Activate your premium subscription today
എച്ച്ഡിഎഫ്സി ബാങ്കിന്റെയും ഐസിഐസിഐ ബാങ്കിന്റെയും വിപണി പ്രതീക്ഷ കാത്ത റിസൾട്ടുകളും, ഇൻഫോസിസിന്റെ മികച്ച ഗൈഡൻസിന്റെ പിൻബലത്തിൽ മുന്നേറിയ ഐടി സെക്ടറും ചേർന്ന് ഇന്ത്യൻ വിപണി മുന്നേറ്റത്തിന് അടിത്തറയിട്ടു. ബാങ്ക് നിഫ്റ്റിക്കൊപ്പം ഐടി, മെറ്റൽ, ഓട്ടോ, എനർജി സെക്ടറുകളും 2%ൽ കൂടുതൽ മുന്നേറിയതും കുതിപ്പിന്
ഓഹരി വിപണിയിൽ ഓരോ സമയങ്ങളിൽ ഒരു പ്രത്യേക മേഖലയിലെ ഓഹരികളായിരിക്കും നേട്ടമുണ്ടാക്കുക. ഉദാഹരണത്തിന് ഒരു മാസം പ്രൈവറ്റ് ബാങ്കുകളാണ് ഉയരുന്നതെങ്കിൽ മറ്റൊരു മാസം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളായിരിക്കും ഉയരുക. അതിനു ശേഷം വൈദ്യുതിയുമായി ബന്ധപ്പെട്ട ഓഹരികളോ, വാഹന ഓഹരികളോ, ആകും നേട്ടമുണ്ടാക്കുക. ഇത്
കഴിഞ്ഞയാഴ്ച മാത്രം വിദേശ നിക്ഷേപകർ രാജ്യത്തെ ഓഹരി വിപണികളിൽ നിക്ഷേപിച്ചത് 8472 കോടി രൂപ. ഈ മാസം ആദ്യവാരങ്ങളിൽ വൻതോതിൽ വിൽപന നടത്തിയ വിദേശനിക്ഷേപകരാണ് വിപണി സാഹചര്യങ്ങൾ കുറച്ചുകൂടി മെച്ചപ്പെട്ടതോടെ തിരിച്ചെത്തിയത്.
പെസഹാവ്യാഴാഴ്ച ബാങ്കിങ് സെക്ടറിന്റെ പിൻബലത്തിൽ മികച്ച മുന്നേറ്റം നടത്തിയ ഇന്ത്യൻ വിപണി താരിഫ് നഷ്ടങ്ങൾ തിരിച്ചു പിടിച്ച് 2025ലെ ഏറ്റവും മികച്ച നിലയുടെ അടുത്തെത്തിയത് പ്രതീക്ഷയാണ്. ബാങ്കിങ് ഭീമന്മാരുടെ റിസൾട്ടുകൾ വരാനിരിക്കെ രൂപ മുന്നേറിയതിനൊപ്പം അതിമുന്നേറ്റം നടത്തി റെക്കോർഡ് നിരക്കിനടുത്തെത്തിയ
റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലുള്ള ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ(എന്‍ബിഎഫ്സി) ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് രേഖപ്പെടുത്തുന്നത് മികച്ച വളര്‍ച്ച. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ മൊത്തം വരുമാനത്തില്‍ 12% വര്‍ധനവാണുണ്ടായിരിക്കുന്നത്. മൊത്തം വരുമാനം മുന്‍ വര്‍ഷത്തെ
കൊച്ചി ∙ സ്വർണത്തിനും രൂപയ്ക്കും ഓഹരികൾക്കും വിലക്കുതിപ്പ്. പരസ്പരം മത്സരിക്കുന്ന മട്ടിൽ മൂന്നു വിപണികളും ഒന്നുപോലെ മുന്നേറിയത് അതിശയക്കാഴ്ചയായി. സ്വർണ വില പവന് (8 ഗ്രാം) 840 രൂപ നേട്ടത്തോടെ 71,360 നിലവാരത്തിലേക്കാണ് ഉയർന്നത്. യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപ 29 പൈസയുടെ നേട്ടത്തോടെ 85.35 നിലവാരം
എകാഗ്രഹിന് വെറും 4 മാസം പ്രായമുള്ളപ്പോഴാണ് മുത്തച്ഛൻ 240 കോടി രൂപയുടെ ഓഹരികൾ സമ്മാനിച്ചത്. അതും ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ ഇൻഫോസിസിന്റെ. എകാഗ്രഹ് രോഹൻ മൂർത്തിക്ക് (Ekagrah Rohan Murty) ഇപ്പോൾ വയസ്സ് ഒന്നര.
