Activate your premium subscription today
ഉത്തര്‍പ്രദേശിലെ മില്ക്കിപുര് മണ്ഡലത്തിലേക്ക് ഫെബ്രുവരി അഞ്ചിന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ചന്ദ്രഭന് പാസ്വാന് 60000 വോട്ടുകള്‍ക്ക് വിജയിച്ചിരുന്നു. സമാജ്വാദി പാര്‍ട്ടിയുടെ സിറ്റിങ് മണ്ഡലമായിരുന്ന മില്‍ക്കിപുരില്‍ സ്ഥാനാര്‍ഥിയായത് അവധേഷ് പ്രസാദ് എംപിയുടെ മകന് അജിത് പ്രസാദാണ്. അവധേഷ്
ന്യൂഡൽഹി ∙ മണിപ്പുരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയേക്കുമെന്ന് വിവരം. ബിരേൻ സിങ്ങിനു പകരക്കാരനായി പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ബിജെപിയിൽ സമവായമായില്ല. ഇതോടെ നിയമസഭ മരവിപ്പിച്ച് നിർത്തിയിരിക്കുന്നത് തുടരും. ഇംഫാലിൽ ക്യാംപ് ചെയ്യുന്ന ബിജെപിയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സംബിത് പത്ര ഗവർണർ അജയ് കുമാർ ഭല്ലയെ കണ്ട് രാഷ്ട്രീയ സ്ഥിതിഗതികൾ ധരിപ്പിച്ചു.
അരവിന്ദ് കേജ്രിവാൾ മത്സരിച്ച ന്യൂഡൽഹി മണ്ഡലത്തിൽ 5 വർഷത്തിനുള്ളിൽ നാലിൽ ഒരാൾ വീതം വോട്ടർപട്ടികയിൽ നിന്ന് പുറത്തായി. അതായത് 27.2% വോട്ടുകൾ നീക്കം ചെയ്യപ്പെട്ടു. 2020ൽ 1,46,122 വോട്ടർമാരാണ് മണ്ഡലത്തിൽ ഉണ്ടായിരുന്നതെങ്കിൽ 2024ൽ ലോക്സഭാ തിരഞ്ഞെടുപ്പായപ്പോൾ എണ്ണം 1,06,365 ആയി കുറഞ്ഞു– നീക്കം ചെയ്യപ്പെട്ടത് 39,757 വോട്ട് (27.2%). നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് 2209 വോട്ട് കൂടുതലായി ചേർക്കപ്പെടുകയും ചെയ്തു. അതോടെ 2020 നിയമസഭാ തിരഞ്ഞെടുപ്പിനും 2025 നിയമസഭാ തിരഞ്ഞെടുപ്പിനും ഇടയിൽ കുറഞ്ഞ വോട്ടുകളുടെ എണ്ണം 37,000 ആയി (25.7%). ഈ സമയമാണ് എഎപി അപകടം മണത്തത്. തിരഞ്ഞെടുപ്പു കമ്മിഷൻ വൻതോതിൽ വോട്ട് നീക്കം ചെയ്തത് എഎപി വലിയ വിഷയമായി പാർലമെന്റിലും പുറത്തും ഉയർത്തി. എന്നാൽ ഈ പ്രതിഷേധം കമ്മിഷൻ പരിഗണിച്ചില്ല. 2020ൽ 46,758 വോട്ടു നേടിയ കേജ്രിവാളിന് ഇത്തവണ 25,999 വോട്ടാണ് കിട്ടിയത്. കഴിഞ്ഞതവണ ബിജെപി സ്ഥാനാർഥിക്ക് 22,061 വോട്ടാണ് കിട്ടിയതെങ്കിൽ ഇത്തവണ 30088 വോട്ടായി. എണ്ണായിരത്തോളം കൂടുതൽ. നീക്കം ചെയ്യപ്പെട്ടത് പ്രധാനമായും എഎപിയോട് അനുഭാവമുള്ള വോട്ടുകളാണെന്ന് പാർട്ടി ആരോപിക്കുന്നു. സോംനാഥ് ഭാരതി, മനീഷ് സിസോദിയ, സൗരവ് ഭരദ്വാജ് എന്നിവരും