Activate your premium subscription today
കേന്ദ്ര ബാങ്കിന്റെ നിയമപരമായ ഉത്തരവാദിത്തം ഊന്നിപ്പറഞ്ഞുകൊണ്ട് ഗവർണർ ശക്തികാന്ത ദാസ് ഇന്ന് പ്രഖ്യാപിച്ചു, റിപോ നിരക്കിൽ മാറ്റമില്ല. ഈ തീരുമാനം ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവും വിവേകപൂർണവും യുക്തിസഹവും പ്രായോഗികവും സമയോചിതവും ആണെന്നുകൂടെ പറഞ്ഞുകൊണ്ടാണ് ഗവർണർ ഇന്ന് മോനിറ്ററി കമ്മിറ്റി തീരുമാനങ്ങൾ
യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് അഥവാ യുപിഐ വഴി ഇനി ചെറു ബാങ്കുകളിൽ നിന്നും (സ്മോൾ ഫിനാൻസ് ബാങ്കുകൾ) ഉപഭോക്താക്കൾക്ക് വായ്പ നേടാം. 2023 സെപ്റ്റംബറിൽ അവതരിപ്പിച്ച യുപിഐ ക്രെഡിറ്റ് ലൈൻ സൗകര്യം നിലവിൽ വാണിജ്യബാങ്കുകളിൽ മാത്രമാണുള്ളത്.
അടിസ്ഥാന പലിശനിരക്ക് കുറച്ചില്ലെങ്കിലും ചെറുകിട കർഷകർക്കും പ്രവാസികൾക്കും ഗുണകരമായ പ്രഖ്യാപനങ്ങളുമായി റിസർവ് ബാങ്കിന്റെ പണനയം. ചെറുകിട കർഷകർക്ക് ഈടില്ലാതെ നേടാവുന്ന വായ്പയുടെ പരിധി നിലവിലെ 1.6 ലക്ഷം രൂപയിൽ നിന്ന് രണ്ടുലക്ഷം രൂപയാക്കി.
കോട്ടയം ∙ സംസ്ഥാനത്തെ പാരലൽ കോളജുകളെയും ട്യൂഷൻ സെന്ററുകളെയും ‘വിറ്റുവരവ്’ സ്ഥാപനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി ചരക്കു – സേവന നികുതി (ജിഎസ്ടി) നിർബന്ധമാക്കി. കൊല്ലം, പത്തനംതിട്ട, മലപ്പുറം കണ്ണൂർ ജില്ലകളിലെ 15 സ്ഥാപനങ്ങളിൽ റെയ്ഡ് നടന്നു. 5 സെന്ററുകൾക്ക് പിഴയടക്കം ഒന്നര കോടി രൂപ വീതം അടയ്ക്കാനാണ്
തിരുവനന്തപുരം∙ റജിസ്റ്റർ ചെയ്യേണ്ട, ഒരു ലക്ഷത്തിൽ താഴെയുള്ള ഇടപാടുകൾക്ക് ഇ മുദ്രപ്പത്രം (ഇ സ്റ്റാംപിങ്) വ്യാപകമായി ഉപയോഗിക്കാനുള്ള സംവിധാനം നിലവിൽ വന്നു. എങ്കിലും സാങ്കേതിക പ്രയാസങ്ങൾ ഉണ്ടെന്ന പരാതികളുണ്ട്. ഒരുലക്ഷം രൂപയ്ക്കു മുകളിലുള്ള ഇടപാടുകൾക്ക് നേരത്തേ ഇതു നടപ്പായിരുന്നു. വെൻഡർമാരുടെ കൈവശമുള്ള
500 രൂപയുടെ വ്യാജനോട്ടുകള് ധാരാളം വിപണിയില് എത്തുന്നുണ്ട്. ചിലപ്പോള് നമ്മുടെ പോക്കറ്റില് കിടക്കുന്ന 500 രൂപ നോട്ട് തന്നെ വ്യാജനാകാന് സാധ്യത ഏറെയാണ്. സാധനം വാങ്ങി പണം നല്കുമ്പോള് ബാക്കി തരുന്ന നോട്ടുകള് ഒന്ന് എണ്ണിനോക്കി മാത്രമാണ് തിരിച്ച് പോക്കറ്റില് വയ്ക്കുന്നത്. ഇത് വ്യാജനാണോ എന്ന് പലരും
ന്യൂഡൽഹി∙ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ സേവനകാലാവധി നീട്ടുമോ എന്ന കാര്യത്തിൽ ‘സസ്പെൻസ്’ തുടരുന്നു. കേന്ദ്രസർക്കാർ ഇനിയും തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. ഡിസംബർ 10നാണ് കാലാവധി അവസാനിക്കുന്നത്. കാലാവധി നീട്ടിയേക്കുമെന്നാണ് സൂചനയെങ്കിലും സ്ഥിരീകരണമായിട്ടില്ല. സേവനകാലാവധി നീട്ടിയില്ലെങ്കിൽ