കഴിഞ്ഞവർഷം ജൂൺ 24ന് ഓഹരിവില റെക്കോർഡ് ഉയരമായ 1,124.90 രൂപയിൽ. പിന്നാലെ വെറും 10 മാസത്തിനിടെ ഓഹരിവില നിലംപൊത്തിയത് 116 രൂപയിലേക്ക്; 90 ശതമാനം വീഴ്ച. വിപണിമൂല്യത്തിൽ മാഞ്ഞുപോയത് 83 ശതമാനം. 5% ഇടിഞ്ഞ് ലോവർ-സർക്യൂട്ടിൽ ഇന്നും വ്യാപാരം. സെബിയുടെ നടപടിയുടെ പശ്ചാത്തലത്തിൽ സ്വതന്ത്ര ഡയറക്ടർ അരുൺ മേനോൻ രാജിവച്ചിട്ടുണ്ട്.
പേയ്ടിഎമ്മിന്റെ ഓഹരികൾ ഇന്നു വ്യാപാരം ചെയ്യുന്നത് നഷ്ടത്തോടെ. എൻഎസ്ഇയിൽ ഓഹരിയുള്ളത് 1.42% താഴ്ന്ന് 852.70 രൂപയിൽ. സിഇഒ വിജയ് ശേഖർ ശർമ എംപ്ലോയീ സ്റ്റോക്ക് ഓണർഷിപ് പ്ലാൻ പ്രകാരം നേടിയ 2.10 കോടി ഓഹരി തിരികെ ഏൽപ്പിച്ച പശ്ചാത്തലത്തിലാണ് ഓഹരികളുടെ ഇടിവ്.
മാർച്ചിൽ ഇന്ത്യയുടെ പണപ്പെരുപ്പം വീണ്ടും ക്രമപ്പെട്ടത് ബാങ്കിങ്, ഫിനാൻഷ്യൽ, കൺസ്യൂമർ, റിയൽറ്റി സെക്ടറുകൾക്ക് പിന്തുണ നൽകി. റിസൾട്ട് പ്രതീക്ഷയിൽ ഐടി സെക്ടർ പിടിച്ചു നിന്നതും, ഇൻഡസ്ഇന്ദ് ബാങ്ക് റിപ്പോർട്ട് അനുകൂലമായതും ഇന്ന് ഇന്ത്യൻ വിപണിക്ക് ആശ്വാസമായി. ബാങ്ക് നിഫ്റ്റി 1.41%വും ഫിനാൻഷ്യൽ സെക്ടർ
ഹിൻഡൻബർഗ് ആരോപണം ഉൾപ്പെടെ ആഞ്ഞടിച്ച കാലത്ത് അദാനി ഗ്രൂപ്പ് കമ്പനികളുടെ ‘രക്ഷക പരിവേഷ’മണിഞ്ഞ് രംഗത്തെത്തിയ ജിക്യുജി പാർട്ണേഴ്സ്, യുഎസ് ഉയർത്തിവിട്ട കൈക്കൂലി ആരോപണങ്ങളുടെ പശ്ചാത്തലത്തിലും ഓഹരി പങ്കാളിത്തം കൂട്ടിയത് 5 അദാനിക്കമ്പനികളിൽ.
മലയാളിയായ ഡോ. ആസാദ് മൂപ്പൻ (Dr. Azad Moopen) നയിക്കുന്ന പ്രമുഖ ആശുപത്രി ശൃംഖലയായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ (Aster DM Healthcare), യുഎസ് നിക്ഷേപസ്ഥാപനമായ ബ്ലാക്ക്സ്റ്റോണിന് (Blackstone) മുഖ്യ ഓഹരി പങ്കാളിത്തമുള്ള ക്വാളിറ്റി കെയറുമായി (QCIL-Quality Care India Limited) പ്രഖ്യാപിച്ച ലയനത്തിന് കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ (CCI) അനുമതി.
