മുൻസിയാരി – ലിറ്റിൽ കശ്മീര്‍
Munsiyari

പിത്തോറഗഡ് ജില്ലയിൽ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണ് മുൻസിയാരി. സമുദ്രനിരപ്പിൽ നിന്ന് 2298 മീറ്റർ ഉയരത്തിലാണ് ഈ ഹിൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.

'ഹിമമുള്ള സ്ഥലം' എന്നാണ് മുൻസിയാരി എന്ന വാക്കിനര്‍ത്ഥം. പ്രകൃതി മനോഹാരിത കൊണ്ടുതന്നെ 'ലിറ്റിൽ കശ്മീർ' എന്നും മുന്‍സിയാരിയെ വിശേഷിപ്പിക്കാറുണ്ട്.