Activate your premium subscription today
വടകര ∙ വനിതാ ഓവർസീയറെ അപമാനിച്ച ക്ലാർക്കിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ്, എസ്ഡിപിഐ നേതാക്കൾ ഉപരോധിക്കുന്നതിനിടെ അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ കുഴഞ്ഞുവീണു. ആദ്യം മാഹി ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം ആയിഷയെ തലശ്ശേരി ഇന്ദിരാഗാന്ധി കോ ഓപ്പറേറ്റീവ് ആശുപത്രിയിലേക്ക് മാറ്റി.
തിരുവനന്തപുരം ∙ ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികള്‍ക്ക് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതു മുതൽ നല്‍കിയത് 1000 ദിവസത്തെ പരോള്‍. ആറു പ്രതികള്‍ക്ക് 500 ദിവസത്തിലധികം പരോള്‍ അനുവദിച്ചുവെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയുടെ
കോഴിക്കോട് ∙ വടകരയിലെ വിവാദമായ കാഫിർ കേസ് അന്വേഷണത്തിൽ പൊലീസിനെതിരെ വിമർശനം കടുപ്പിച്ച് യുഡിഎഫ്. വിവാദ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചവരെ തിരിച്ചറിഞ്ഞിട്ടും അവരെ സാക്ഷികളാക്കി സംരക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്നാണ് ആരോപണം. പൊലീസിന്റെ നിലപാടിനെതിരെ യുഡിഎഫ്, ആർഎംപി നേതൃത്വത്തിൽ 19നു വടകര റൂറൽ എസ്പി ഓഫിസിലേക്ക് മാർച്ച് നടത്തുമെന്നു യുഡിഎഫ് പ്രഖ്യാപിച്ചു. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നത് 21നു ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുമ്പോൾ ചൂണ്ടിക്കാട്ടുന്നതും പരിഗണനയിലുണ്ട്. അതേസമയം, ഫെയ്സ്ബുക്കിന്റെയും വാട്സാപ്പിന്റെയും മറുപടി ലഭിക്കുന്നതുവരെ യഥാർഥ പ്രതികളെക്കുറിച്ചു വ്യക്തത വരുത്താനാകില്ലെന്നാണു പൊലീസ് നിലപാട്.
‘ആയിരം കയ്യുകൾ വാരിയെറിയുന്ന, ചെന്നിണപ്പൂവുകൾ നെഞ്ചേറ്റുവാങ്ങുമ്പോൾ, നമ്മുടെ ടിപി ഉണരാതിരിക്കില്ല...’ ഇന്നും മുഴങ്ങുകയാണ് ഈ ആരവം ഒഞ്ചിയത്ത്. 2024 മേയ് 4ന് ഒഞ്ചിയം ഉണർന്നത് മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെയാണ്, നൊമ്പരപ്പെടുത്തുന്ന ടിപിയുടെ ഓർമകളിലേക്കാണ്. പല നാട്ടുവഴികളിലൂടെയായി ആൾക്കൂട്ടത്തിന്റെ യാത്ര ആറുമണിയോടെ ആരംഭിച്ചു. പല കോണുകളിലുമുള്ള ടി.പി. ചന്ദ്രശേഖരന്റെ സ്മൃതി മണ്ഡപങ്ങളിൽ പൂക്കളർപ്പിച്ചും, കൊടിയുയർത്തിയും ഉറക്കെ മുദ്രാവാക്യങ്ങൾ മുഴക്കിയും ജനം പലവഴി പിരിഞ്ഞു നടന്നു. വീടുകൾക്കു മുൻപിലൂടെ ജാഥ കടന്നതോടെ വീട്ടുകാർ അവർക്കൊപ്പം ചേർന്നു. ആ ജാഥകൾ എത്തിച്ചേർന്നത്, ജീവിച്ചിരിക്കെ ചന്ദ്രശേഖരന് ഒരു ദിനം പോലും കയറിക്കിടന്നുറങ്ങാനാവാതെപോയ, അദ്ദേഹം നിർമിച്ച പുതിയ വീടിന്റെ പടിക്കലാണ്. അവിടെ അവരെ സ്വീകരിക്കാൻ ടിപിയില്ല. അതേ സമയം ടിപിയുടെ ഓർമകൾ അവരെ സ്വീകരിച്ചു. ആ ഓർമകൾ ഇന്നും അവരെ നയിക്കുന്നു. അപ്പോഴും വലിയൊരു ചോദ്യം ബാക്കിയാണ്. മറ്റൊരു വിഭാഗത്തെ ടിപിയുടെ ഓർമകൾ ഇന്നും വേട്ടയാടുകയാണോ? ടിപി കൊലക്കേസിലെ പ്രതികളെ ജയിലിൽ നിന്നു മോചിപ്പിക്കാനുള്ള ശ്രമം ഇടതു സർക്കാരിന്റെ നേതൃത്വത്തിൽ പലവഴിക്ക് ഇന്നും നടക്കുന്നു. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കേ പ്രതികളെ വിട്ടയയ്ക്കാനുള്ള നീക്കം പോലും നടന്നു. ശിക്ഷാഇളവ് നൽകാനുള്ള നീക്കത്തിനെതിരെ കൊണ്ടു വന്ന അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ടിപി എന്ന വാക്കു പോലും സിപിഎം ഭയക്കുന്നത് എന്തുകൊണ്ടായിരിക്കും?
