Activate your premium subscription today
തനിക്കെതിരായ ഇടത് സൈബർ ആക്രമണം ‘രാഷ്ട്രീയ തന്തയില്ലായ്മ’യെന്ന് ജി.സുധാകരൻ. അമ്പലപ്പുഴയിലും പരിസരത്തുമുള്ള പത്തുപതിനഞ്ചു പേരാണ് ഇതിനു പിന്നിൽ. ഇടതുപോരാളികൾ എന്നൊരു ഗ്രൂപ്പില്ലെന്നും ഇത്തരക്കാർ പാർട്ടി വിരുദ്ധരാണെന്നും സുധാകരൻ പറഞ്ഞു.
തിരുവനന്തപുരം∙ സ്വാതന്ത്ര്യത്തിന്റെ അമൃത വർഷത്തിലും രാജ്യത്തെ ദലിത്- ആദിവാസി വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥയിൽ ഒരു മാറ്റവും വന്നിട്ടില്ലെന്ന് രമേശ് ചെന്നിത്തല. ഭരണഘടന ഉറപ്പാക്കിയ സംവരണ മാനദണ്ഡങ്ങൾ അട്ടിമറിച്ച് ദലിത് ജനസമൂഹത്തെ കൂടുതൽ ദരിദ്രമാക്കുകയാണ് ഭരണകൂടങ്ങൾ ചെയ്യുന്നതെന്നും ഇതിനെതിരെ രാജ്യത്താകമാനം ശക്തമായ ദലിത് വിപ്ലവത്തിനു സമയമായെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ദലിത് മുന്നേറ്റം ലക്ഷ്യം വച്ച് വിശാലമായ ദലിത് കോൺക്ലേവ് നടത്താൻ ഗാന്ധിഗ്രാമം ഫൗണ്ടേഷൻ തീരുമാനിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
ബത്തേരി∙ വയനാട് ഡിസിസി മുൻ ട്രഷറർ എൻ.എം.വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ മൊഴിയെടുക്കും. ബത്തേരി ഡിവൈഎസ്പി അബ്ദുൽ ഷരീഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അടുത്ത ആഴ്ച മൊഴിയെടുക്കുമെന്നാണ് വിവരം. സഹകരണ ബാങ്കുകളിലെ അഴിമതിയെക്കുറിച്ച് എൻ.എം.വിജയൻ കെ.സുധാകരന് അയച്ച കത്തുമായി ബന്ധപ്പെട്ടാണ് മൊഴിയെടുക്കുന്നത്.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും...
തിരുവനന്തപുരം ∙ ‘ആദ്യം വിശദീകരണം, പിന്നെ താക്കീത്, എന്നിട്ടും കേട്ടില്ലെങ്കിൽ പുറത്താക്കും’– പാർട്ടിനയം ലംഘിക്കുന്നവർക്കും അനൈക്യമുണ്ടാക്കുന്നവർക്കുമുള്ള ഗതിയെന്തെന്ന് ഡൽഹിയിൽ കേരളത്തിലെ പ്രമുഖ നേതാക്കളുമായുള്ള യോഗത്തിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ വ്യക്തമാക്കിയത് ഇങ്ങനെയാണ്. നേതാക്കളുടെ പേരുസഹിതം റിപ്പോർട്ട് നൽകാൻ കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയോട് ആവശ്യപ്പെടുകയും ചെയ്തു.
തിരുവനന്തപുരം ∙ മതനിരപേക്ഷ കക്ഷികള്‍ക്ക് കോണ്‍ഗ്രസിനെ വിശ്വസിക്കാനാവില്ലെന്ന ബിജെപിയുടെ പല്ലവി ഏറ്റുപാടുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ആര്‍എസ്എസ് പ്രചാരക് ആക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരന് എംപി. ബിജെപിയെ ഫാഷിസ്റ്റ് എന്നു വിളിക്കാന്‍ പോലും നാക്കുപൊന്താത്ത മുഖ്യമന്ത്രി ഇന്ത്യാസഖ്യത്തിനു നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസിനെയാണ് വളഞ്ഞിട്ട് ആക്രമിക്കുന്നത്.
ന്യൂഡൽഹി ∙ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കൽ നിൽക്കെ, കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് പാർട്ടി ഹൈക്കമാൻഡ് ഐക്യസന്ദേശം നൽകി. പാർട്ടി ലൈൻ വിടുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന താക്കീതും കേരളത്തിലെ കാര്യങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര നേതൃത്വം വിളിച്ചു ചേർത്ത യോഗത്തിൽ നൽകി.
ന്യൂഡൽഹി ∙ രണ്ടു നേതാക്കൾ ഒരുമിച്ചിരുന്നാൽ കോൺഗ്രസിൽ ‘നിർണായക കൂടിക്കാഴ്ച’ എന്നു വ്യാഖ്യാനം. സംസാരിച്ചു നിന്നാൽ ‘അനുനയ നീക്കവും’ ചിരിച്ചുവന്നാൽ ‘പദവി ഉറപ്പിച്ചു’ എന്നുമായി വ്യാഖ്യാനങ്ങൾ മാറും. ഇന്നലെ കേരള ഹൗസിൽ കോൺഗ്രസ് ക്യാംപ് ചടുലമായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫ് 100 സീറ്റ് പിടിക്കുമെന്നു ഹൈക്കമാൻഡ് നേതാക്കളുമായുള്ള ചർച്ചയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എത്ര സീറ്റ് കിട്ടുമെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യത്തിനായിരുന്നു വി.ഡി.സതീശന്റെ ഉത്തരം. മുഖ്യമന്ത്രിയാകാൻ താനില്ലെന്നും സതീശൻ ദേശീയ നേതാക്കളെ അറിയിച്ചു. അതെന്താണെന്നു സതീശനോട് രാഹുൽ ചോദിച്ചു. മുഖ്യമന്ത്രിയാകാൻ യോഗ്യരായ പലരും ഈ യോഗത്തിൽ തന്നെ ഇരിപ്പുണ്ടെന്നായിരുന്നു മറുപടി.
തിരുവനന്തപുരം∙ കേരളത്തിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിളിച്ച യോഗത്തില്‍ പങ്കെടുക്കാതെ മുതിര്‍ന്ന നേതാവ് കെ.മുരളീധരന്. കടല്‍മണല്‍ഖനനത്തിന് എതിരായ സമരജാഥയില്‍ പങ്കെടുക്കുന്നതിനാലാണ് യോഗത്തിനെത്താത്തതെന്ന് മുരളീധരന് പറഞ്ഞു. അതൃപ്തി കാരണമാണോ പോകാത്തത് എന്ന ചോദ്യത്തിന് തൃപ്തിയുള്ളവര്‍ക്കല്ലേ അതൃപ്തി ഉണ്ടാകൂ എന്നായിരുന്നു മുരളിയുടെ മറുപടി.
Results 1-10 of 1681