Activate your premium subscription today
കൊല്ലം ∙ കടയ്ക്കലില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെ വിപ്ലവ ഗാനം ആലപിച്ചത് കാണികൾ ആവശ്യപ്പെട്ടതിനാലെന്ന് ഗായകൻ അലോഷി. ശ്രോതാക്കൾ ആവശ്യപ്പെട്ട പാട്ട് പാടുന്നത് കലാകാരന്റെ ധർമ്മമാണെന്നും അതിൽ വിവാദത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐയുടെ പതാകയും എഴുത്തും പശ്ചാത്തലത്തിൽ വന്നതിനെ കുറിച്ച് അറിയില്ലെന്നും അലോഷി പറഞ്ഞു.
തിരുവനന്തപുരം ∙ കൊല്ലം കടയ്ക്കലില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള ഗാനമേളയ്ക്കിടെ വിപ്ലവ ഗാനങ്ങള്‍ ആലപിക്കുകയും പിന്നിലെ സ്ക്രീനില്‍ സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും കൊടികളുടെ ദൃശ്യം കാട്ടുകയും ചെയ്ത സംഭവം ദേവസ്വം വിജിലന്‍സ് അന്വേഷിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. ഒരു പാര്‍ട്ടിയുടെയും ചിഹ്നങ്ങളോ കൊടിയോ ഒന്നും പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് വ്യക്തമായ ഹൈക്കോടതി വിധി ഉണ്ടെന്നും പ്രശാന്ത് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി എല്ലാ ക്ഷേത്രങ്ങള്‍ക്കും സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന് രാഷ്ട്രീയമില്ല.
തൃക്കരിപ്പൂർ (കാസർകോട്) ∙ പെരുങ്കളിയാട്ടം നടക്കുന്ന തൃക്കരിപ്പൂർ രാമവില്യം കഴകത്തിലേക്കുള്ള റോഡിലെ സിപിഎം പ്രവർത്തകരുടെ എഴുത്തുകൾ തിരുത്തിയെഴുതി പൊലീസ്. കഴിഞ്ഞദിവസം രാത്രി പ്രവർത്തകർ റോഡിൽ CPIM എന്ന് ഇംഗ്ലിഷിൽ എഴുതിയതാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് NO CRIME (നോ ക്രൈം) ആക്കിയത്. ഡിവൈഎഫ്ഐ എന്ന് എഴുതിയത് പെയ്ന്റ് ഉപയോഗിച്ച് മായ്ച്ച പൊലീസ്, സിപിഐഎമ്മിലെ അക്ഷരങ്ങൾ തട്ടിക്കൂട്ടിയാണ് ക്രൈം എന്ന വാക്ക് രൂപപ്പെടുത്തിയത്. തൊട്ടുമുകളിലായി നോ എന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു.
തിരുവനന്തപുരത്തെ എംപിയായ ശശി തരൂരിനെ തിരുവനന്തപുരത്തു കാണാൻ നിൽക്കാതെ രായ്ക്കു രാമാനം കേരളത്തിലെ ഡിവൈഎഫ്ഐ നേതാക്കൾ ഡൽഹിക്കു വണ്ടി കയറിയപ്പോൾ ‘ഒത്താൽ ഒരു കെ.വി.തോമസ്’ എന്നാകും പ്രതീക്ഷിച്ചിട്ടുണ്ടാവുക. കോൺഗ്രസുമായി അകന്നുതുടങ്ങിയപ്പോൾ കെ.വി.തോമസ് സിപിഎമ്മിലേക്കു പാലമിട്ടത്, സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കണ്ണൂരിൽ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്തുകൊണ്ടാണ്. കോൺഗ്രസിന്റെ വിലക്കു മറികടന്നുള്ള പങ്കാളിത്തം തോമസിനെ കമ്യൂണിസ്റ്റാക്കി. കോൺഗ്രസിൽ അതൃപ്തനായ തരൂർ ഡിവൈഎഫ്ഐയുടെ സ്റ്റാർട്ടപ് ഫെസ്റ്റിവലിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ചിരുന്നെങ്കിൽ ഡിവൈഎഫ്ഐ നേതാക്കളുടെ ആ ഡൽഹി യാത്ര കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇടംപിടിക്കുമായിരുന്നു. മറ്റൊരു പാർട്ടി സമ്മേളനകാലമെന്ന പ്രത്യേകതയുമുണ്ട്. എന്നാൽ യുഎൻ അണ്ടർ സെക്രട്ടറിയായിരുന്ന തരൂരിനു നയതന്ത്രജ്ഞത പഠിപ്പിച്ചുകൊടുക്കേണ്ടതില്ലല്ലോ. ‘നേരത്തേ ഏറ്റ പരിപാടികൾ കാരണം പങ്കെടുക്കാനാവില്ല’ എന്ന നിലപാടെടുത്തു തരൂർ സമർഥമായി ഒഴിഞ്ഞു.
