ADVERTISEMENT

ആലപ്പുഴ ∙ കയർ രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നില്ലെങ്കിൽ പ്രക്ഷോഭം തുടരുമെന്നു സിപിഐ. ഇക്കാര്യത്തിൽ തീരുമാനം ഉടനുണ്ടാവും. പാർട്ടിയുടെ നിയന്ത്രണത്തിലുള്ള കേരള സ്റ്റേറ്റ് കയർ തൊഴിലാളി ഫെഡറേഷൻ കഴിഞ്ഞ ദിവസം കയർ ഉൽപന്നങ്ങൾ കത്തിച്ചു പ്രതിഷേധിച്ചിരുന്നു. മന്ത്രി തോമസ് ഐസക്കിനെതിരെ സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് രൂക്ഷ വിമർശനം നടത്തുകയും ചെയ്തു.

കയർ കോർപറേഷൻ ജില്ലയിലെ ചെറുകിട കയർ ഉൽപാദകരുടെ യോഗം വിളിച്ചേക്കും. മാർച്ച് ഒന്നിനു യോഗം ചേരുമെന്നാണ് സൂചന. ചെറുകിട ഉൽപാദകർക്ക് നൽകാനുള്ള കുടിശിക തീർപ്പാക്കാനും നടപടിയുണ്ടായേക്കും.

‘ഇടതുസർക്കാരിന്റെ പരിഷ്കാരങ്ങൾകയർ മേഖലയ്ക്ക് മെച്ചമുണ്ടാക്കി’ 

ആലപ്പുഴ ∙ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം നടപ്പിലാക്കിയ പരിഷ്കാരങ്ങൾ കയറിന്റെയും കയർ ഉൽപനങ്ങളുടെയും സംഭരണത്തിലും വിപണനത്തിലും വർധനവുണ്ടാക്കിയെന്ന് കയർ കോർപറേഷൻ. കയറിന്റെ സംഭരണത്തിൽ 93%, കയർ ഉൽപന്നങ്ങളുടെ സംഭരണത്തിൽ 44% എന്നിങ്ങനെയാണ് വർധന.  യുഡിഎഫ് സർക്കാരിന്റെ 5 വർഷം കയർ വ്യവസായത്തിന് നൽകിയത് 542.24 കോടിയുടെ സഹായമായിരുന്നു.

ഇടത് സർക്കാർ 4 കൊല്ലം കൊണ്ട് 892.51 കോടി നൽകിയെന്നും കോർപറേഷൻ ചൂണ്ടിക്കാട്ടി.കയർപിരി തൊഴിലാളികൾക്ക് 50 രൂപ കൂലി വർധന ഉണ്ടായപ്പോൾ പിരിക്കേണ്ട കയറിന്റെ നീളം കൂട്ടിയെന്ന വാർത്ത ശരിയല്ലെന്ന് കോർപറേഷൻ അറിയിച്ചു. കേരളത്തിലെ കയർ അപക്സ് ബോഡി കഴിഞ്ഞ 4 വർഷത്തിനിടയിൽ 20 പ്രാവശ്യം യോഗം ചേർന്ന് വ്യവസായം വിലയിരുത്തി.4 തവണ വകുപ്പ് മന്ത്രി പങ്കെടുത്ത് ഈ യോഗം ചേർന്നിട്ടുണ്ടെന്നും 4 തവണ ട്രേഡ് യൂണിയൻ പ്രതിനിധികളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

∙ സിപിഐക്ക് വിമർശനം

കയർ തൊഴിലാളിയെ സംബന്ധിച്ച് കയറും കയർ ഉൽപന്നങ്ങളും തങ്ങളുടെ കുഞ്ഞുങ്ങളെ പോലെയാണെന്ന് ഉദ്ഘാടനം പ്രസംഗത്തിൽ പറയുകയും, തൊട്ടടുത്ത നിമിഷം അവ അഗ്നിക്കിരയാക്കുകയും ചെയ്യുന്നത് ശരിയല്ലെന്ന് കോർപറേഷൻ ചെയർമാൻ ടി.കെ.ദേവകുമാർ കുറ്റപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com