Activate your premium subscription today
മലപ്പുറം∙ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ എന്നിവരെ സന്ദർശിച്ച് തൃണമൂൽ കോൺഗ്രസ് നേതാക്കൾ. എംപിമാരായ ഡെറിക്ക് ഒബ്രയന്‍, മാഹുവ മൊയിത്ര എന്നിവരാണ് പി.വി.അൻവറിനൊപ്പം പാണക്കാട്ടെത്തിയത്. ടിഎംസി മുന്നണി പ്രവേശനം യുഡിഎഫ് യോഗത്തില്‍ ചർച്ച ചെയ്യുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ടിഎംസി ഇപ്പോൾതന്നെ ഇന്ത്യാ മുന്നണിയുടെ ഭാഗമാണ്, അതിനാൽ യുഡിഎഫിന്റെ ഭാഗമാകുന്നതിനു തടസ്സങ്ങളുണ്ടാകില്ലെന്നാണ് കരുതുന്നതെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
പി.വി. അന്‍വറിന്റെ അടുത്ത നീക്കം എന്തായിരിക്കും? രാഷ്ട്രീയം ചർച്ച ചെയ്യാൻ ഇഷ്ടപ്പെടുന്ന മലയാളികൾ ബാർബർ ഷോപ്പിലാണെങ്കിലും ബാർ ഹോട്ടലിലാണെങ്കിലും അടുത്തകാലത്ത് ചർച്ച ചെയ്യുന്നത് ഇങ്ങനെയൊരു ചോദ്യമാണ്. ചർച്ചകളിൽ പല നിർദേശം ഉയരും. പക്ഷേ, പിറ്റേന്ന് അന്‍വർ അടുത്ത കരു നീക്കും. അതുവരെയുള്ള ചർച്ചകളിൽ ആരും കാണാത്തതാകും ആ നീക്കം. ചേരാൻ സാധ്യതയുള്ള ഒരു ഡസൻ പാർട്ടികളുടെ പേരുമായി ബന്ധപ്പെട്ട് കേരളത്തിൽ ചർച്ച നടക്കുമ്പോൾ അൻവർ ഡൽഹിയിൽ തൃണമൂലുമായി ചർച്ച നടത്തുകയായിരുന്നു. തൃണമൂലിൽ ചേർന്നാലുള്ള ഗുണവും ദോഷവും കേരളത്തിലുള്ളവർ ചർച്ച ചെയ്യുമ്പോൾ അതാ വരുന്നു, സമാജ്വാദി പാർട്ടിയുമായി അൻവർ നടത്തിയ ചർച്ചകളുടെ വിവരങ്ങൾ! കേരളത്തിലെ വന്യജീവി പ്രശ്നങ്ങൾക്ക് പരിഹാരം തേടിയാണ് തൃണമൂൽ കോൺഗ്രസിൽ ചേരുന്നതെന്നാണ് കഴിഞ്ഞ ദിവസം അൻവർ വെളിപ്പെടുത്തിയത്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വന്യജീവി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി ജനങ്ങളുടെ മനസ്സ് കീഴടക്കിയ നേതാവല്ല. ബംഗാളിൽ രൂക്ഷമായ വന്യജീവി ആക്രമണം ഇല്ലെന്നുതന്നെ പറയാം. പ്രധാനമായും കാട്ടാനയുടെ ആക്രമണത്തിൽ അടുത്തിടെ പല സംഭവങ്ങളിലായി 11 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നു മാത്രം. ശല്യം കൂടിയപ്പോൾ കാട്ടാനകൾക്ക് റേഡിയോ കോളർ ഇടാൻ മമത ബാനര്‍ജി നിർദേശം നൽകി. വന്യജീവി പ്രശ്നത്തേക്കാൾ സിപിഎം വെല്ലുവിളി നേരിടാൻ മമതയുടെ സഹായം തേടിയാണ് അൻവർ പോകുന്നതെന്ന് രാഷ്ട്രീയം പറയുന്നവർ ചിന്തിച്ചാൽ തെറ്റു പറയാൻ പറ്റുമോ.
ന്യൂഡൽഹി ∙ വിളകൾക്കു താങ്ങുവില അടക്കം കർഷകരുടെ ആവശ്യങ്ങൾ സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്ന ആവശ്യം അധ്യക്ഷൻ ജഗ്ദീപ് ധൻകർ തള്ളിയതിനെ തുടർന്നു രാജ്യസഭയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം ശൂന്യവേള ബഹിഷ്കരിച്ചു.
