Activate your premium subscription today
ഇന്റർനെറ്റിൽ വിഡിയോകൾ സൃഷ്ടിക്കുകയും പങ്കിടുകയും ചെയ്യുന്ന വ്യക്തിയാണ് വ്ലോഗർ. വ്ലോഗിങ് ഒരു ഹോബിയോ തൊഴിലോ ആകാം. ട്രാവൽ വ്ലോഗിങ്, ഫുഡ് വ്ലോഗിങ്, ലൈഫ് സ്റ്റൈൽ തുടങ്ങി നിരവധി മേഖലകളുണ്ട്.
തിരുവനന്തപുരം∙ റീല്‍സിന്റെ ഫോട്ടോഷൂട്ടിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അര്‍ധനഗ്നയാക്കി അഭിനയിപ്പിച്ചുവെന്നും സ്വകാര്യഭാഗത്ത് സ്പര്ശിച്ചെന്നുമുള്ള പരാതിയില്‍ വ്ലോഗർ മുകേഷ് എം.നായര്‍ക്കെതിരെ പോക്സോ കേസ്. കടയ്ക്കല്‍ സ്വദേശിയായ പതിനഞ്ചുകാരിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കോവളം പൊലീസാണ് കേസെടുത്തത്. പെണ്‍കുട്ടിയുടെയും മാതാവിന്റെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണു നടപടി.
വാഷിങ്ടൻ ∙ യുഎസിൽ നേരിടേണ്ടി വന്ന ദുരനുഭവം തുറന്നുപറഞ്ഞ് വ്ലോഗറായ മലയാളി യുവതി. ‘ബാക്ക് പാക്കര്‍ അരുണിമ’ എന്ന ട്രാവല്‍ വ്ലോഗറാണ് തനിക്കുണ്ടായ ദുരനുഭവം ഇന്‍സറ്റഗ്രാം, യുട്യൂബ് ചാനലുകളില്‍ പങ്കുവച്ചത്. യുഎസിൽ താന്‍ താമസിച്ചിരുന്ന വീട്ടില്‍നിന്ന് അർധരാത്രി 12 മണിക്ക് തന്നെ ഇറക്കിവിട്ടെന്നാണ് അരുണിമ പറയുന്നത്. സുഹൃത്തിന്റെ വീട്ടിലാണ് താമസിച്ചിരുന്നതെന്നും ഇയാളുടെ കൊച്ചുമകളാണ് ഇറക്കിവിട്ടതെന്നും അരുണിമ പറയുന്നു. മഴയത്ത്, 6 ഡിഗ്രി തണുപ്പില്‍ പാതിരാത്രി നടുറോഡില്‍ നില്‍ക്കുകയാണെന്നും കരഞ്ഞുകൊണ്ട് അരുണിമ വിഡിയോയിൽ പറയുന്നു.