തിരുവനന്തപുരം ∙ മോദി, പിണറായി സര്‍ക്കാരുകളെ പുകഴ്ത്തിയതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ വിവാദം കത്തിനില്‍ക്കുന്നതിനിടെ ശശി തരൂര്‍ എംപിയെ തങ്ങളുടെ പരിപാടിയിലേക്ക് ക്ഷണിച്ച് ഡിവൈഎഫ്ഐ. സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലില്‍ പങ്കെടുക്കാനാണ് ശശി തരൂരിനെ ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ.എ.റഹീമും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജും ഡല്‍ഹിയിലെ വസതിയിലെത്തി നേരിട്ടു ക്ഷണിച്ചത്.
കണ്ണൂർ ∙ എകെജി പഠന ഗവേഷണകേന്ദ്രം, പാട്യം ഗോപാലൻ ഗവേഷണകേന്ദ്രം എന്നിവയുടെ ബാനറിൽ സിപിഎം നടത്തുന്ന രാജ്യാന്തര കേരള പഠന കോൺഗ്രസിന്റെ മോണിങ് വോക് ഫ്ലാഗ് ഓഫ് ചെയ്ത കലക്ടർ അരുൺ കെ.വിജയനെതിരെ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ചീഫ് സെക്രട്ടറിക്കു പരാതി നൽകി. സിപിഎം, ഡിവൈഎഫ്ഐ നേതാക്കളും പ്രവർത്തകരും പങ്കെടുത്ത പരിപാടി ഫ്ലാഗ് ഓഫ് ചെയ്തതിലൂടെ കലക്ടർ സർവീസ് ചട്ടങ്ങൾ ലംഘിച്ചെന്നു കാണിച്ചാണു പരാതി.
പത്തനംതിട്ട ∙ പെരുനാട് സിഐടിയു പ്രവർത്തകൻ ജിതിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പ്രതിയായ നിഖിലേഷിന്റെ അമ്മ മിനി. പ്രതികളിൽ ഒരാളായ നിഖിലേഷ് സിഐടിയു പ്രവർത്തകനാണെന്ന് മിനി പറഞ്ഞു. ടിപ്പർ ലോറി ഉടമയായ മകൻ ബിസിനസ് ആവശ്യത്തിനായാണ് സിഐടിയുവിൽ ചേർന്നത്. കൊല്ലപ്പെട്ട ജിതിൻ മുൻപ് വീട്ടിൽ വന്നു ഭക്ഷണം
പത്തനംതിട്ട ∙ ഡിവൈഎഫ്ഐ മലയാലപ്പുഴ മേഖലാ വൈസ് പ്രസിഡന്റ് മലയാലപ്പുഴ നല്ലൂർ വാഴവിളയിൽ വീട്ടിൽ ഇഡ്ഡലി എന്നറിയപ്പെടുന്ന ശരൺ ചന്ദ്രനെ (25) കാപ്പാ കേസ് ചുമത്തി ജില്ലയിൽ നിന്ന് ഒരു വർഷത്തേക്കു നാടുകടത്തി. പിന്നാലെ കേസുകളിൽ ഉൾപ്പെടുന്നത് പാർട്ടിയിൽ വരാൻ തടസ്സമല്ലെന്നും കാപ്പാ കേസിൽ പെട്ട പലരും
പത്തനംതിട്ട ∙ ജില്ലാ സെക്രട്ടറിയും മന്ത്രിയും കവചമൊരുക്കിയിട്ടും ഡിവൈഎഫ്ഐ ഭാരവാഹി ശരൺ ചന്ദ്രനെ കാപ്പ ചുമത്തി നാടുകടത്തിയതോടെ സിപിഎം പ്രതിരോധത്തിൽ. മറ്റു പാർട്ടിക്കാരെ സിപിഎമ്മിലെത്തിച്ച് സംസ്കരിച്ചെടുക്കുമെന്നായിരുന്നു ക്രിമിനൽ പശ്ചാത്തലമുള്ള ശരണിനെ പാർട്ടിയിലെടുത്തതിനു പിന്നാലെ സംസ്ഥാന സെക്രട്ടറി
കോഴിക്കോട്∙ പാതിവില തട്ടിപ്പിൽ ഇരയായവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. കോഴിക്കോട് ബാലുശേരി പൊലീസ് സ്റ്റേഷനിൽ വീണ്ടും പരാതികളെത്തി. കാന്തപുരത്തെ ജീവകാരുണ്യ സംഘടനയായ മുദ്ര ചാരിറ്റബിൾ ഫൗണ്ടേഷന് 1.8 കോടതി രൂപയോളം നഷ്ടമായെന്നാണ് പരാതി. മുദ്ര വഴി വാഹനങ്ങൾക്ക് അപേക്ഷ നൽകിയ ഗുണഭോക്താക്കളുടെ പണമാണ് നഷ്ടമായത്. ഇതു സംബന്ധിച്ച് മുദ്ര ഫൗണ്ടേഷൻ ഭാരവാഹികൾ ബാലുശേരി പൊലീസിൽ പരാതി നൽകി.
Results 1-10 of 726