ഓഹരിയിലെ 25%വരെയുള്ള ഇടിവിനെ സ്വർണത്തിന്റെ 31% നേട്ടംകൊണ്ടു മറികടന്ന് അസെറ്റ് അലോക്കേഷൻ ഫണ്ട് ഈ സാമ്പത്തിക വർഷത്തെ ആദ്യ പാദങ്ങളിലെ നേട്ടങ്ങളെല്ലാം ഇല്ലാതാക്കുന്നതാ യിരുന്നു വിപണിയിലെ തിരുത്തൽ. കഴിഞ്ഞ അഞ്ചു മാസത്തിനിടെ സൂചികകൾ 16-25%വരെ ഇടിഞ്ഞിരുന്നു. വിദേശ നിക്ഷേപ സ്ഥാപന ങ്ങളുടെ വിൽപനമുതൽ യുഎസ്
മൂന്നു ദിവസത്തെ അവധിയുടെ ആലസ്യമില്ലാതെ ഇന്ത്യൻ ഓഹരി വിപണികൾ ഇന്നു കാഴ്ചവയ്ക്കുന്നത് മികച്ച മുന്നേറ്റം. സെൻസെക്സ് ഒരുഘട്ടത്തിൽ 1,600 പോയിന്റിലധികമാണ് മുന്നേറിയത്. കഴിഞ്ഞയാഴ്ചത്തെ ക്ലോസിങ് പോയിന്റായ 75,157ൽ നിന്ന് ഇന്ന് 76,852 വരെ എത്തി. നിലവിൽ വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് അടുക്കുമ്പോൾ സൂചികയുള്ളത് 2.10% (+1,571 പോയിന്റ്) ഉയർന്ന് 76,730ൽ.
തീരുവ കൊണ്ട് കളിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ താളത്തിനൊത്ത് മാത്രമാണ് കഴിഞ്ഞ ആഴ്ചയിൽ ലോകവിപണി നീങ്ങിയത്. അമേരിക്കൻ വിപണിക്ക് പിന്നാലെ മാത്രം സഞ്ചരിച്ച ഇന്ത്യൻ വിപണിക്ക് വ്യാഴാഴ്ച അവധിയായിപ്പോയത് കൂടുതൽ മികച്ച തിരിച്ചു വരവ് നഷ്ടമാക്കി. എങ്കിലും ആഴ്ച നഷ്ടം പരിഹരിച്ച ഇന്ത്യൻ വിപണി അമേരിക്ക താരിഫ്
അമേരിക്കൻ നഷ്ടക്കാറ്റിനെയും ട്രംപ് തുറന്നുവിട്ട ‘താരിഫ് ഭൂതത്തെയും’ ഗൗനിക്കാതെ വെള്ളിയാഴ്ച മികച്ച കരകയറ്റം നടത്തിയ ഇന്ത്യൻ ഓഹരി വിപണിക്ക് ഇനി ‘കൂട്ട അവധി’. ഈ വർഷം അതിനുശേഷം 8 പൊതു അവധികൾ കൂടിയാണ് സെൻസെക്സിനും നിഫ്റ്റിക്കുമുള്ളത്.
ലോകത്തെ ഒന്നും രണ്ടും നമ്പർ സാമ്പത്തികശക്തികളായ യുഎസും ചൈനയും തമ്മിലെ വ്യാപാരയുദ്ധം കൂടുതൽ മോശമാകുന്നതിനിടെ, വീണ്ടും തകർന്നടിഞ്ഞ് യുഎസ് ഓഹരി വിപണി. രണ്ടാംലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്ന് ബുധനാഴ്ച കാഴ്ചവച്ച യുഎസ് ഓഹരി സൂചികകൾ വെള്ളിയാഴ്ച കനത്ത നഷ്ടത്തിലേക്ക് മലക്കംമറിഞ്ഞു.
മലയാള മനോരമ സമ്പാദ്യവും ധനകാര്യ സേവനസ്ഥാപനമായ ഗുഡ്വിൽ വെൽത്ത് മാനേജ്മെന്റും ചേർന്ന് സൗജന്യ ഓഹരി, മ്യൂച്വൽഫണ്ട് നിക്ഷേപ ബോധവൽകരണ ക്ലാസ് നടത്തുന്നു. ഏപ്രിൽ 26ന് രാവിലെ 9.30ന് കൊച്ചി മലയാള മനോരമ സെമിനാർ ഹാളിലാണ് ക്ലാസ്.
യുഎസ് ഓഹരി സൂചികകൾ ഇന്നലെ നടത്തിയത് രണ്ടാംലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വമ്പൻ തിരിച്ചുവരവുകളിലൊന്ന്. ചില രാജ്യങ്ങൾക്കുമേൽ ഏർപ്പെടുത്തിയ 10% അടിസ്ഥാന പകരച്ചുങ്കമാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 90 ദിവസത്തേക്ക് മരവിപ്പിച്ചത്. 75ലധികം രാജ്യങ്ങൾ പകരച്ചുങ്കത്തിൽ യുഎസുമായി ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചെന്ന് കഴിഞ്ഞദിവസം ട്രംപ് പറഞ്ഞിരുന്നു.