ന്യൂഡൽഹി∙ രാജ്യത്തെ 13 സംസ്ഥാനങ്ങളിലായി 48 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൻഡിഎ തരംഗം. കർണാടകയിൽ കോൺഗ്രസും ബംഗാളിൽ തൃണമൂലും തൂത്തുവാരിയപ്പോൾ മറ്റിടത്തെല്ലാം ബിജെപിയുടെയും ഘടകകക്ഷികളുടെയും തേരോട്ടമായിരുന്നു.
ഇന്ത്യ സ്വതന്ത്രമായപ്പോള്‍ ക്ലാസിൽ ഒന്നാമനായി പഠിക്കുന്ന കുട്ടിയെ പോലെ ഒരു മിടുക്കൻ സംസ്ഥാനമുണ്ടായിരുന്നു, ബംഗാള്‍. നാളെയുടെ പുരോഗതിയിൽ രാജ്യത്തിന് താങ്ങായി നിലകൊള്ളുമെന്ന് ഏവരും കരുതിയ സംസ്ഥാനം. വർഷങ്ങൾ കഴിഞ്ഞപ്പോൾ മിക്ക സംസ്ഥാനങ്ങളും പുരോഗതിയിലേക്ക് മുന്നേറി പക്ഷേ അപ്പോഴേക്കും ബംഗാളിന്റ സാമ്പത്തിക വളർച്ച റിവേഴ്സ് ഗിയറിലായിരുന്നു. 2023–24ലെ ഇന്ത്യൻ സംസ്ഥാനങ്ങളുടെ സാമ്പത്തിക പുരോഗതിയെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ (പിഎം–ഇഎസി) റിപ്പോർട്ട് പുറത്തുവരുമ്പോൾ ബംഗാളിന്റെ സ്ഥാനം ബാക്ക് ബെഞ്ചിലാണ്. ഒരുകാലത്ത് മഹാരാഷ്ട്രയ്ക്കും മുകളിൽ സാമ്പത്തിക പുരോഗതി കൈവരിച്ച സംസ്ഥാനം എങ്ങനെയാണ് ഈ അവസ്ഥയിൽ എത്തിയത് ? മാറ്റം എന്നർഥം വരുന്ന പരിബർത്തൻ എന്ന മുദ്രാവാക്യം ഉയർത്തിയാണ് ബംഗാളിൽ 34 വർഷത്തെ തുടർച്ചയായ ഇടത് ഭരണത്തിന് 2011ൽ മമത ബാനർജി അന്ത്യം കുറിച്ചത്. പക്ഷേ തുടർന്ന് 13 വർഷം 'ദീദി' ഭരിച്ചിട്ടും ബംഗാൾ സാമ്പത്തികമായി പുരോഗതിയിലേക്ക് എത്തിയില്ലെന്നാണ് കണക്കുകൾ വിശദമാക്കുന്നത്. ഇന്ത്യയിൽ വ്യവസായശാലകളുടെ പ്രത്യേകിച്ച് ചണം, ടെക്സ്റ്റൈൽ വ്യവസായങ്ങളുടെ കേന്ദ്രമായിരുന്ന ബംഗാളിനെ രാജ്യത്തെ ഭിക്ഷക്കാരിൽ ഒന്നാമതുള്ള സംസ്ഥാനമെന്ന നാണക്കേടിലേക്ക് എത്തിച്ചതിന് ആരാണ് ഉത്തരം പറയേണ്ടത്?
ലോക്സഭാ തിരഞ്ഞെടുപ്പിൽ മാത്രമല്ല, നിയമസഭാ ഉപതിരഞ്ഞെടുപ്പിലും പ്രതിപക്ഷ ഇന്ത്യാ സഖ്യം ബംഗാളിൽ നിലവിൽ വന്നില്ലെങ്കിലും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി തന്റെ ദൗത്യം നിറവേറ്റി. നാലു നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ നാലിലും ജയിച്ചു എന്നു മാത്രമല്ല, ദീദി തകർത്തത് കഴിഞ്ഞ രണ്ട് ലോക്സഭ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും ബിജെപിക്കൊപ്പം നിന്ന ശക്തികേന്ദ്രങ്ങളെയാണ്. ഇടത് സഖ്യവും കോൺഗ്രസും ധാരണയിൽ മൽസരിച്ചെങ്കിലും പതിവുപോലെ കെട്ടിവച്ച കാശുപോലും ലഭിച്ചില്ല.
