Activate your premium subscription today
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ തന്റെ പോസ്റ്റുകളിൽ ഖേദം പ്രകടിപ്പിച്ച് ഇലോൺ മസ്ക് രംഗത്തെത്തുന്നതിനു മുൻപ് ഇരുവരും ഫോണിൽ സംസാരിച്ചെന്ന് റിപ്പോർട്ടുകൾ. ഡോണൾഡ് ട്രംപിനെ ഇലോൺ മസ്ക് ഫോണിൽ വിളിച്ച് സംസാരിച്ചെന്ന് വൈറ്റ് ഹൗസിലെ പേര് വെളിപ്പെടുത്താത്ത വ്യക്തിയെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്തു. അതേസമയം, തന്റെ പോസ്റ്റുകളിൽ ഖേദം പ്രകടിപ്പിച്ച ഇലോൺ മസ്കിന്റെ നടപടിയെ ഡോണൾഡ് ട്രംപ് അഭിനന്ദിച്ചു. ഇലോൺ മസ്കിന്റെ കമ്പനികൾക്ക് യുഎസ് സർക്കാർ നൽകിയിട്ടുള്ള കരാറുകൾ പുനഃപരിശോധിക്കാൻ ശ്രമം നടത്തിയിട്ടില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വ്യക്തമാക്കി.
ബിസിനസും രാഷ്ട്രീയവും അവയുടെ നിഗൂഢബന്ധങ്ങളുമെല്ലാം ഇഴപിരിഞ്ഞു കിടക്കുന്ന ഒരു പൊളിറ്റിക്കൽ ത്രില്ലർ സിനിമയുടെ കഥ പോലെയായിരുന്നു ശതകോടീശ്വരൻ ഇലോൺ മസ്കിന്റെയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും സൗഹൃദം. കുറച്ചു വർഷങ്ങൾക്കു മുൻപ്, സിലിക്കൻവാലിയിലെ ശതകോടീശ്വരൻമാരിൽ ഒരാൾ മാത്രമായിരുന്നു, ടെസ്ലയുടെയും സ്പേസ് എക്സിന്റെയും സ്ഥാപകനും എക്സ് അടക്കമുള്ള കമ്പനികളുടെ തലവനുമായ മസ്ക്. ‘ഹാഫ് റിപ്പബ്ലിക്കൻ, ഹാഫ് ഡെമോക്രാറ്റ്’ എന്നു സ്വയം വിശേഷിപ്പിച്ചിരുന്ന, മനുഷ്യരാശിയുടെ തലവരതന്നെ മാറ്റുന്ന അസാധാരണ സ്വപ്നങ്ങളുള്ള ഒരു വമ്പൻ കച്ചവടക്കാരൻ. റിപ്പബ്ലിക്കൻമാർക്കും ഡെമോക്രാറ്റുകൾക്കും അദ്ദേഹം വൻ തുകകൾ സംഭാവന നൽകി. എന്നാൽ കോവിഡ്
ലോകത്തെ ഏറ്റവും സ്വീകാര്യതയുള്ള മൈക്രോബ്ലോഗിങ് മാധ്യമമായ എക്സിനെ (പഴയ ട്വിറ്റർ) സ്വന്തം എഐ കമ്പനിയെക്കൊണ്ട് ഏറ്റെടുപ്പിച്ച് ഇലോൺ മസ്ക്. 2022ലായിരുന്നു 4,400 കോടി ഡോളറിന് മസ്ക് ട്വിറ്ററിനെ ഏറ്റെടുത്തതും പേര് എക്സ് (X) എന്നു മാറ്റിയതും.
ഇലോൺ മസ്ക് സോഷ്യൽ മീഡിയ സൈറ്റായ എക്സിനെ തന്റെ സ്വന്തം എക്സ്എഐ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിക്ക് 33 ബില്യൺ ഡോളറിന്റെ ഓൾ-സ്റ്റോക്ക് ഡീലിൽ വിറ്റതായി പ്രഖ്യാപിച്ചിരിക്കുന്നു. xAI-യെ 80 ബില്യൺ ഡോളറായും എക്സിനെ 33 ബില്യൺ ഡോളറായും വിലമതിക്കുന്നുവെന്ന പ്രഖ്യാപനത്തോടെയാണ് ലയനം എന്ന് വിലയിരുത്താവുന്ന
വാഷിങ്ടൻ ∙ സമൂഹമാധ്യമമായ എക്സിന്റെ പ്രവർത്തനം നിലച്ചതിൽ ഗൂഢാലോചന സംശയിച്ച് ഉടമയും വ്യവസായിയുമായ ഇലോൺ മസ്ക്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിനെതിരെ വൻ സൈബർ ആക്രമണം നടന്നതായി ഇലോൺ മസ്ക് അവകാശപ്പെട്ടു.എക്സിന്റെ പ്രവർത്തനമാകെ ചൊവ്വാഴ്ച തടസപ്പെട്ടു. നിരവധി ഉപയോക്താക്കൾക്ക് ടൈംലൈൻ അപ്ഡേറ്റായില്ല, ദിവസം മുഴുവൻ ലോകത്തിന്റെ പല ഭാഗങ്ങളിലും ഈ പ്രശ്നമുണ്ടായെന്നാണ് റിപ്പോർട്ട്. ആപ്പും വെബ്സൈറ്റും ശരിയായി
വാഷിങ്ടൻ ∙ മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമായ ‘എക്സ്’ ആഗോള തലത്തില്‍ പണിമുടക്കി. യുഎസ്, ഇന്ത്യ, യുകെ, ഓസ്ട്രേലിയ, കാനഡ എന്നിവയുള്‍പ്പെടെ പ്രധാന രാജ്യങ്ങളിലെ ഉപയോക്താക്കൾക്കാണ് എക്സ് കിട്ടാതായത്. ലോകമെമ്പാടുമുള്ള 40,000ത്തിലധികം ഉപയോക്താക്കള്‍ സേവന തടസങ്ങള്‍ സംബന്ധിച്ച പരാതികള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിരവധി എക്സ് ഉപയോക്താക്കള്‍ക്ക് ഒരു മണിക്കൂറോളം പേജ് ലോഡ് ചെയ്യാനോ ടൈംലൈന്‍ റീഫ്രഷ് ചെയ്യാനോ കഴിഞ്ഞില്ല.
ന്യൂഡൽഹി ∙ ന്യൂഡൽഹി റെയില്‍വേ സ്റ്റേഷന് ദുരന്തത്തിന്റെ ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ റെയില്‍വേ മന്ത്രാലയം സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിനോട് ആവശ്യപ്പെട്ടു. ദുരന്തം വ്യക്തമാക്കുന്ന 285 ലിങ്കുകള്‍ നീക്കം ചെയ്യാനാണ് ആവശ്യം. 36 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. റെയിൽവേയുടെ അനാസ്ഥ കാരണമാണ് ദുരന്തമുണ്ടായതെന്ന ചർച്ച നടക്കുന്ന ലിങ്കുകൾക്കെതിരെയാണ് റെയിൽവേയുടെ നടപടി.
ജർമനിയിൽ എക്സ് ഓൺലൈൻ പ്ലാറ്റ്ഫോമിനെതിരെ പ്രതിഷേധം ശക്തമാകുന്നു. 60 ലധികം സർവകലാശാലകളും ഇൻസ്റ്റിറ്റ്യൂട്ടുകളും എക്സ് പ്ലാറ്റ്ഫോം ഉപേക്ഷിച്ചു.
Results 1-10 of 599