സമാനമായ രീതിയിൽ വീണുവെന്ന് എഎപി ആരോപിക്കുന്നു. തിരഞ്ഞെടുപ്പിൽ രണ്ടു ശതമാനത്തിൽ താഴെ വോട്ടുകൾക്കാണ് എഎപി തോറ്റത്. ബിജെപിക്ക് 45.76% വോട്ടു കിട്ടി. എഎപിയുടെ 43.83% വോട്ട് എന്നത് തോറ്റ ഒരു പാർട്ടിക്ക് സമീപകാലത്ത് ഡൽഹിയിൽ കിട്ടിയ ഏറ്റവും ഉയർന്ന വോട്ടുശതമാനം ആണ്. കഴിഞ്ഞ 2 തവണയും ദുർബലമായ പ്രതിപക്ഷ നിരയായിരുന്നു ഡൽഹിയിലെങ്കിൽ ഇത്തവണ അങ്ങനെയല്ല. എഎപി
ന്യൂഡൽഹി∙ മണിപ്പുരിന്റെ മുഖ്യമന്ത്രിക്കസേരയിൽനിന്നു ബിരേൻ സിങ് രാജിവച്ചു എന്നു സാങ്കേതികമായി പറയാമെങ്കിലും പാർട്ടിക്കുള്ളിലെ അതൃപ്തി ബിരേനെ പുറത്താക്കുകയായിരുന്നു എന്നതാണ് വാസ്തവം. സംസ്ഥാന ബിജെപിക്കുള്ളിൽ ബിരേനെതിരെ രൂപപ്പെട്ട എതിർപ്പും മണിപ്പുർ കലാപത്തിന്റെ പേരിൽ പാർട്ടി കേന്ദ്രനേതൃത്വം നേരിട്ട വിമർശനങ്ങളുമാണ് മുഖ്യമന്ത്രിയുടെ രാജിയിലേക്കെത്തിച്ചത്.
ന്യൂഡൽഹി ∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഉജ്വല വിജയത്തിലൂടെ 27 വർഷത്തിനു ശേഷം അധികാരത്തിലെത്തിയ ബിജെപി, വനിത മുഖ്യമന്ത്രിയെ രംഗത്തിറക്കുമെന്ന് സൂചന. ദ്വിരാഷ്ട്ര സന്ദർശനത്തിനു പോയ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരികെയെത്തിയ ശേഷമായിരിക്കും മുഖ്യമന്ത്രി ആരെന്നതിൽ അന്തിമ തീരുമാനം എന്നാണ് ബിജെപി വൃത്തങ്ങൾ അറിയിക്കുന്നതെങ്കിലും വനിത
ചെന്നൈ ∙ സ്വകാര്യദൃശ്യങ്ങൾ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി ഒട്ടേറെ സ്ത്രീകളിൽനിന്നു ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. ചെന്നൈ സ്വദേശിയും നിയമ വിദ്യാർഥിയുമായ തമിഴരസനെ(24)യാണ് ആന്ധ്ര സ്വദേശിനിയുടെ പരാതിയിൽ താംബരം പൊലീസ് അറസ്റ്റ് ചെയ്തത്.
ന്യൂഡൽഹി ∙ ഡൽഹി മുഖ്യമന്ത്രി ആരെന്നതു സംബന്ധിച്ചു ബിജെപിയിൽ ചർച്ച തുടരുന്നു. നിയുക്ത എംഎൽഎമാരിൽനിന്നു തന്നെയാകും പുതിയ മുഖ്യമന്ത്രിയെന്നാണു വിവരം. ഒന്നിലേറെ ഉപമുഖ്യമന്ത്രിമാർക്കും സാധ്യതയുണ്ട്. ബിജെപി പാർലമെന്ററി ബോർഡ് യോഗം ചേരുകയും പേരുകൾ നിർദേശിക്കാൻ 2 നിരീക്ഷകരെ ചുമതലപ്പെടുത്തുകയും ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡയും പേരുകൾ ചർച്ച ചെയ്ത് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണു നീക്കം. ആർഎസ്എസിന്റെ അഭിപ്രായവും കണക്കിലെടുക്കും.
