Activate your premium subscription today
കേന്ദ്ര കായിക മന്ത്രാലയം രൂപീകരിച്ച സ്പോർട്സ് എക്സ്പേർട്ട് അഡ്വൈസറി കമ്മിറ്റിയിൽ മലയാളിയായ ഒളിംപ്യൻ ഷൈനി വിൽസനും. സബ്–ജൂനിയർ, ജൂനിയർ തലത്തിൽ മികച്ച കായികതാരങ്ങളുടെ സിലക്ഷൻ, ദേശീയ ടീമുകളുടെ തിരഞ്ഞെടുപ്പ്, ദേശീയ ക്യാംപുകളിലെ നിരീക്ഷണം, വിദേശ പരിശീലകരുടെ ഉൾപ്പെടെ പ്രകടനം വിലയിരുത്തൽ, കായികതാരങ്ങളുടെ പരാതികൾ പരിശോധിക്കൽ തുടങ്ങിയ ലക്ഷ്യങ്ങളോടെയാണു മുൻ രാജ്യാന്തര താരങ്ങൾ ഉൾപ്പെടുന്ന സമിതിക്കു രൂപം നൽകിയിരിക്കുന്നത്.
ദേശീയ ഗെയിംസിൽ കേരളത്തിനു ചാട്ടം പിഴച്ച ദിവസം. ട്രിപ്പിൾ ജംപിൽ കേരളത്തിനു പ്രതീക്ഷിച്ച സ്വർണമില്ല. കഴിഞ്ഞ മൂന്നു ഗെയിംസുകളിലെയും ട്രിപ്പിൾ ജംപ് സ്വർണ ജേതാവ് എൻ.വി. ഷീനയ്ക്കു ഇത്തവണ വെള്ളി മാത്രം (13.19 മീറ്റർ). കഴിഞ്ഞ ദിവസം ലോങ്ജംപിൽ വെള്ളി സ്വന്തമാക്കിയ സാന്ദ്ര ബാബു ട്രിപ്പിൾ ജംപിൽ വെങ്കലം നേടി (13.12 മീറ്റർ) മെഡൽ നേട്ടം രണ്ടാക്കി. പഞ്ചാബിന്റെ നിഹാരിക വസിഷ്ടിനാണു സ്വർണം (13.37 മീ.).
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിലെ ഒന്നാം സ്ഥാനക്കാരായ ലിവർപൂളിന്, ഇംഗ്ലണ്ടിലെ എല്ലാ ഡിവിഷൻ ക്ലബ്ബുകളും പങ്കെടുക്കുന്ന നോക്കൗട്ട് ടൂർണമെന്റായ എഫ്എ കപ്പിൽ കാലിടറി. രണ്ടാം ഡിവിഷൻ ക്ലബ്ബായ പ്ലിമത്ത് 1–0ന് ലിവർപൂളിനെ തോൽപിച്ചു. 53–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് റയാൻ ഹാഡ്ലിയാണ് പ്ലിമത്തിന്റെ വിജയഗോൾ നേടിയത്. മുൻനിര താരങ്ങളായ മുഹമ്മദ് സലാ, കോഡി ഗാക്പോ, വിർജിൽ വാൻ ദെയ്ക് തുടങ്ങിയവരില്ലാതെ ഇറങ്ങിയ ലിവർപൂൾ നിരയിൽ പരിചയസമ്പന്നരായ ഡാർവിൻ ന്യൂനസ്, ലൂയിസ് ഡയസ്, ഡിയേഗോ ജോട്ട തുടങ്ങിയവരുണ്ടായിരുന്നിട്ടും ഫലമുണ്ടായില്ല. മോശം പ്രകടനത്തിന്റെ പേരിൽ മുൻ ഇംഗ്ലണ്ട് നായകൻ വെയ്ൻ റൂണിയെ അടുത്തിടെ പുറത്താക്കിയ ക്ലബ്ബാണ് പ്ലിമത്ത്. ആസ്റ്റൺ വില്ല 2–1നു ടോട്ടനത്തെയും തോൽപിച്ചു.
കൊച്ചി ∙ പ്രണയദിനപ്പിറ്റേന്ന്, കേരള ബ്ലാസ്റ്റേഴ്സ് – കൊൽക്കത്ത മോഹൻ ബഗാൻ ഐഎസ്എൽ ഫുട്ബോൾ മത്സരം കൊച്ചി നെഹ്റു സ്റ്റേഡിയത്തിലെ ‘വാലന്റൈൻസ്’ കോർണറിലിരുന്ന് ആസ്വദിക്കാം! 15 നു രാത്രി 7.30 ന് നടക്കുന്ന മത്സരം കാണാനെത്തുന്ന പ്രണയിതാക്കൾക്കായി പ്രത്യേക സീറ്റിങ് സൗകര്യമാണു ബ്ലാസ്റ്റേഴ്സ് ഗാലറിയിൽ ഒരുക്കുന്നത്.
