ADVERTISEMENT

കുട്ടനാട് ∙ എസി കനാലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. രാമങ്കരി വേഴപ്ര ആലഞ്ചേരി വീട്ടിൽ ജേക്കബ് പോളിന്റെയും (ജോമോൻ) ആൻസമ്മയുടെയും മകൻ അനൂജ് പോൾ ജേക്കബ് (25) ആണ് മരിച്ചത്. ഇന്നലെ രാവിലെ ആറരയോടെ രാമങ്കരി എസ്ബിഐക്കു സമീപമാണ് അപകടം. മറുകരയിലേക്കു നീന്തിയശേഷം തിരികെ നീന്തുമ്പോൾ മുങ്ങിപ്പോകുകയായിരുന്നു.

രാമങ്കരി പൊലീസും ചങ്ങനാശേരിയിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും മത്സ്യത്തൊഴിലാളികളും 7 മണിക്കൂറോളം തിരച്ചിൽ നടത്തിയാണു മൃതദേഹം കണ്ടെടുത്തത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.രാമങ്കരി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.സംസ്കാരം ഇന്ന് 2നു വേഴപ്ര സെന്റ് പോൾ പള്ളിയിൽ.ബിടെക് ബിരുദധാരിയായ അനൂജ് അവിവാഹിതനാണ്.സഹോദരങ്ങൾ: അഞ്ജു ജേക്കബ്, സ്നേഹ ജേക്കബ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com