ADVERTISEMENT

കായംകുളം ∙ റോഡ് റോളറിനെ മറികടക്കുന്നതിനിടെ കാറിനു വഴിയൊതുക്കിയ സ്കൂട്ടർ യാത്രക്കാരന്റെ കാലിൽ റോഡ് റോളർ കയറിയിറങ്ങി, വിരലുകൾ അറ്റുപോയി. കാൽപാദത്തിനും ഗുരുതര പരുക്ക്. കൊയ്പ്പള്ളി കാരാഴ്മ കുറങ്ങാട്ട് വീട്ടിൽ രാജഗോപാലൻ ഉണ്ണിത്താനാണ് (56) പരുക്കേറ്റത്. മൂന്നു വിരലുകൾ പൂർണമായും ചതഞ്ഞ് അറ്റു. കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ച ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ രാവിലെ പതിനൊന്നരയോടെ കരിമുട്ടം – ഒന്നാംകുറ്റി റോഡിലായിരുന്നു അപകടം.

ഒന്നാംകുറ്റിയിൽ നിന്നു കൊയ്പ്പള്ളി കാരാഴ്മയിലെ വീട്ടിലേക്കു സ്കൂട്ടറിൽ പോകുകയായിരുന്ന രാജഗോപാലൻ ഉണ്ണിത്താൻ മുന്നിൽപ്പോയ റോഡ് റോളറിനെ മറികടക്കുമ്പോഴായിരുന്നു അപകടം. എതിരെ വന്ന കാറിനു കടന്നു പോകാൻ റോഡിന്റെ മധ്യഭാഗത്തായി സ്കൂട്ടർ നിർത്തേണ്ടി വന്നു. ഈ സമയം റോഡ് റോളർ കാലിലൂടെ കയറിയിറങ്ങുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.മുറിഞ്ഞുപോയ വിരലുകൾ തുന്നിച്ചേർക്കുക പ്രയാസമാണെന്നു ഡോക്ടർമാർ പറഞ്ഞു. റോഡ് റോളറിന്റെ ഡ്രൈവർക്കെതിരെ കായംകുളം പൊലീസ് കേസെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com