ADVERTISEMENT

ആലപ്പുഴ ∙ സബ്സിഡി നിരക്കിൽ ശുദ്ധജല കണക്‌ഷൻ കിട്ടുന്ന ജൽജീവൻ മിഷൻ പദ്ധതി നടപ്പാക്കാനിരിക്കെ ഇടനിലക്കാർ ഇടപെട്ട് പഴയ അപേക്ഷയിൽ വൻതുക ഈടാക്കി കണക്‌ഷൻ നൽകാൻ ശ്രമം. പതിനായിരത്തോളം അപേക്ഷകളാണ് 3 വർഷമായി കെട്ടിക്കിടക്കുന്നത്. പല കാരണങ്ങളാൽ പരിഗണിക്കപ്പെടാതെ പോയ ഗ്രാമീണ മേഖലയിലെ ഈ അപേക്ഷകൾ ജൽജീവൻ പദ്ധതിയിൽപെടുത്താനുള്ള ശ്രമങ്ങൾ ആരംഭിക്കാനിരിക്കെയാണ് തിടുക്കത്തിൽ തുക വാങ്ങി പഴയ അപേക്ഷയിൽ കണക്‌ഷൻ നൽകാൻ ഇടനിലക്കാർ ശ്രമിക്കുന്നതായാണ് ആരോപണം. 

നിലവിൽ 5000 രൂപ മുതൽ 10000 രൂപവരെയാണു സാധാരണ കണക്‌ഷനു ഈടാക്കുക. ജില്ലയിലെ 72 പഞ്ചായത്തുകളിൽ ശുദ്ധജല പദ്ധതിയില്ലാത്ത 9 പഞ്ചായത്തുകൾ ഒഴികെ 63 പഞ്ചായത്തുകളിലും ജൽജീവൻ പദ്ധതി നടപ്പാക്കും. കേന്ദ്ര സർക്കാർ 50 % തുക നൽകുന്ന മിഷൻ പദ്ധതിയിൽ സംസ്ഥാനം 25 % ബാക്കി 15 % പഞ്ചായത്തും നൽകും. 10 % ഉപഭോക്തൃ വിഹിതമാണ്. ഈ 10 %കൂടി നൽകാൻ പഞ്ചായത്തുകൾ തീരുമാനിച്ചാൽ ഗുണഭോക്താക്കൾക്ക് സൗജന്യമായി ശുദ്ധജല കണക്‌ഷൻ കിട്ടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com