ന്യൂഡൽഹി∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി പരാജയപ്പെട്ടത് യമുനയുടെ ശാപം മൂലമെന്ന് ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ.സക്സേന. രാജി സമർപ്പിക്കാൻ രാജ്ഭവനിലെത്തിയ ഡൽഹി മുഖ്യമന്ത്രി അതിഷിയോട് ‘‘യമുനയുടെ ശാപമാണ്’’ എഎപിയുടെ പരാജയകാരണമെന്ന് സക്സേന പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു
ന്യൂഡൽഹി ∙ ആം ആദ്മി പാർട്ടിയുടെ നാശം മുൻപ് തന്നെ സംഭവിച്ചതാണെന്നും എന്നാൽ അതു ജനങ്ങളുടെ പൂർണ ബോധ്യത്തിലേക്ക് എത്താൻ സഹായിച്ചത് ഡൽഹി തിരഞ്ഞെടുപ്പ് ഫലം വന്നതോടെയാണെന്നും മുൻ നേതാവ് അശുതോഷ്. പാർട്ടി നേതാക്കൻമാർ ചാർട്ടേഡ് വിമാനങ്ങളിൽ സഞ്ചരിക്കാൻ തുടങ്ങിയതോടെയും സ്വന്തമായി മണിമന്ദിരങ്ങൾ നിർമിക്കാൻ തുടങ്ങിയതോടെയും ആപ്പിന്റെ നാശം സംഭവിച്ചിരുന്നു. എഎപി നേതാക്കൻമാർ എല്ലാവരും ഡെഡ് പ്ലസ് സുരക്ഷ ഉൾപ്പെടെയുള്ള ആഡംബരങ്ങളിൽ അഭിരമിക്കുകയാണെന്നും അദ്ദേഹം ‘എക്സിൽ’ കുറിച്ചു.
ഡൽഹിയിലെ നിയമസഭാ തിരഞ്ഞെടുപ്പു വിജയം ബിജെപിക്കു നൽകുന്ന നേട്ടം ചെറുതല്ല. ഒരുപാട് കണക്കുതീർക്കലിന്റെയും വലിയ കണക്കുകൂട്ടലിന്റെയും കഥ കൂടിയാണ് ഈ തിരഞ്ഞെടുപ്പു വിജയം. കാൽ നൂറ്റാണ്ടിനു ശേഷമാണ് ഡൽഹിയിൽ സംസ്ഥാന ഭരണത്തിൽ ബിജെപിയുടെ മടങ്ങിവരവ്. വമ്പൻ ഭൂരിപക്ഷത്തിൽ രാജ്യഭരണം നേടിയിട്ടും തലസ്ഥാന ഭരണം തിരിച്ചുപിടിക്കാൻ പിന്നെയും ഒരു പതിറ്റാണ്ട് കൂടി കാത്തിരിക്കേണ്ടി വന്നു നരേന്ദ്ര മോദിക്കും ബിജെപിക്കും. ഡൽഹിയിൽ വിജയം ആഘോഷിക്കുമ്പോൾ പുതിയ റെക്കോഡുകൾ കൂടി സ്ഥാപിക്കുകയാണ് ബിജെപി. എംപിമാരുടെ എണ്ണത്തിലെന്നപോലെ രാജ്യത്ത് എംഎൽഎമാരുടെ അംഗസംഖ്യയിലും ആധിപത്യമുറപ്പിക്കുന്നു പാർട്ടി. ഒരു കാലത്ത് ഏറെ മുന്നിലും പിന്നീട് ഒപ്പത്തിനൊപ്പവും നിന്ന കോൺഗ്രസിനെ ഒരു പതിറ്റാണ്ടായി ഏറെ പിന്നിലാക്കിയാണ് ബിജെപിയുടെ യാത്ര. 2014ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടിയ വമ്പൻ വിജയത്തിനൊപ്പം രാജ്യത്ത് ഏറ്റവുമധികം എംഎൽഎമാരെ വിജയിപ്പിച്ച പാർട്ടിയെന്ന റെക്കോർഡും ബിജെപി സ്വന്തമാക്കിയിരുന്നു. പത്തു വർഷത്തിലേറെയായി ആയിരത്തിലധികം എംഎൽഎമാരുള്ള ഏക പാർട്ടിയായും അവർ മാറി. 2025ൽ എത്തുമ്പോൾ കോൺഗ്രസിനേക്കാൾ ആയിരത്തിലധികം എംഎൽഎമാരാണ് ബിജെപിയുടെ നേട്ടം. രണ്ടായിരാമാണ്ടിന്റെ തുടക്കത്തിലും പിന്നീട് കുറച്ചു കാലവും എംഎൽഎമാരുടെ എണ്ണത്തിൽ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം നിന്നെങ്കിലും 2014ൽ കേന്ദ്രത്തിൽ ബിജെപി ഒറ്റയ്ക്ക് 282 സീറ്റു നേടി അധികാരം പിടിച്ചതോടെ സംസ്ഥാനങ്ങളിലും മാറ്റമുണ്ടായി. 2013 അവസാനം രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാന നിയമസഭകളിലേക്ക് ബിജെപി നേടിയ വലിയ വിജയമായിരുന്നു 2014ലെ വിജയത്തിന്റെ മുന്നൊരുക്കം. 2014ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ അധികാരമേറ്റതോടെ സംസ്ഥാനങ്ങളിലും
Results 1-10 of 9026