ഇന്ത്യയിലേക്കുള്ള സ്വർണക്കള്ളക്കടത്ത് കുത്തനെ കൂടിയതായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ). സ്വർണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് 6 ശതമാനത്തിലേക്ക് വെട്ടിക്കുറച്ചെങ്കിലും സ്വർണക്കള്ളക്കടത്തിന് കുറവില്ലെന്ന് റവന്യൂ സെക്രട്ടറി സഞ്ജയ് അൽഹോത്ര
കൊച്ചി∙ ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച തുടരുന്നു. ഇന്നലെ 7 പൈസ കൂടി ഇടിഞ്ഞതോടെ മൂല്യം 84.75 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. ഡോളർ ഇൻഡക്സ് കരുത്താർജിക്കുന്നതാണു രൂപയുടെ ഇടിവിനു കാരണം. അസംസ്കൃത എണ്ണവില ഉയരുന്നതും രൂപയെ ദുർബലമാക്കുന്നുണ്ട്.ക്രൂഡ് വില ബാരലിന് 74.25 ഡോളറായാണ്
എംപിസിയിലെ മൂന്ന് പുതിയ സ്വതന്ത്ര അംഗങ്ങളെ കേന്ദ്രസർക്കാർ, എംപിസി യോഗത്തിന് തൊട്ടുമുമ്പാണ് കഴിഞ്ഞ രണ്ടു തവണയും നാമനിർദേശം ചെയ്തത്. റിസർവ് ബാങ്ക് ഗവർണറെ തിരഞ്ഞെടുക്കുന്നതിലും അവസാന നിമിഷത്തെ ഈ ‘സർപ്രൈസ്’ ശീലം കേന്ദ്രം തുടർന്നേക്കാം. റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ മൈക്കൽ പാത്രയുടെ പ്രവർത്തന കാലാവധിയും അടുത്തമാസം അവസാനിക്കുകയാണ്.
ലോകത്തിലെ ഏറ്റവും വേഗത്തില് വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയെന്ന നിലയില് തുടരുകയാണ് ഇന്ത്യ. അതില് സംശയമില്ല. അതേസമയം മൊത്തം ആഭ്യന്തര ഉല്പ്പാദന (ജിഡിപി) വളര്ച്ചയില് വന്പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായ ഇന്ത്യ ജൂലൈ-സെപ്റ്റംബര് പാദത്തില് ഏഴ്
ന്യൂഡൽഹി∙ പെട്രോളിയം ഖനനവും മറ്റു ഖനനങ്ങളും വേർതിരിച്ചു കാണുന്നതടക്കമുള്ള നിർദേശങ്ങളടങ്ങിയ എണ്ണപ്പാട വികസന, നിയന്ത്രണ നിയമ ഭേദഗതി ബിൽ രാജ്യസഭ പാസാക്കി. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് സിങ് പുരി അവതരിപ്പിച്ച ബില്ലിനെ പ്രതിപക്ഷാംഗങ്ങൾ എതിർത്തു. കർഷകരുടെ ഭൂമി ഏറ്റെടുക്കുന്നതും ഖനനം നടത്തുന്നതും
കൊച്ചി ∙ യുഎസ് ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 90.00 നിലവാരത്തിലേക്കോ? അതിനുള്ള സാധ്യത വർധിച്ചുവരുന്നതായാണു വിദേശ നാണ്യ വിപണിയുമായി ബന്ധപ്പെട്ടവരുടെ അനുമാനം. യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് ജനുവരി 20ന് അധികാരമേൽക്കുന്നതോടെ ഡോളർ കൂടുതൽ കരുത്താർജിക്കുമെന്നു വിപണി നിരീക്ഷകർ കണക്കുകൂട്ടുന്നു.
