കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മയാണ് ഐക്യ ജനാധിപത്യ മുന്നണി അഥവാ യുഡിഎഫ് (UDF). ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയാണ് മുന്നണിയിലെ ഏറ്റവും വലിയ കക്ഷി. ഇടതുപക്ഷ ജനാധിപത്യ മുന്നണി അഥവാ എൽഡിഎഫ് ആണ് കേരളത്തിൽ ഐക്യ ജനാധിപത്യ മുന്നണിക്ക് ബദൽ.