ADVERTISEMENT

ആലപ്പുഴ ∙ ചെറിയൊരുജീവിയാണ്. ജീവിക്കുന്നത് എട്ടോ പത്തോദിവസം. പക്ഷേ പരത്തുന്ന രോഗങ്ങൾ ചെറുതല്ല. ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ചില്ലറയുമല്ല. കൊതുകിനെക്കുറിച്ചാണ് പറയുന്നത്. ഇന്ന് രാജ്യാന്തര കൊതുകുദിനം. കൊതുകുജന്യ രോഗങ്ങൾ ആലപ്പുഴ ജില്ലയ്ക്ക് എക്കാലവും വെല്ലുവിളിയായിരുന്നു.

മന്തിനെ കീഴടക്കി

ആലപ്പുഴയെ പേടിപ്പിച്ചിരുന്ന രോഗം. പരത്തുന്നത് കൊതുകുതന്നെ. പക്ഷേ കഴിഞ്ഞ 2 വർഷമായി ജില്ലയിലുള്ളവർക്ക് മന്ത് രോഗം സ്ഥിരീകരിച്ചിട്ടില്ല. 11 വർഷത്തെ നിരന്തര പരിശ്രമത്തിന്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാനായത്.

കഴിഞ്ഞ വർഷം എത്തിയ 2 ഇതരസംസ്ഥാന തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.1997ൽ വേൾഡ് ഹെൽത് അസംബ്ലി മന്തുരോഗ നിവാരണ പദ്ധതികൾ തുടങ്ങി. 2000ൽ പദ്ധതിയുടെ കേരളത്തിലെ പൈലറ്റ് പ്രോജക്ട് നടപ്പിലാക്കിയ 3 ജില്ലകളിലൊന്നാണ് ആലപ്പുഴ. 

കൊതുകിനെ തുരത്താൻ...

ഈഡിസ് ഈജിപ്റ്റി കൊതുകൾ വളരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഫോഗിങ്ങും ഫ്യൂമിങ്ങും അടക്കം നടത്തുന്നുണ്ട്. കൊതുക്ജന്യ രോഗ ലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തി ചികിത്സ നൽകുന്നതിനായി ജില്ലാ മലേറിയ ഓഫിസിന്റെ കീഴിൽ ഫീവർ സർവേയും നടത്തുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

വർഷം             രോഗം                     രോഗബാധിതർ

2019               മലേറിയ                           13
2020              മലേറിയ                            06 
2019          ചിക്കുൻഗുനിയ                       02 
2020          ചിക്കുൻഗുനിയ                       00
2019           ഡെങ്കിപ്പനി                            355
2020           ഡെങ്കിപ്പനി                            194

വിവരങ്ങൾ: ഡോ. ടി.കെ.സുമ, പ്രഫസർ ഓഫ് മെഡിസിൻ ,ആലപ്പുഴ മെഡിക്കൽ കോളജ് (ലോകാരോഗ്യസംഘടനയുടെ ലിംഫാറ്റിക് ഫൈലേറിയ കൊളാബറേറ്റിങ് സെന്റർ ഡയറക്ടർ കൂടിയാണ് )

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com