കോഴിക്കോട്∙ സ്ത്രീവിരുദ്ധ പ്രസംഗത്തിൽ ആർഎംപി നേതാവ് കെ.എസ്.ഹരിഹരനെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ആർഎംപി പ്രവർത്തകർക്കൊപ്പമാണ് ഹരിഹരൻ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്. തനിക്കെതിരായ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ഹരിഹരൻ മാധ്യമങ്ങളോട് പറഞ്ഞു.
വടകര ∙ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ആർഎംപി നേതാവ് കെ.എസ്.ഹരിഹരന് നോട്ടിസ് നൽകി പൊലീസ്. മൂന്നുദിവസത്തിനുള്ളിൽ വടകര പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനു ഹാജരാകണം. വടകരയിലെ എൽഡിഎഫ് സ്ഥാനാർഥിക്കും ചലച്ചിത്ര നടിക്കുമെതിരെ നടത്തിയ വിവാദ പരാമർശത്തിനെതിരെ ജനാധിപത്യ മഹിള അസോസിയേഷൻ നൽകിയ പരാതിയിലാണു നടപടി.
കോഴിക്കോട് ∙ ആർഎംപി നേതാവ് കെ.എസ്. ഹരിഹരന്റെ വീടിനു സമീപത്തെത്തി അസഭ്യം വിളിച്ച കേസിൽ 6 പേർ പിടിയിൽ. സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരാണ്
വടകര∙ ഫെയ്സ്ബുക്കിലൂടെ സമൂഹത്തിൽ വിദ്വേഷവും സ്പർധയും ഉണ്ടാക്കുന്ന രീതിയിൽ പോസ്റ്റ് പ്രചരിപ്പിച്ചെന്ന കേസിൽ ആർഎംപി പ്രവർത്തകനായ ടോജോ മണക്കലാടനെ (42) പൊലീസ് അറസ്റ്റ്
വടകര ∙ ആർഎംപി നേതാവ് കെ.എസ്.ഹരിഹരന്റെ വീടിന് നേരെ ബോംബ് എറിഞ്ഞ സംഭവത്തിൽ പ്രതിഷേധവുമായി യുഡിഎഫ്, ആർഎംപി നേതൃത്വം പ്രകടനം നടത്തി. അഞ്ച്
കോഴിക്കോട്∙ കാറിൽ ആർഎംപി നേതാവ് കെ.എസ്. ഹരിഹരന്റെ വീടിനു മുന്നിലെത്തി അസഭ്യം പറഞ്ഞ സംഭവത്തിൽ പ്രതികൾ ഉപയോഗിച്ച കാർ കസ്റ്റഡിയിലെടുത്തു. വാഹന ഉടമ സിബിൻ ലാലിന്റെ തേഞ്ഞിപ്പലം ഒലിപ്രം കടവിലെ വീട്ടിൽ നിന്നാണ് കാർ കസ്റ്റഡിയിലെടുത്ത്. സംഭവ സമയത്ത് സിബിൻ ലാൽ കാറിലുണ്ടായിരുന്നില്ല എന്നാണ് പൊലീസ് നൽകുന്ന വിവരം.
Results 1-10 of 55