ഇന്ത്യയിൽ ഉപഭോഗം മൊത്തത്തിൽ താഴ്ന്ന നിലയിലാണ്. എഫ് എം സി ജി കമ്പനികൾ ഇക്കാര്യം കുറച്ചു നാളുകളായി ആവർത്തിച്ചു പറയുന്നുണ്ട്. പണപ്പെരുപ്പം കൂടുമ്പോൾ, കൈയിൽ ചെലവഴിക്കാനുള്ള പണം കുറയുന്നതാണ് താഴെ തട്ടിലേയും ഗ്രാമങ്ങളിലെയും ഉപഭോഗം കുറയാനുള്ള പ്രധാന കാരണം. ഇത് തന്നെയാണ് കമ്പനികളുടെ ലാഭത്തെയും പരോക്ഷമായി
സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ രാജ്യത്തെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ 45% വളർച്ചയെന്നു കണക്കുകൾ. 29.79 ബില്യൻ ഡോളറാണ് രാജ്യത്തെത്തിയത്. സേവനം, കംപ്യൂട്ടർ, ടെലികോം, ഫാർമ തുടങ്ങിയ മേഖലകളിലാണു നിക്ഷേപം കൂടുതൽ നടന്നതെന്നും കേന്ദ്രം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. മുൻവർഷം ഇതേ കാലയളവിൽ
ശമ്പളം, ക്ഷേമ പെൻഷൻ വിതരണം, മറ്റ് സാമ്പത്തികാവശ്യങ്ങൾ നിറവേറ്റൽ എന്നിവയ്ക്കുള്ള പണം കണ്ടെത്താനായി സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നു. സംസ്ഥാനത്ത് സർക്കാർ ജീവനക്കാർ അടക്കം 10,000ലേറെ അനർഹർ ക്ഷേമപെൻഷൻ വാങ്ങുന്നുണ്ടെന്ന് ധനവകുപ്പ് തന്നെ അന്വേഷണത്തിലൂടെ കണ്ടെത്തിയ പശ്ചാത്തലത്തിൽ കൂടിയാണ് ഈ കടമെടുപ്പ്.
ജിഡിപി വളർച്ചാനിരക്ക് നടപ്പുവർഷം (2024-25) ജൂലൈ-സെപ്റ്റംബർ പാദത്തിൽ കഴിഞ്ഞ ഏഴ് ത്രൈമാസങ്ങൾക്കിടയിലെ ഏറ്റവും താഴ്ചയായ 5.4 ശതമാനത്തിലേക്ക് ഇടിഞ്ഞിട്ടും (Read more) ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥയെന്ന (fastest growing major economy) നേട്ടം നിലനിർത്തി ഇന്ത്യ. കഴിഞ്ഞ ഏതാനും പാദങ്ങളായി (ത്രൈമാസം) ഇന്ത്യ തന്നെയാണ് ഒന്നാമതും.
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദന (ജിഡിപി) വളർച്ചാനിരക്ക് നടപ്പുവർഷത്തെ (2024-25) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറിൽ 5.4 ശതമാനത്തിലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ 7 ത്രൈമാസങ്ങൾക്കിടയിലെ (21 മാസങ്ങൾ) ഏറ്റവും മോശം വളർച്ചയാണിതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കി.
