മഴക്കാലം സുന്ദരിയാക്കുന്ന ഇടങ്ങൾ, പോകാം കേരളത്തിലെ മൺസൂൺ ഡെസ്റ്റിനേഷനുകളിലേക്ക്
Kerala Monsoon Destination

യുദ്ധത്തിനൊരുങ്ങുന്ന പടയാളികളെ പോലെ ആകാശത്ത് മേഘങ്ങൾ കറുപ്പിന്റെ പടച്ചട്ട വലിച്ചിട്ടു. പോരാട്ടം തുടങ്ങും മുമ്പേ അറിയിപ്പെന്നോണം ഇങ്ങ് ഭൂമിയിൽ ആദ്യത്തെ മിന്നൽപിണർ വന്നുമായ്ഞ്ഞു. അയയിൽ നിന്ന് തുണിയെടുക്കാനോ സ്കൂൾ ബാഗിൽ കുട വയ്ക്കാനോ ഓർക്കും മുമ്പ് പോരാട്ടം തുടങ്ങി. മഴ, ആദ്യത്തെ തുള്ളി മണ്ണിൽ തൊട്ടപ്പോൾ ഭൂമി ഉന്മാദിയായി, എങ്ങും പുതുമണ്ണിന്റെ മണം. ഈ മൺസൂൺ യാത്രകളുടേതു കൂടിയാണ്. മഴത്തണുപ്പിൽ പുതപ്പിനുള്ളിൽ ചുരുണ്ടു കൂടി ഉറങ്ങാതെ,മഴ കാണാനും അനുഭവിക്കാനും നമുക്കൊരു യാത്ര പോയാലോ? ഈ പെരുമഴക്കാലത്ത് എവിടേയ്ക്ക് യാത്ര പോകും എന്നല്ലേ...