ADVERTISEMENT
പൂച്ചാക്കൽ∙ കോൺഗ്രസ് പാണാവള്ളി സൗത്ത് മണ്ഡലം കമ്മിറ്റി ഓഫിസ് ഒരുവിഭാഗം തല്ലിത്തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് അരൂർ മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസിനും കെപിസിസി പ്രസിഡന്റിനും സൗത്ത് മണ്ഡലം പ്രസിഡന്റ് അബ്ദുൽ ജബ്ബാർ പരാതി നൽകി. സംഭവത്തിൽ 10 പേർക്കെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം വൈകിട്ട് പൂച്ചാക്കൽ കമ്യൂണിറ്റി ഹാളിനു സമീപമുള്ള  കോൺഗ്രസ് സൗത്ത് മണ്ഡലം കമ്മിറ്റി ഓഫിസിലെത്തിയ ഒരു വിഭാഗം ഓഫിസ് കുത്തിത്തുറക്കുകയും കസേരയും മേശയും ഫയലുകളും ഉൾപ്പെടെയുള്ളവ തല്ലിത്തകർക്കുകയും ചെയ്തെന്നാണ് പരാതി.സൗത്ത് മണ്ഡലം  മണ്ഡലം പ്രസിഡന്റായി അടുത്തിടെ അബ്ദുൽ ജബ്ബാറിനെ പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നു. പുതിയ പ്രസിഡന്റിനെ അംഗീകരിക്കാത്ത ഒരു വിഭാഗമാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com