Activate your premium subscription today
സമൂഹമാധ്യമത്തിൽ ഒരു കമന്റിട്ടാൽ, അല്ലെങ്കിൽ ഒരാൾക്കു നേരെ ‘കമന്റ്’ പറഞ്ഞാല്‍ അറസ്റ്റിലാകുമോ? ആകുമെന്നതിന്റെ ജീവിക്കുന്ന തെളിവായി നമുക്കു മുന്നിൽ ഒട്ടേറെ പേരുണ്ട്. അക്കൂട്ടത്തിലേക്കിപ്പോൾ വ്യവസായിയും ബോബി ഗ്രൂപ്പിന്റെ ഉടമയുമായ ബോബി ചെമ്മണ്ണൂരും എത്തിയിരിക്കുന്നു. ലൈംഗിക അതിക്രമ കേസിൽപ്പെട്ട് ജയിലിലാണിപ്പോൾ ആരാധകരുടെ ‘ബോചെ’ എന്ന ബോബി ചെമ്മണ്ണൂര്‍. ജനുവരി 9 മുതല്‍ പതിനാല് ദിവസത്തേക്ക് റിമാൻഡിലാണ് ബോബി. എല്ലാത്തിന്റെയും തുടക്കം ഒരു ഉദ്ഘാടനച്ചടങ്ങായിരുന്നു. ബോബി ചെമ്മണ്ണൂരിന്റെ സ്ഥാപനത്തിൽ ഉദ്ഘാടനത്തിനെത്തിയ ഹണിയെ അപമാനിക്കുന്ന തരത്തിൽ ചടങ്ങിനിടെ ബോബി ഒരു ദ്വയാർഥ പ്രയോഗം നടത്തി. ചടങ്ങിലുടനീളം പ്രതികരിക്കാതിരുന്ന നടി പിന്നീട്, ബോബിയുടെതന്നെ മറ്റു സ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിനു ക്ഷണിച്ചപ്പോൾ വിസമ്മതം അറിയിച്ചു. തുടർന്നാണ് സമൂഹ മാധ്യമങ്ങള്‍ വഴി ബോബി നടിയെ മനഃപൂർവം അപമാനിക്കുന്ന തരത്തിൽ ഇടപെടലുകൾ നടത്തിയത്.
നേരംപോക്കിനായി വെറുതേ ചെയ്തു ചെയ്താണ് പല ശീലങ്ങളും ദുശീലങ്ങളായി മാറുന്നത്. പുതിയ കാലത്തിന്റെ പ്രധാന ശീലമായി സോഷ്യല്‍ മീഡിയ മാറിക്കഴിഞ്ഞു. അതു വെറും ശീലമല്ല നമ്മുടെ ജീവിതത്തെ മോശമായി സ്വാധീനിക്കുന്ന ദുശീലമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. സോഷ്യല്‍മീഡിയ ഉപയോഗം നിര്‍ത്തിയാല്‍ എന്തൊക്കെ മാറ്റങ്ങളാണ്
രാജ്യത്തേക്ക് പതിനായിരക്കണക്കിന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിനെ ആകർഷിക്കാനുള്ള പദ്ധതികളുമായി യുഎഇ. വൺ ബില്യൺ ഫോളോവേഴ്സ് സമ്മിറ്റിന്റെ ഭാഗമായി ദുബായില്‍ എമിറേറ്റ്സ് ടവേഴ്സിൽ ക്രിയേറ്റേഴ്സ് എച്ച്ക്യു ആരംഭിച്ചു. പ്രതിവർഷം 300 ഇവന്റുകളും വർക്ഷോപ്പുകളും സംഘടിപ്പിക്കും, യുഎഇ ഗോൾഡൻ വിസ അപേക്ഷകൾ, റി
കോട്ടയം ∙ ഒന്നല്ല ഒരായിരം തവണ സൈബർ അധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. മുൻകാലങ്ങളിലൊക്കെ മുഖമില്ലാത്തവരായിരുന്നു സൈബർ ആക്രമണങ്ങൾ നടത്തിയതെങ്കിൽ ഇപ്പോൾ പ്രൊഫൈലും മുഖവും പാർട്ടി ചിഹ്നവും വച്ചാണ് ആക്രമണം. ഹണി റോസ് അവർക്ക് ഇഷ്ടമുള്ള വേഷം ധരിക്കട്ടെ. അതവരുടെ ഇഷ്ടമാണ്.