കോവിഡിന്റെ പ്രഹരത്തിനു ശേഷം യുദ്ധങ്ങളിൽ നിന്നും കരകയറാൻ കഴിഞ്ഞിട്ടില്ലാത്ത ആഗോള സമ്പദ് വ്യവസ്ഥക്ക് കൂനിന്മേൽ കുരുവായി പുതിയ മഹാമാരികൾ പൊട്ടിപുറപ്പെട്ടിട്ടുള്ളതായി വാർത്തകൾ. ലോകമെമ്പാടുമുള്ള ഒരു ഡസനിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്ന മാരകമായ വൈറസുകളുടെ 'ട്രിപ്പിൾ ഭീഷണി' യെക്കുറിച്ച്
യുഎസിന്റെ സാമ്പത്തിക പ്രവർത്തനങ്ങളിൽ 75% പങ്കുവഹിക്കുന്ന ഉപഭോക്തൃച്ചെലവ് 2.8ൽ നിന്ന് 3.5 ശതമാനത്തിലേക്ക് വളർന്നു. കയറ്റുമതി വളർച്ച 7.5%. കഴിഞ്ഞ രണ്ടുവർഷത്തിനിടയിലെ ഏറ്റവും മികച്ച വളർച്ചയാണിത്.
ഇന്ത്യയിലേക്ക് എത്തുന്ന നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ (എഫ്ഡിഐ/FDI) മുന്തിയപങ്കും സ്വന്തമാക്കുന്നത് മഹാരാഷ്ട്ര. വർഷങ്ങളായി മഹാരാഷ്ട്ര തന്നെയാണ് എതിരാളികളില്ലാതെ ഒന്നാംസ്ഥാനത്ത് തുടരുന്നതും.
വായ്പ നിരക്കുകൾ കുറയ്ക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) മേൽ രാഷ്ട്രീയ സമ്മർദം മുറുകുന്നു. നിരക്കുകൾ കുറച്ചു സാമ്പത്തിക വളർച്ച ഉറപ്പാക്കാൻ ആർബിഐ തയാറാകണമെന്ന് ഏതാനും ദിവസം മുൻപു മാത്രമാണു കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ ആവശ്യപ്പെട്ടത്.
ഇന്ന് ഓഹരി വിപണിയിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ (IOB) ഓഹരികൾ 2.12%, യൂകോ ബാങ്ക് 1.83%, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് 0.59% എന്നിങ്ങനെ നേട്ടത്തിലും സെൻട്രൽ ബാങ്ക് 1.15% നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ന്യൂഡൽഹി∙ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ സേവനകാലാവധി കേന്ദ്രസർക്കാർ വീണ്ടും നീട്ടിയേക്കുമെന്ന് സൂചന. ഡിസംബർ 10നാണ് കാലാവധി അവസാനിക്കുന്നത്. കാലാവധി നീട്ടുന്നത് സംബന്ധിച്ച് സർക്കാർ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. 2018 ഡിസംബറിൽ നിയമിതനായ ശക്തികാന്ത ദാസിന്റെ കാലാവധി 2021ൽ 3
നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം പാദ വളർച്ച നിരക്ക് 29ന് സർക്കാർ പ്രസിദ്ധീകരിക്കും. അതിനുമുൻപേ തന്നെ സമ്പദ്ഘടന കിതപ്പിലേക്കാണെന്ന പ്രവചനം വിവിധ ഏജൻസികൾ നടത്തിക്കഴിഞ്ഞു. ജപ്പാനിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ നോമുറ പറയുന്നത് കുറേനാളത്തെ കുതിപ്പിന് ശേഷമുള്ള ഒരു ചാക്രിക
മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഢ്, ഒഡിഷ, ബംഗാൾ, തെലങ്കാന, കർണാടക, തമിഴ്നാട്, പഞ്ചാബ്, ആന്ധ്രാപ്രദേശ് തുടങ്ങി 18 സംസ്ഥാനങ്ങളാണ് ഇന്ത്യയിൽ തക്കാളി ഉൽപാദനത്തിൽ മുന്നിലുള്ളത്.
റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ പ്രവർത്തനകാലാവധി അവസാനിക്കാൻ ഇനി ശേഷിക്കുന്നത് മൂന്നാഴ്ച മാത്രം. ഒന്നാം മോദി സർക്കാർ അധികാരത്തിലേറിയ ശേഷം റിസർവ് ബാങ്കിന്റെ രണ്ട് ഗവർണർമാർ, ഒരു ഡെപ്യൂട്ടി ഗവർണർ എന്നിവർ സർക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പടിയിറങ്ങിയത് വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു.
ഒക്ടോബറിൽ രാജ്യമാകെയുള്ള വിലക്കയറ്റത്തോത് 14 മാസത്തെ ഉയർന്ന നിരക്കായ 6.2 ശതമാനത്തിലെത്തി. സെപ്റ്റംബറിൽ ഇത് 5.49 ശതമാനമായിരുന്നു. 2023 ഒക്ടോബറിൽ 4.87 ശതമാനവും. പച്ചക്കറിയടക്കമുള്ള ഭക്ഷ്യ ഉൽപന്നങ്ങളുടെ വിലയിലുണ്ടായ കുതിപ്പാണ് നിരക്കിൽ പ്രതിഫലിച്ചത്.
സവാള, തക്കാളി തുടങ്ങിയ പച്ചക്കറിയിനങ്ങളുടെ വിലവർധന അടുക്ക ബജറ്റിന്റെ താളംതെറ്റിക്കുക മാത്രമല്ല, നിങ്ങളുടെ ഇഎംഐ ഭാരത്തെയും ബാധിക്കും. ചില്ലറ വിലക്കയറ്റത്തോത് അഥവാ റീട്ടെയ്ൽ പണപ്പെരുപ്പം വിലയിരുത്തിയാണ് റിസർവ് ബാങ്ക് പ്രധാനമായും അടിസ്ഥാന പലിശനിരക്ക് അഥവാ റീപ്പോനിരക്ക് പരിഷ്കരിക്കാറുള്ളത്.
ചരിത്ര ഇടിവിൽ നിന്ന് 5 പൈസ ഉയർന്ന് രൂപ. 84.05 ആണ് ഡോളറിനെതിരെ ഇന്നലത്തെ മൂല്യം. ഓഹരി വിപണിയിലെ നേട്ടമാണ് രൂപയെ തിരിച്ചുകയറാൻ സഹായിച്ചത്. കഴിഞ്ഞ ദിവസം ഡോളറിനെതിരെ 84.10 നിലവാരത്തിലേക്ക് രൂപ ഇടിഞ്ഞിരുന്നു.
രാജ്യത്തെ വിലക്കയറ്റ സൂചികകൾ മുകളിലേക്ക്. ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റത്തോത് 9 മാസത്തെ ഉയർന്ന നിലവാരത്തിലെത്തി. 5.49 ശതമാനമാണ് സെപ്റ്റംബറിലെ വിലക്കയറ്റത്തോത്. ഓഗസ്റ്റിൽ 3.65 ശതമാനമായിരുന്നു. ഭക്ഷ്യോൽപന്നങ്ങളുടെ വില വൻതോതിൽ ഉയർന്നതാണ് കാരണം. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 5.02 ശതമാനമായിരുന്നു.
ഭവന, വാഹന, വ്യക്തിഗത, കാർഷിക, വിദ്യാഭ്യാസ വായ്പകളുടെയെല്ലാം പലിശനിരക്കും ഇടപാടുകാരുടെ ഇഎംഐ ബാധ്യതയും തൽകാലം നിലവിലെ ഉയർന്ന നിരക്കിൽ തന്നെ തുടരും.