ടീം പ്രതിസന്ധിയിൽ ആകുമ്പോഴൊക്കെ രക്ഷകനായി അവതരിക്കുന്ന പതിവ് സൽമാൻ നിസാർ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അണ്ടർ 14 കാലം മുതൽ കളിച്ച ടീമുകളുടെയെല്ലാം ‘ക്രൈസിസ് മാനേജറായിരുന്ന’ ഈ തലശ്ശേരിക്കാരൻ ടീം അംഗങ്ങൾക്കിടയിൽ അറിയപ്പെടുന്നതു തന്നെ സൂപ്പർമാൻ എന്ന വിളിപ്പേരിലാണ്. ഇന്നലെ ജമ്മു കശ്മീരിനെതിരായ രഞ്ജി ട്രോഫി ക്വാർട്ടർ മത്സരത്തിൽ ലീഡ് വഴങ്ങുമെന്നുറപ്പിച്ച ഘട്ടത്തിലാണ് ഒറ്റയാൾ പോരാട്ടത്തിലൂടെ സൽമാൻ കേരള ടീമിന്റെ രക്ഷകനായി അവതരിച്ചത്.
കട്ടക്ക്∙ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തിലെ സെഞ്ചറി പ്രകടനത്തിനു പിന്നാലെ ‘ഇത് എന്നത്തേയും പോലെ ഒരു സാധാരണ ദിവസം മാത്രം’ എന്നു പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ‘ വർഷങ്ങളായി ഞാൻ ക്രിക്കറ്റ് കളിക്കുന്നു. രാജ്യത്തിനായി റൺസ് നേടുന്നു. ഇത്രയും വർഷത്തെ പരിചയസമ്പത്ത് എന്നെ പലതും പഠിപ്പിച്ചിട്ടുണ്ട്.
ലഹോർ∙ ഏകദിന ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിൽ 150 റൺസ് നേടുന്ന ആദ്യ താരമെന്ന റെക്കോർഡുമായി മാത്യു ബ്രീറ്റ്സ്കി മുന്നിൽ നിന്നു നയിച്ചിട്ടും ത്രിരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിൽ ന്യൂസീലൻഡിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് തോൽവി.
ഡെക്കാത്ലണിലെ അവസാന ഇനമായ 1500 മീറ്റർ ഓട്ടം നടക്കാനിരിക്കെ ഒന്നാമതുള്ള കേരളത്തിന്റെ എൻ.തൗഫീഖും രണ്ടാമതുള്ള രാജസ്ഥാന്റെ യമൻ ദീപ് ശർമയും തമ്മിൽ 84 പോയിന്റിന്റെ മാത്രം വ്യത്യാസം. ഒന്നാമതെത്തിയില്ലെങ്കിലും യമൻ ദീപിനു മുന്നിലെത്തി തൗഫീഖ് മുൻതൂക്കം നിലനിർത്തി. ഫിനിഷ് ചെയ്തതിനു ശേഷം കാലിൽ പതിപ്പിച്ചിരുന്ന ട്രാക്ക് നമ്പറായ ‘ഒന്ന്’ പറിച്ചെടുത്ത് നെഞ്ചിൽ കുത്തി– ദേശീയ ഗെയിംസ് അത്ലറ്റിക്സിൽ കേരളത്തിന് ആദ്യ സ്വർണം. പത്ത് ഇനങ്ങളുൾപ്പെട്ട ഡെക്കാത്ലനിലെ പോയിന്റ് കണക്കിൽ തൗഫീഖ് ഒന്നാമനായത് 6915 പോയിന്റുമായി.
മഡ്രിഡ് ∙ സ്പാനിഷ് ലീഗ് ഫുട്ബോളിൽ അത്ലറ്റിക്കോ മഡ്രിഡിനെതിരെ കിലിയൻ എംബപെയുടെ ഗോളിൽ റയലിനു സമനില (1–1). 50–ാം മിനിറ്റിൽ റീബൗണ്ട് ഷോട്ടിലൂടെയാണ് എംബപെ റയലിനെ ഒപ്പമെത്തിച്ചത്. 35–ാം മിനിറ്റിൽ കിട്ടിയ പെനൽറ്റിയിലൂടെ യൂലിയൻ അൽവാരസ് അത്ലറ്റിക്കോയ്ക്കു ലീഡ് നൽകിയിരുന്നു. സാമുവൽ ലിനോയെ ഒറെലിയാൻ ചുവാമെനി ഫൗൾ ചെയ്തതിനായിരുന്നു പെനൽറ്റി. ആദ്യ പകുതിയിൽ അത്ലറ്റിക്കോയും രണ്ടാം പകുതിയിൽ റയലും കളിയിൽ ആധിപത്യം പുലർത്തി. ജയത്തോടെ 23 കളികളിൽ 50 പോയിന്റുമായി റയൽ ഒന്നാം സ്ഥാനത്തു തുടരുന്നു. 49 പോയിന്റുമായി അത്ലറ്റിക്കോ തന്നെയാണ് രണ്ടാമത്.
ലഹോർ∙ പാക്കിസ്ഥാൻ– ന്യൂസീലൻഡ് മത്സരത്തിനിടെ നെറ്റിയിൽ പന്തുകൊണ്ട ന്യൂസീലൻഡ് ഓൾറൗണ്ടർ രചിൻ രവീന്ദ്രയുടെ പരുക്ക് ഗുരുതരമല്ലെന്ന് റിപ്പോർട്ട്. മത്സരത്തിനിടെ ക്യാച്ച് എടുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു പന്ത് രചിന്റെ നെറ്റിയിൽ കൊണ്ടത്. ചോരവാർന്ന നെറ്റിയുമായാണ് രചിൻ ഗ്രൗണ്ട് വിട്ടത്.
Results 1-10 of 3942