പേരിൽ മമതയുണ്ടെങ്കിലും എതിരാളികളോട് ഒരു മമതയും കാട്ടാത്ത നേതാവെന്നാണ് ബംഗാളിലെ മമത ബാനർജിയുടെ വിശേഷണം. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പുഫലം കൂടി വന്നതോടെ ആ ‘മമതയില്ലായ്മ’യുടെ ഫലം എതിരാളികൾ ശരിക്കും അറിഞ്ഞു. ‘ഇന്ത്യാ’ മുന്നണിയോട് കൂട്ടുകൂടിയപ്പോഴും സ്വന്തം ‘വീടാ’യ ബംഗാളിൽ ഒറ്റയ്ക്ക് നിൽക്കാനാണ് അവർ തീരുമാനിച്ചത്. ഫലം വന്നപ്പോൾ മമതയുടെ ആ തീരുമാനം ശരിയുമായി. ബംഗാളിലെ 42 സീറ്റുകളിൽ 29ഉം നേടിയാണ് മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് മോദിയുടെ എൻഡിഎയ്ക്ക് വൻ തിരിച്ചടി സമ്മാനിച്ചത്. അതേസമയം ഇടതുമുന്നണിയും കോൺഗ്രസും സഖ്യത്തിലൂടെ മത്സരിച്ചിട്ടും മമതയുടെ പോരാട്ടത്തിനു മുന്നിൽ കാലിടറി. ആകെ ലഭിച്ച ഒരു സീറ്റുകൊണ്ട് ഇന്ത്യാ മുന്നണിക്ക് തൃപ്തിപ്പെടേണ്ടിയും വന്നു. ഒരുകാലത്ത് സംസ്ഥാനത്തെ പ്രമാണിമാരായിരുന്ന ഇടതുപക്ഷത്തിന് സംസ്ഥാനത്ത് ഇത്തവണയും അക്കൗണ്ട് തുറക്കാനായില്ല. ബിജെപിയുടെ കാര്യമാണ് അതിലും കഷ്ടം.
ന്യൂഡൽഹി∙ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ ബിജെപി മലർത്തിയടിക്കുമെന്ന് എക്സിറ്റ് പോൾ പ്രവചനങ്ങൾ. 2019ൽ ബിജെപി മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനമായിരുന്നു ബംഗാൾ. 42 സീറ്റുകളിൽ അന്ന് 18 സീറ്റുകളും ബിജെപി നേടിയിരുന്നു. 22 സീറ്റുകളാണ് അന്ന് തൃണമൂൽ നേടിയത്.
കഴിഞ്ഞ തവണ ഉത്തർപ്രദേശിൽ ബിജെപിയുടെയും ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെയും തേരോട്ടം കണ്ട സീറ്റുകളിലാണ് ജൂൺ ഒന്നിന് അവസാനഘട്ട വോട്ടെടുപ്പ്. ഈ ഘട്ടത്തിലെ സീറ്റുകളിൽ പഞ്ചാബിൽ ഒഴികെ ഒരിടത്തും 2019 ൽ കോൺഗ്രസ് നിലം തൊട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മത്സരം കൊണ്ട് ശ്രദ്ധേയമായ വാരാണസി ഉൾപ്പെടുന്ന ഈ ഘട്ടത്തിൽ നേട്ടം ആവർത്തിക്കാമെന്നു ബിജെപി കരുതുന്നു. കഴിഞ്ഞ തവണ ജയിച്ചവരിൽ പലരും പിന്നീടു കൂറുമാറിയത് കോൺഗ്രസിന് ഭീഷണിയാണ്. മറ്റിടങ്ങളിൽ ആംആദ്മിയുമായി കൈകോർത്ത കോൺഗ്രസ് പഞ്ചാബിൽ തനിച്ചു മത്സരിക്കുന്നു.
ഇഷ്ടപ്പെട്ട രാഷ്ട്രീയക്കാരൻ ആരെന്ന് ചോദിച്ചാൽ കൊൽക്കത്ത സൗത്തിലെ സിപിഎം സ്ഥാനാർത്ഥി സൈറാ ഷാ ഹാലിമിന്റെ ഉത്തരങ്ങളിലൊന്ന് രാഹുൽ ഗാന്ധിയാണ്. ബംഗാളിൽ സിപിഎമ്മിന്റെ തിരിച്ചുവരവിന് തുടക്കമിട്ടുവെന്ന് പറയപ്പെടുന്ന ബോളിഗഞ്ച് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥിയായിരുന്ന സൈറ സ്വയം വിശേഷിപ്പിക്കുന്നത് പ്രോഗ്രസീവ് ലെഫ്റ്റ് എന്നാണ്. അതായത് താൻ പഴയ ബംഗാൾ കമ്യൂണിസ്റ്റ് അല്ല എന്ന്. കോൺഗ്രസ് പിന്തുണയോടെ ഇത്തവണ ലോക്സഭയിലേക്ക് മൽസരിക്കുന്ന സൈറ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് ബംഗാൾ സിപിഎമ്മും കരുതുന്നു.
Results 1-10 of 60