Activate your premium subscription today
മുംബൈ ∙ മഹാരാഷ്ട്ര നിയമസഭാ അസംബ്ലി പ്രതിപക്ഷ നേതാവ് പദവിക്കായി അവകാശവാദം ഉന്നയിച്ച് ശിവസേന (ഉദ്ധവ്). മുതിർന്ന എംഎൽഎ ഭാസ്കർ ജാദവിനെ ഈ സ്ഥാനത്തേക്കു നാമനിർദേശം ചെയ്തെന്നു ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ പറഞ്ഞു. ഇക്കാര്യം ഉന്നയിച്ച് സ്പീക്കർ രാഹുൽ നർവേക്കറിനു ശിവസേന ഔദ്യോഗികമായി അപേക്ഷ നൽകി.
മുംബൈ ∙ ഗംഗാ സ്നാനം നടത്തിയാൽ മഹാരാഷ്ട്രയെ വഞ്ചിച്ചതിന്റെ പാപം തീരില്ലെന്ന് ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ. പാർട്ടി പിളർത്തി ബിജെപിയോടു കൈകോർത്ത ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെക്കെതിരെയാണ് പരോക്ഷ പരാമർശം. മഹാരാഷ്ട്രാ ഭാഷാ ദിനത്തോട് അനുബന്ധിച്ചു ശിവസേന നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഉദ്ധവ്.
കഴിഞ്ഞദിവസം ഒരു വിവാഹച്ചടങ്ങിനിടെ ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെയും ബന്ധുവും മഹാരാഷ്ട്ര നവനിർമാൺ സേനാ (എംഎൻഎസ്) അധ്യക്ഷനുമായ രാജ് താക്കറെയും കണ്ടുമുട്ടുകയും ഏറെനേരം സംസാരിക്കുകയും ചെയ്തത് വീണ്ടും അഭ്യൂഹങ്ങൾ ശക്തിപ്പെടുത്തി. പാർട്ടിയിലെ പിളർപ്പിനു പിന്നാലെ അധികാരത്തിനു പുറത്താവുകയും പ്രാദേശിക നേതാക്കളെയും അണികളെയും നഷ്ടപ്പെടുകയും ചെയ്ത ഉദ്ധവ് രാഷ്ട്രീയപരമായി ദുർബലനായിരിക്കേ രാജുമായി കൈകോർക്കുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ഉയരുന്നത്.
മുംബൈ ∙ മഹാരാഷ്ട്രയിൽ 20 ശിവസേന (ഷിൻഡെ) എംഎൽഎമാരുടെ വൈ പ്ലസ് കാറ്റഗറി സുരക്ഷ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പിൻവലിച്ചതോടെ ഭരണമുന്നണിയിലെ പോര് മുറുകുന്നു. പ്രശ്നം രൂക്ഷമാകാതിരിക്കാൻ ബിജെപി, എൻസിപി (അജിത്) നേതാക്കളുടെ സുരക്ഷയും ചുരുക്കിയെങ്കിലും നടപടി കൂടുതൽ ബാധിച്ചത് ശിവസേനാ നേതാക്കളെയാണ്.
മുംബൈ∙ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ എൻസിപി നേതാവ് ശരദ് പവാർ ഡൽഹിയിൽ ആദരിച്ചതിനെതിരെ പ്രതിഷേധവുമായി ഉദ്ധവ് താക്കറെ വിഭാഗം രംഗത്ത്. കേന്ദ്രമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ശിവസേനയെ പിളർത്തിയ ഷിൻഡെയെ ആദരിക്കുന്നത്, ഷായെ പോലെ ഒരു ബിജെപി നേതാവിനെ ആദരിക്കുന്നതിനു തുല്യമാണെന്ന് ഉദ്ധവ് വിഭാഗം
മുംബൈ ∙ ചാർട്ടേഡ് വിമാനത്തിൽ ബാങ്കോക്കിലേക്കു പുറപ്പെട്ട മകനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയതാണെന്ന് തെറ്റിദ്ധരിച്ച ഷിൻഡെ വിഭാഗം എംഎൽഎ പരാതി നൽകിതോടെ, പൊലീസ് ഇടപെട്ട് വിമാനം തിരിച്ചിറക്കി. മകൻ റിഷിരാജ് സാവന്ത് യാത്രാവിവരം അറിയിക്കാതിരുന്നതാണ് തന്നെ പരിഭ്രാന്തനാക്കിയതെന്ന് മുൻ ആരോഗ്യമന്ത്രി കൂടിയായ താനാജി സാവന്ത് പിന്നീട് പറഞ്ഞു.
