സിദ്ധരാമയ്യ
Siddaramaiah

∙ ജനനം 1947 ഓഗസ്റ്റ് 3ന് വരുണയിൽ.

∙ കുരുബ ഗൗഡ വിഭാഗത്തിലെ പ്രബലനായ നേതാവ്

ഭാര്യ പാർവതി, മക്കൾ: പരേതനായ രാകേഷ്, യതീന്ദ്ര.

രാഷ്ട്രീയ ഗോദയിൽ

∙ 1978ൽ മൈസുരു താലൂക്കിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

∙ 1983ൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽനിന്ന് ഭാരതീയ ലോക്‌ദൾ സ്ഥാനാർഥിയായി നിയമസഭയിലേക്ക്

∙ പിന്നീട് ജനതാ പാർട്ടിയിലേക്കു കൂടുമാറി

∙ 1985ൽ രാമകൃഷ്ണ ഹെഗ്ഡെയുടെ മന്ത്രിസഭയിൽ അംഗമായി.

∙ 1983ൽ കോണ്‍ഗ്രസ് നേതാവ് എം. രാജശേഖര മൂർത്തിയോട് ആദ്യ തോൽവി

∙ 1992ൽ ജനതാദളിൽ സെക്രട്ടറി ജനറലായി

∙ 1996ൽ ജെ.എച്ച്. പട്ടേൽ മുഖ്യമന്ത്രിയായപ്പോൾ ഉപമുഖ്യമന്ത്രിയായി

∙ ദേവഗൗഡ ജെഡിഎസ് രൂപീകരിച്ചപ്പോൾ ജനതാദൾ വിട്ടു

∙ 2005ൽ കോണ്‍ഗ്രസിൽ ചേർന്നു

∙ 2013ൽ 224ൽ 122 സീറ്റുകൾ നേടി കോൺഗ്രസ് അധികാരത്തിലെത്തിയപ്പോൾ മുഖ്യമന്ത്രിയായി

∙ കർണാടകയുടെ ധനമന്ത്രിയായി 13 ബജറ്റ് അവതരിപ്പിച്ചയാളാണ് സിദ്ധരാമയ്യ