ADVERTISEMENT

ആലപ്പുഴ ∙ 2016ൽ ഭക്ഷ്യഭദ്രതാ നിയമം നിലവിൽ വരുന്നതിന് മുൻപേ എഫ്സിഐ സബ് ഡിപ്പോയായി പ്രവർത്തിച്ചിരുന്നതാണ് ആലപ്പുഴ ബീച്ചിലുള്ള സപ്ലൈകോ സബ് ഡിപ്പോ. ഇപ്പോൾ അമ്പലപ്പുഴ താലൂക്കിലേക്കുള്ള വിതരണം ഇവിടെ നിന്നാണ് നടക്കുന്നത്. 2016 മുതൽ ഇവിടെ കണക്കെടുപ്പോ പരിശോധനയോ നടക്കുന്നില്ല. ജീവനക്കാരുടെ കുറവാണ് ന്യായമായി പറയുന്നത്.

ആദ്യം വരുന്നത് ആദ്യം വിതരണം ചെയ്യണമെന്ന തത്വവും ഇവിടെ പാലിക്കുന്നില്ല. ചാക്കുകൾ കണക്കെടുക്കാവുന്ന രീതിയിൽ അട്ടിവയ്ക്കുന്നില്ല. ഭിത്തിയോട് ചേർത്ത് വയ്ക്കുന്നതിനാൽ വായു കടക്കാതെ ചാക്ക് ഉറ‍ഞ്ഞ് ധാന്യം നഷ്ടമാകുന്നു.  മാർഗനിർദേ​ശങ്ങ​ൾ പാലിക്കുന്നതിൽ ജാഗ്രതയില്ലാതെ പ്രവർത്തിക്കുന്ന ഏറ്റവും മോശം ഗോഡൗൺ ആണ് ആലപ്പുഴയിലേതെന്ന് കമ്മിഷൻ വിലയിരുത്തി. എഡിഎം വി.ഹരികുമാർ, ഡിഎസ്ഒ പി.മുരളീധരൻ നായർ എന്നിവരോടൊപ്പമായിരുന്നു കമ്മിഷൻ പരിശോധനയ്ക്കെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com