി.രാജേഷിനൊപ്പം തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ മാലിന്യ സംസ്കരണ സംവിധാനങ്ങൾ പരിശോധിക്കുകയായിരുന്നു മന്ത്രി. മാലിന്യമുക്ത നവകേരളം ക്യാംപെയ്നുമായി കെഎസ്ആർടിസി
കാസർകോട്∙ രാജ്യത്ത് പട്ടിക ഗോത്രവർഗക്കാർ അടക്കമുള്ള പിന്നാക്ക വിഭാഗങ്ങളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് എത്തിക്കുന്നതിന് എല്ലാവരും ഒരുപോലെ പരിശ്രമിക്കണമെന്നു മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞു. റിപ്പബ്ലിക് ദിന പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സന്ദേശം നൽകുകയായിരുന്നു മന്ത്രി. ഇന്നും നമ്മുടെ സമൂഹത്തിൽ
തിരുവനന്തപുരം∙ സത്യം തെളിയുന്നതിൽ ഒത്തിരി സന്തോഷമെന്നു മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഗണേഷ്കുമാറും സഹോദരി ഉഷാ മോഹൻദാസും തമ്മിലുണ്ടായിരുന്ന സ്വത്തു തർക്ക കേസിൽ നിർണായക വഴിത്തിരിവുണ്ടായതിനു പിന്നാലെയാണു ഫെയ്സ്ബുക്കിലൂടെ ഗണേഷിന്റെ പ്രതികരണം. തന്നെ കുറിച്ചു വന്ന ആരോപണങ്ങൾ എല്ലാം തെറ്റായിരുന്നു എന്ന് കാലം
തിരുവനന്തപുരം ∙ മന്ത്രി കെ.ബി. ഗണേഷ് കുമാറും സഹോദരി ഉഷാ മോഹൻദാസും തമ്മിലുണ്ടായിരുന്ന സ്വത്തു തർക്ക കേസിൽ നിർണായക വഴിത്തിരിവ്. പിതാവ് ആർ. ബാലകൃഷ്ണപിള്ള തയാറാക്കിയ വിൽപത്രത്തിൽ, സ്വത്തുക്കൾ കെ.ബി. ഗണേഷ് കുമാറിന്റെ പേരിൽ നൽകിയിരുന്നു. ഈ വിൽപത്രത്തിലെ ആർ. ബാലകൃഷ്ണപിള്ളയുടെ ഒപ്പുകൾ വ്യാജമാണെന്ന സഹോദരി ഉഷാ മോഹൻദാസിന്റെ വാദം തെറ്റാണെന്ന് കണ്ടെത്തി ഫൊറൻസിക് റിപ്പോർട്ട്.
തിരുവനന്തപുരം∙ മോട്ടര്‍ വാഹന വകുപ്പിലെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി മാര്‍ച്ച് 31നകം ആര്‍സി ബുക്ക് ഡിജിറ്റലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. ബാങ്ക് ഹൈപ്പോത്തിക്കേഷന്‍ ലിങ്ക് ചെയ്യുന്നതോടെ ആര്‍സി ബുക്ക് പ്രിന്റ് ചെയ്തു എടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു. റോഡ് സുരക്ഷാ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ മോട്ടോര്‍ വാഹന വകുപ്പിന്റെ 20 ബൊലേറോ വാഹനങ്ങള്‍ കനകക്കുന്നില്‍ ഫ്ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം ∙ കെഎസ്ആർടിസിയുടെ മൈലേജ് പരിശോധന ഇനി ബസിന് മാത്രമല്ല, ഡ്രൈവർക്കും ബാധകം. ഏത് ഡ്രൈവർ ഓടിക്കുമ്പോഴാണ് ബസിന് കൂടുതൽ മൈലേജ് ലഭിക്കുന്നതെന്നും കെഎസ്ആർടിസി പരിശോധിക്കുന്നു. കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകൾക്ക് മറ്റ് സർവീസുകളെ അപേക്ഷിച്ച് കൂടുതൽ ഡീസൽ ചെലവാകുന്നുണ്ടെന്നും ഡ്രൈവർമാർ ബോധപൂർവം ഡീസൽ പാഴാക്കുന്നെന്നു മന്ത്രി കെ.ബി.ഗണേഷ്കുമാർ അഭിപ്രായപ്പെട്ടതിനു പിന്നാലെയാണ് ഇത്തരം പരിശോധനയ്ക്കു കൂടിയുള്ള നിർദേശം.
Results 1-10 of 483