Activate your premium subscription today
വടകര ∙ വനിതാ ഓവർസീയറെ അപമാനിച്ച ക്ലാർക്കിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ്, എസ്ഡിപിഐ നേതാക്കൾ ഉപരോധിക്കുന്നതിനിടെ അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ കുഴഞ്ഞുവീണു. ആദ്യം മാഹി ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം ആയിഷയെ തലശ്ശേരി ഇന്ദിരാഗാന്ധി കോ ഓപ്പറേറ്റീവ് ആശുപത്രിയിലേക്ക് മാറ്റി.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എസ്ഡിപിഐ ദേശീയ പ്രസിഡന്റ് മൊയ്തീൻകുട്ടി ഫൈസി (എം.കെ.ഫൈസി) അറസ്റ്റില്‍. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) തിങ്കളാഴ്ച രാത്രി ഡൽഹി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു ഫൈസിയെ ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) കസ്റ്റഡിയിലെടുത്തു.
`വടകര ∙ മുസ്ലിം ലീഗിന്റെ കാര്യങ്ങൾ നിയന്ത്രിക്കാൻ സാധിക്കുന്ന തലത്തിൽ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും എത്തി നിൽക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് ഇത്തരം കാര്യങ്ങളിൽ കൃത്യമായ നിലപാട് സ്വീകരിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. ഭൂരിപക്ഷം വരുന്ന സുന്നി വിഭാഗം ജമാഅത്തെ ഇസ്ലാമിയെ തള്ളിപ്പറഞ്ഞിട്ടുണ്ട്. പാലക്കാട് യുഡിഎഫ് ജയിച്ചപ്പോൾ ആദ്യം ആഘോഷിച്ചത് എസ്ഡിപിഐയാണ്. പിഎഫ്ഐയുമായി ഒരു ബന്ധവുമില്ലാത്തവരാണോ എസ്ഡിപിഐ?. വർഗീയതയായാലും വോട്ട് കിട്ടട്ടെ എന്നതാണ് ഇപ്പോൾ പ്രധാനം എന്ന നിലപാടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആലപ്പുഴ ∙ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനെ കൊലപ്പെടുത്തിയ കേസിൽ ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികൾ ഒളിവിൽ. തുടർന്ന് ആലപ്പുഴ അഡീഷനൽ സെഷൻസ് കോടതി ഇവർക്കെതിരെ വീണ്ടും വാറന്റ് പുറപ്പെടുവിച്ചു.
കൊച്ചി ∙ ആലപ്പുഴയിലെ എസ്ഡിപിഐ നേതാവായിരുന്ന അഡ്വ. കെ.എസ്.ഷാൻ വധക്കേസിലെ പ്രതികളായ 5 ആർഎസ്എസ് പ്രവർത്തകരുെട ജാമ്യം ഹൈക്കോടതി റദ്ദാക്കി. 5 പേര്‍ക്ക് ജാമ്യം അനുവദിച്ച സെഷൻസ് കോടതി വിധി ശരിവച്ചു. ജാമ്യം റദ്ദാക്കിയ പ്രതികൾക്ക് ബന്ധപ്പെട്ട കോടതികളെ വീണ്ടും ജാമ്യത്തിനായി സമീപിക്കാവുന്നതാണെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വിധിന്യായത്തിൽ വ്യക്തമാക്കി. ഷാൻ ആലപ്പുഴയിലെ മണ്ണഞ്ചേരിയിൽ 2021 ഡിസംബർ 18 വൈകിട്ടാണ് കൊല്ലപ്പെട്ടത്. പിറ്റേന്ന് രാവിലെ ബിജെപി നേതാവായ രൺജീത് ശ്രീനിവാസന് ആലപ്പുഴയിലെ വീട്ടിലും കൊല്ലപ്പെട്ടു. ഇതിലെ 15 പ്രതികൾക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു.
കൊച്ചി∙ പാലക്കാട്ടെ വിജയത്തിൽ ഒരു മതതീവ്രവാദ സംഘടനയ്ക്കും പങ്കില്ല എന്നു പറയാൻ യുഡിഎഫ് നേതൃത്വത്തിനു ധൈര്യമില്ലെന്ന് മന്ത്രി എം.ബി.രാജേഷ്. ‘‘യുഡിഎഫിന്റെ ഈ നിലപാട് കേരളം കാണുന്നുണ്ട്. തിരഞ്ഞെടുപ്പിനു മുമ്പ് എസ്ഡിപിഐ പിന്തുണ വാങ്ങുന്നതു സംബന്ധിച്ച് പാലക്കാട് സ്ഥാനാർഥി ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ
തിരുവനന്തപുരം∙ ന്യൂനപക്ഷ വര്‍ഗീയതയുടെയും ഭൂരിപക്ഷ വര്‍ഗീയതയുടെയും പിന്തുണയോടെയാണ് പാലക്കാട് യുഡിഎഫ് ഭൂരിപക്ഷം വര്‍ധിപ്പിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയത്തിനു പിന്നില്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമാണ്. ബിജെപിയാണ് അപകടമെന്നു കാണിച്ചു
മലപ്പുറം∙ പി.വി. അൻവറിന്റെ നീക്കത്തിനു പിന്നിൽ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും അടക്കമുള്ള മതമൗലികവാദ സംഘടനകളാണെന്ന് മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി. അൻവറിന്റെ പൊതുസമ്മേളനം വിജയിപ്പിച്ചത് ഇത്തരം സംഘടനകളാണ്. നാട്ടിൽ ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യുകയാണ് ഇവരുടെ ലക്ഷ്യം. നിസ്ക്കാരം തടയാൻ പാർട്ടി ശ്രമിച്ചെന്ന ആരോപണം വില കുറഞ്ഞതാണെന്നും പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു.
പത്തനംതിട്ട ∙ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായി മുൻ എസ്ഡിപിഐ നേതാവിനെ തിരഞ്ഞെടുത്തു. മേൽകമ്മിറ്റി പ്രതിനിധിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ബ്രാഞ്ച് സമ്മേളന പ്രതിനിധികൾ ഇറങ്ങിപ്പോയി. സിപിഎം പത്തനംതിട്ട നോർത്ത് ലോക്കൽ കമ്മിറ്റിക്കു കീഴിലെ ബ്രാഞ്ചിലാണു കഴിഞ്ഞ ദിവസം പ്രതിഷേധവും ഇറങ്ങിപ്പോക്കുമുണ്ടായത്.
സിപിഎം കാട്ടാക്കട ഏരിയ കമ്മിറ്റി ഓഫിസിനു നേരേ ഇന്നലെ രാത്രി ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ചു പേർ പൊലീസ് പിടിയിൽ. പല ക്രിമിനല്‍ കേസുകളിലും പ്രതികളായവരാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ 2 ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇവര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Results 1-10 of 178