ഫോട്ടോഗ്രാഫര്മാരേക്കാളേറെ, വ്ളോഗര്‍മാരെയും വിഡിയോ ഷൂട്ടര്‍മാരെയും ലക്ഷ്യമിട്ടുള്ള ക്യാമറകള്‍ സോണി, നിക്കോണ്‍, പാനസോണിക് തുടങ്ങിയ കമ്പനികള്‍ ഇറക്കിയിരുന്നു. ഈ വിഭാഗത്തില്‍ ഇതുവരെ അത്ര ശ്രദ്ധിക്കാതിരുന്ന ക്യാനന് വിഡിയോ ഷൂട്ടര്‍മാര്‍ക്കായി രണ്ടു പുതിയ ക്യാമറകളാണ് സമ്മാനിച്ചിരിക്കുന്നത്. താരതമ്യേന
എടക്കര (മലപ്പുറം) ∙ വ്ലോഗർ ജുനൈദിന്റെ അപകട മരണത്തിൽ അസ്വഭാവികതയില്ലെന്നു പൊലീസ് അറിയിച്ചു. രക്തസ്രാവത്തെ തുടർന്നുണ്ടായ ശ്വാസതടസ്സമാണു മരണകാരണമെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കണ്ണിനു താഴ്ഭാഗത്തായി സാരമായി പരുക്കേറ്റു. തലയോട്ടിക്കും ചെറിയ പൊട്ടൽ ഉണ്ടായി. ഇതേ തുടർന്ന് മൂക്കിലേക്കും ശ്വസന നാളത്തിലേക്കും രക്തമിറങ്ങി ശ്വാസതടസ്സമുണ്ടായതാണു മരണകാരണം. പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
മലപ്പുറം∙ മഞ്ചേരിയിൽ അപകടത്തിൽപ്പെട്ടു മരിച്ച വ്ലോഗർ ജുനൈദിന്റെ സംസ്കാരം ഇന്ന് നടക്കും. വഴിക്കടവ് പൂവത്തിങ്കൽ ജുമാമസ്ജിദിൽ വച്ച് വൈകീട്ടോടെയാണ് കബറടക്കം നടക്കുക. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം ജുനൈദിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് എത്തിച്ചു. റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് നിഗമനം. അപകടത്തെ തുടർന്ന് ജുനൈദിന്റെ തലയ്ക്കു പിന്നിൽ മുറിവേറ്റിരുന്നു.
മലപ്പുറം ∙ സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ അറസ്റ്റിൽ. വഴിക്കടവ് സ്വദേശി ചോയ്തല വീട്ടിൽ ജുനൈദിനെയാണ് മലപ്പുറം പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ പി. വിഷ്ണുവിന്റ നേതൃത്വത്തിലുളള സംഘം ബെംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തത്.
രാജ്യത്തേക്ക് പതിനായിരക്കണക്കിന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിനെ ആകർഷിക്കാനുള്ള പദ്ധതികളുമായി യുഎഇ. വൺ ബില്യൺ ഫോളോവേഴ്സ് സമ്മിറ്റിന്റെ ഭാഗമായി ദുബായില്‍ എമിറേറ്റ്സ് ടവേഴ്സിൽ ക്രിയേറ്റേഴ്സ് എച്ച്ക്യു ആരംഭിച്ചു. പ്രതിവർഷം 300 ഇവന്റുകളും വർക്ഷോപ്പുകളും സംഘടിപ്പിക്കും, യുഎഇ ഗോൾഡൻ വിസ അപേക്ഷകൾ, റി
കുവൈത്ത് ഭരണനേതൃത്വത്തെ അപമാനിച്ചതിനും സൗദി അറേബ്യ, യുഎഇ, തുനീസിയ എന്നീ രാജ്യങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനും സിറിയൻ ബ്ലോഗർക്ക് കുവൈത്ത് ക്രിമിനൽ കോടതി മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു.
കണ്ണൂർ∙ ബെംഗളൂരുവിൽ വ്ലോഗറായ യുവതിയെ അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന മലയാളി യുവാവിനായി തിരച്ചിൽ ഊര്‍ജിതമാക്കി പൊലീസ്. അസം സ്വദേശിനി മായ ഗോഗോയി കൊല്ലപ്പെട്ട സംഭവത്തിൽ കണ്ണൂർ സ്വദേശിയും മായയുടെ കാമുകനുമായ ആരവിന്റെ തോട്ടട കിഴുന്നയിലെ വീട്ടിൽ പൊലീസ്
ബെംഗളൂരു∙ അസം സ്വദേശിയും വ്ലോഗറുമായ യുവതിയെ ബെംഗളൂരുവിലെ അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മായ ഗോഗോയി എന്ന യുവതിയുടെ മൃതദേഹമാണ് ഇന്ദിരാ നഗറിലെ സർവീസ് അപ്പാർട്ട്മെന്റിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മലയാളിയെ പൊലീസ് തിരയുന്നു. മായയുടെ നെഞ്ചിൽ ഒന്നിലധികം തവണ കുത്തേറ്റിട്ടുണ്ട്.
Results 1-10 of 89