മാജുലി, ഹൃദയം കവരും കാഴ്ചകൾ
Majuli Island

ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപാണ് ബ്രഹ്മപുത്ര നദിയിലെ മാജുലി. മൽസ്യബന്ധനത്തിലേർപ്പെടുന്ന മിഷിങ് ഗോത്രങ്ങൾ ഉൾപ്പെടെ നിരവധി പുരാതന ഗോത്രങ്ങൾ ഇവിടെ വസിക്കുന്നു. ഒരിക്കൽ ഭൂകമ്പത്തെത്തുടർന്നു ബ്രമ്ഹപുത്ര നദിയിൽ വലിയ വെള്ളപ്പൊക്കമുണ്ടായി. അത് നദിയുടെ ഗതി തന്നെ മാറ്റി. അങ്ങനെ ഒഴുകിയെത്തിയ അവശിഷ്ടങ്ങളും മണ്ണും അടിഞ്ഞാണ് മാജുലി എന്ന ദ്വീപ് രൂപപ്പെട്ടതെന്നു കരുതപ്പെടുന്നു. അസമിന്റെ  സാംസ്‌കാരിക തലസ്ഥാനം കൂടിയാണു മാജുലി.