തക്കാളി, ഉരുളക്കിഴങ്ങ്, സവാള എന്നിവയുടെ വില വൻതോതിൽ വർധിക്കുന്നത് വെല്ലുവിളിയാണ്. സെപ്റ്റംബറിൽ വെജിറ്റബിൾ താലി മീല്സിന്റെ വില 11% കൂടിയെന്ന് റേറ്റിങ് ഏജൻസിയായ ക്രിസിലിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്ത്യയിലെ പലിശ നിരക്കു കുറയ്ക്കാൻ സമയമായിട്ടില്ല എന്നാണ് റിസർവ് ബാങ്കിന്റെ പണനയ സമിതി കഴിഞ്ഞയാഴ്ച തീരുമാനിച്ചത്. പ്രധാനമായും, വിലക്കയറ്റത്തെക്കുറിച്ചുള്ള ആശങ്ക അകലാത്തതുകൊണ്ടാണ് നിരക്കിൽ അയവു വരുത്താത്തത്.
റെക്കോർഡ് നേട്ടത്തിൽ നിന്ന് താഴോട്ടിറങ്ങി ഇന്ത്യയുടെ വിദേശ നാണ്യശേഖരം. ഒക്ടോബർ നാലിന് അവസാനിച്ച ആഴ്ചയിൽ 370 കോടി ഡോളർ താഴ്ന്ന് ശേഖരം 70,118 കോടി ഡോളർ ആയെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. വിദേശ നാണ്യ ആസ്തി (എഫ്സിഎ) ഇടിഞ്ഞതാണ് തിരിച്ചടിയായത്. വിദേശ നാണ്യശേഖരത്തിൽ മുഖ്യപങ്ക് വഹിക്കുന്ന എഫ്സിഎ 351
കേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു. നടപ്പു സാമ്പത്തിക വർഷം (2024-25) ഒക്ടോബർ 11 വരെയുള്ള കണക്കുപ്രകാരം 11.25 ലക്ഷം കോടി രൂപയാണ് അറ്റ പ്രത്യക്ഷ നികുതി വരുമാനം (Net Direct Tax Collection). മുൻ വർഷത്തെ സമാനകാലത്തെ 9.51 ലക്ഷം കോടി രൂപ വരുമാനത്തേക്കാൾ 18.35 ശതമാനമാണ് വളർച്ച.
ഇന്ത്യയുടെ വ്യാവസായിക ഉൽപാദന സൂചിക (IIP) ഓഗസ്റ്റിൽ രേഖപ്പെടുത്തിയത് നെഗറ്റീവ് 0.1% വളർച്ച. കഴിഞ്ഞ 22 മാസത്തിനിടയിലെ ഏറ്റവും മോശം വളർച്ചാനിരക്കാണിത്. ജൂലൈയിലെ 4.7 ശതമാനത്തിൽ നിന്നാണ് കുത്തനെയുള്ള ഈ വീഴ്ചയെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 22
കരുതൽ സ്വർണം ഇംഗ്ലണ്ടിനു പണയം വയ്ക്കേണ്ടി വന്ന 1991ലെ സാമ്പത്തിക പ്രതിസന്ധിക്കാലത്ത് ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം വെറും 580 കോടി ഡോളർ! ഇന്നലെ വിദേശനാണ്യം നേടിയ റെക്കോർഡ് 70400 കോടി ഡോളർ!! (ഏകദേശം 58 ലക്ഷം കോടി രൂപയ്ക്കു തുല്യമായ തുക). വിദേശ നാണ്യത്തിൽ ലോകത്തു നാലാം സ്ഥാനത്തെത്തിയ ഇന്ത്യ എത്ര വലിയ സാമ്പത്തിക ശക്തിയായി വളർന്നിരിക്കുന്നു എന്നതിന്റെ പ്രഖ്യാപനം കൂടിയാണിത്.
ശമ്പളം, പെൻഷൻ, വികസന പദ്ധതികൾ തുടങ്ങിയവ ഉൾപ്പെടെയുള്ള സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാനായി കേരളം വീണ്ടും കടമെടുക്കുന്നു. റിസർവ് ബാങ്കിന്റെ കോർ ബാങ്കിങ് സൊല്യൂഷനായ ഇ-കുബേർ പോർട്ടൽ വഴി കേരളം 1,245 കോടി രൂപ കടമെടുക്കുമെന്ന് റിസർവ് ബാങ്ക്.
Results 1-39