ഓട്ടവ ∙ കാനഡയിലെ ലിബറൽ പാർട്ടിയുടെ നേതൃസ്ഥാനവും പ്രധാനമന്ത്രി സ്ഥാനാർഥിത്വവും ലക്ഷ്യമിട്ട് ഇന്ത്യൻ വംശജനായ എംപി ചന്ദ്ര ആര്യ. കർണാടകയിൽ ജനിച്ച ചന്ദ്ര സമൂഹമാധ്യമത്തിലാണു ആഗ്രഹം അറിയിച്ചത്.
യൂറോപ്യന്‍ യൂണിയനില്‍ സമൂഹ മാധ്യമത്തിന് സെന്‍സര്‍ഷിപ്പ് ഉണ്ടെന്ന മെറ്റ ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ആരോപണത്തിനെതിരെ യൂറോപ്യന്‍ കമ്മിഷൻ.
ന്യൂയോർക്ക് ∙ തേർഡ് പാർട്ടി ഫാക്ട് ചെക്കിങ് പ്രോഗ്രാം ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം ഉടമകളായ മെറ്റ ഉപേക്ഷിച്ചു. എക്സിലെ കമ്യൂണിറ്റി നോട്സ് പ്രോഗ്രാം പോലെയൊരു സൗകര്യം ഏർപ്പെടുത്താനാണു നീക്കം.
കൊച്ചി ∙ സമൂഹമാധ്യമങ്ങളിലൂടെയുള്ള അവഹേളനങ്ങൾക്കും അപമാനങ്ങൾക്കും ചുട്ടമറുപടിയുമായി രംഗത്തു വന്ന നടി ഹണി റോസിനു പിന്തുണയുമായി ഫോണിൽ മെസേജുകൾ വന്നു നിറയുകയാണ്. ഈ പോരാട്ടം സമൂഹമാധ്യമങ്ങളിൽ അദൃശ്യരായി വന്നു സ്ത്രീകളെ വേട്ടയാടുന്ന അശ്ലീലഭാഷാ പണ്ഡിതൻമാർക്കെതിരെയാണെന്ന് ഹണി റോസ് ‘മനോരമ’യോടു പറഞ്ഞു എന്താണ്
ലഹോർ ∙ രാജ്യം വിട്ടു മറ്റെവിടെയെങ്കിലും 3 വർഷം കഴിയാൻ അവസരം ലഭിച്ചിരുന്നെന്നും എന്നാൽ താനതു സ്വീകരിച്ചില്ലെന്നും ജയിലിൽ കഴിയുന്ന പാക്ക് മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാൻ.
ന്യൂഡൽഹി ∙ 3 വർഷം തുടർച്ചയായി ഉപയോഗിക്കാതിരുന്നാൽ സമൂഹമാധ്യമ അക്കൗണ്ടുകളിലെയടക്കം വ്യക്തിവിവരങ്ങൾ നീക്കം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്നതാണ് കരട് ഡിജിറ്റൽ വ്യക്തി വിവര സുരക്ഷാചട്ടം (ഡിപിഡിപി റൂൾസ്). വ്യക്തിവിവരങ്ങൾ ദുരുപയോഗിക്കുന്നത് തടയാനാണ് ഈ വ്യവസ്ഥയെന്ന് ഐടി മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയിൽ 2 കോടിക്ക് മുകളിൽ ഉപയോക്താക്കളുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ, ഇ–കൊമേഴ്സ് സൈറ്റുകൾ, 50 ലക്ഷത്തിനു മുകളിലുള്ള ഗെയിമിങ് പ്ലാറ്റ്ഫോമുകൾ എന്നിവയ്ക്ക് ഈ വ്യവസ്ഥ ബാധകമാകും. 3 വർഷം തീരുന്നതിന് 48 മണിക്കൂർ മുൻപ് ഉപയോക്താവിനു മുന്നറിയിപ്പു നൽകണം. തുടർന്നു വീണ്ടും ലോഗിൻ ചെയ്താൽ വിവരങ്ങൾ നീക്കില്ല. വിവിധ പ്ലാറ്റ്ഫോമുകളിൽ വ്യക്തിവിവരങ്ങൾ സ്വമേധയാ നൽകുന്നതിനും പിൻവലിക്കുന്നതിനും ‘കൺസന്റ് മാനേജർ’ എന്ന ഉപപ്ലാറ്റ്ഫോമുകളും വരും.
Results 1-10 of 1390