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനുമിടയ്ക്കുള്ള 5 മാസത്തിനിടെ മഹാരാഷ്ട്രയിൽ 39 ലക്ഷം വോട്ടുകൾ പുതുതായി ചേർക്കപ്പെട്ടതിൽ കൃത്രിമമുണ്ടെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. 2019 മുതൽ 2024 വരെ 5 വർഷത്തിനിടെ 32 ലക്ഷം വോട്ടർമാർ മാത്രം ചേർക്കപ്പെട്ട സംസ്ഥാനത്താണ് 5 മാസത്തിനിടെ 39 ലക്ഷം വോട്ടർമാരെ ചേർത്തിരിക്കുന്നത്. മഹാരാഷ്ട്രയിൽ 18 വയസ്സിനു മുകളിലുള്ളവർ 9.54 കോടിയാണെന്നിരിക്കെ ആകെ വോട്ടർമാരുടെ എണ്ണം 9.7 കോടിയായിരിക്കുകയാണെന്നും പറഞ്ഞു. ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവുത്ത്, എൻസിപി നേതാവ് സുപ്രിയ സുളെ എന്നിവർക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു രാഹുലിന്റെ ആരോപണങ്ങൾ. രേഖാമൂലം മറുപടി നൽകുമെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ പ്രതികരിച്ചു.
മുംബൈ∙ ശിവസേനാ (ഉദ്ധവ്) നേതാവ് സഞ്ജയ് റാവുത്ത് കോൺഗ്രസിൽ ചേരാൻ ശ്രമിക്കുന്നു എന്നും ഡൽഹിയിൽ മുതിർന്ന കോൺഗ്രസ് നേതാക്കളുമായി റാവുത്ത് കൂടിക്കാഴ്ച നടത്തിയെന്നും ബിജെപി മന്ത്രി നിതേഷ് റാണെ ആരോപിച്ചു. സഞ്ജയ് റാവുത്തിന്റെ രാജ്യസഭാ കാലാവധി അവസാനിക്കാറായി. ഇനി അദ്ദേഹത്തെ വിജയിപ്പിക്കാൻ ശിവസേനയ്ക്ക്
മുംബൈ∙ തഹാവൂർ റാണയെ ഇന്ത്യയ്ക്കു കൈമാറുന്നതിന് യുഎസ് സുപ്രീം കോടതി അനുമതി നൽകിയതിനു പിന്നാലെ ദാവൂദ് ഇബ്രാഹിമിനെയും നീരവ് മോദിയെയും രാജ്യത്തിനു കൈമാറണമെന്ന ആവശ്യവുമായി ശിവസേനാ നേതാവ്. ശിവസേനാ (യുബിടി) നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവുത്താണ് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ ഉടൻ തന്നെ ഇന്ത്യയ്ക്ക് കൈമാറണമെന്ന ആവശ്യം ഉയർത്തിയത്.
മുംബൈ∙ ശിവസേനാ (ഉദ്ധവ് വിഭാഗം) അധ്യക്ഷൻ ഉദ്ധവ് താക്കറെ തങ്ങളുടെ ശത്രുവല്ലെന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ പരാമർശം പുതിയ ചർച്ചകളിലേക്ക് വഴിതുറക്കുന്നു. പഞ്ചായത്ത്, കോർപറേഷൻ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറയാനുള്ള സാധ്യത കൂടിയാണു പരാമർശത്തിലൂടെ ബിജെപി നേതാവ്
Results 1-10 of 443