ADVERTISEMENT

ഇസക്കുട്ടനൊപ്പമുള്ള ഒരു സൂപ്പർ ക്യൂട്ട് ചിത്രം പങ്കുവച്ച് ചാക്കോച്ചൻ കുറിച്ചതിങ്ങനെയാണ് ‘ ചൈൽഡ് ഈസ് ദ ഫാദർ ഓഫ് മാൻ’.  അപ്പനൊപ്പം പുറത്തെ കാഴ്ചകൾ കാണുകയാണ് ഇസ എന്ന ഇസഹാക്ക് കുഞ്ചാക്കോ ബോബൻ. ചാക്കോച്ചന്  കാഴ്ചകൾ ചൂണ്ടിക്കാണിക്കുകയാണ് മകൻ. ചിത്രം പങ്കുവച്ച് മിനിട്ടുകൾക്കകം  ഇസക്കുട്ടന്റേയും ചാക്കോച്ചന്റേയും ചിത്രത്തിന് ലൈക്കുകളുടേയും കമന്റുകളുടേയും പെരുമഴയാണ്. ഇസക്കുട്ടനോടുള്ള സ്നേഹം ഓരോ കമന്റുകളിലും കാണാം. 

 

‘പരീക്ഷണങ്ങളുടെയും അനിശ്ചിതത്വത്തിന്റെയും ഈ ദിവസങ്ങളിൽ,  നല്ലൊരു നാളേയ്ക്കായി സുരക്ഷിതമായും  പ്രതീക്ഷയോടെയും കാത്തിരിക്കാം.’ ചിത്രത്തോടൊപ്പം ചാക്കോച്ചൻ കുറിച്ചു. അപ്പനെപ്പോലെ മകനും സൂപ്പർ ക്യൂട്ടാണെന്നും, മനോഹരമായ സന്ദേശമാണ് ചാക്കോച്ചൻ പങ്കുവെച്ചതെന്നുമൊക്കയാണ് ചിത്രത്തിന് വരുന്ന കമന്റുകൾ.

 

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചാക്കോച്ചനും പ്രിയക്കും ഇസ ജനിച്ചത്. ആരാധകർ ഏറെ സന്തോഷത്തോടെയാണ് ഈ വാർത്ത സ്വീകരിച്ചത്. കുഞ്ഞിന്റെ ആദ്യ ഫോട്ടോയും പേരുമൊക്കെ ഏറെ ആകാംക്ഷയോടെയാണ് ഏറ്റെടുത്തത്.

 

കഴിഞ്ഞ 16 നായിരുന്നു ഇസക്കുട്ടന്റെ രണ്ടാം പിറന്നാൾ.  ബണ്ണി തീമിലുള്ള ആ പിറന്നാള്‍ ചിത്രങ്ങള്‍ ചക്കോച്ചനും പ്രിയയും പങ്കുവച്ചിരുന്നു. 2019 ഏപ്രിലിലാണ് ഇസ ജനിക്കുന്നത്. കുഞ്ഞു ഇസയുടെ വിശേഷങ്ങളും ചിത്രങ്ങളും ചാക്കോച്ചനും ഭാര്യ പ്രിയയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.  

English Summary : Kunchako Boban post a touching note and photo with son Isahak

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com