അമേരിക്കയുടെ പകരചുങ്കത്തിന് പ്രതികാര ചുങ്കവുമായി ഇറങ്ങിയ ചൈനയുടെ ഇറക്കുമതി തീരുവ 104% ആയി ഉയർത്തിയ അമേരിക്കൻ നടപടി ഇന്നലെ അമേരിക്കൻ വിപണിക്കും, ഇന്ന് ഏഷ്യൻ-യൂറോപ്യൻ വിപണികൾക്കും തകർച്ച നൽകി. ജർമ്മൻ , ഫ്രഞ്ച് , ബ്രിട്ടീഷ് വിപണികൾ 2%ൽ കൂടുതൽ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. 22350 പോയിന്റിൽ പിന്തുണ
കത്തിയമർന്ന ഓഹരി വിപണികൾ ഫീനിക്സ് പക്ഷിയെപ്പോലെ ഉയരങ്ങളിലേക്ക്. ഇന്ത്യയിലേതുൾപ്പെടെ ലോകമെങ്ങുമുള്ള വിപണികളിലെ ഓഹരി വില സൂചികകളിൽ അതിശയക്കുതിപ്പ്. ഒറ്റ ദിവസംകൊണ്ട് ആസ്തി മൂല്യത്തിൽ14 ലക്ഷം കോടിയിലേറെ രൂപ നഷ്ടപ്പെട്ട ഇന്ത്യയിലെ നിക്ഷേപകർക്കും കൈവന്നതു വലിയ ആശ്വാസം.
ഇന്ത്യ ഉൾപ്പെടെ 180ലേറെ രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ പകരച്ചുങ്കത്തിന്മേൽ ചർച്ചകൾക്ക് തയാറാണെന്ന് യുഎസ് സൂചിപ്പിച്ചതിനെ തുടർന്ന് ഓഹരി വിപണികൾക്ക് കരകയറ്റം. യുഎസ് ഓഹരി സൂചികകളായ ഡൗ ജോൺസ് 1,400 പോയിന്റും (+3.30%) എസ് ആൻഡ് പി500 സൂചിക 172 പോയിന്റും (+3.40%) നാസ്ഡാക് 604 പോയിന്റും (+3.94%) ഉയർന്നാണ് ഇപ്പോൾ വ്യാപാരം ചെയ്യുന്നത്.
ചൈന ഒഴികെയുള്ള രാജ്യങ്ങളുടെ റെസിപ്രോക്കൽ താരിഫുകൾ മൂന്ന് മാസത്തേക്ക് മരവിപ്പിക്കുന്നു എന്ന വ്യാജവാർത്തയുടെ പിൻബലത്തിൽ ഇന്നലെ തിരിച്ചു കയറിത്തുടങ്ങിയ അമേരിക്കൻ വിപണി മിക്സഡ് ക്ളോസിങ് നടത്തിയതോടെ ഇന്ന് മറ്റ് വിപണികളും നേട്ടം കുറിച്ചു. ചൈനക്കെതിരെ വീണ്ടും 50% താരfഫ് എന്ന ഭീഷണി മുഴക്കിയ അമേരിക്കയുമായി
ഏതുതരം ആസ്തിയിൽ നിക്ഷേപിച്ചാലാണ് ഏറ്റവും ആദായം ലഭിക്കുക എന്ന കാര്യം നിക്ഷേപകർക്ക് പലപ്പോഴും സംശയമുണ്ടാകാറുണ്ട്.സ്ഥിര നിക്ഷേപം, ഓഹരി , സ്വർണം, ബോണ്ടുകൾ തുടങ്ങിയവയുടെ പല കാലങ്ങളിലുള്ള കണക്കുകൾ പരിശോധിച്ചാൽ എപ്പോഴും ഓഹരിക്കു ഒരു മുൻതൂക്കം ഉണ്ടായിരുന്നു. എന്നാൽ ഇത് അങ്ങിനെയല്ല എന്ന് കാണിക്കാൻ
ഇന്ത്യയുടെ പരിഭ്രാന്തി സൂചികയായ ഇന്ത്യ വിക്സ് ഇന്ന് മാത്രം 68% വരെ മുന്നേറി 13ൽ നിന്നും 23ൽ എത്തിയതോടെ ഇന്ത്യൻ വിപണി ഇന്ന് അഞ്ച് ശതമാനത്തിൽ കൂടുതൽ നഷ്ടം നേരിട്ടു. ട്രംപിന്റെ പകരചുങ്കത്തിന് ചൈന പ്രതികാരതീരുവയുമായി വന്നതോടെ ഇന്ന് ചൈനീസ് വിപണിയും തകർന്നു പോയി. ചൈന 10% വരെ വീണപ്പോൾ ഹോങ്കോങ്ങിന്റെ
Results 1-25 of 260