ADVERTISEMENT

ആലപ്പുഴ ∙ എല്ലാ ജോലികളും പൂർത്തിയാക്കി ബൈപാസ് ഡിസംബർ അവസാനത്തോടെ തുറക്കാൻ കഴിയുമെന്നു മന്ത്രി ജി.സുധാകരൻ പറഞ്ഞു. പുതുവർഷത്തിൽ ആലപ്പുഴയ്ക്കുള്ള സമ്മാനമാകും ബൈപാസെന്നും മന്ത്രി പറഞ്ഞു. നിർമാണ പുരോഗതി ഉദ്യോഗസ്ഥർക്കൊപ്പം വിലയിരുത്തുകയായിരുന്നു അദ്ദേഹം.

അവസാനഘട്ട ജോലികളാണ് ഇപ്പോൾ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ബൈപാസിലെ പാലങ്ങൾക്കു മീതേയുള്ള മാസ്റ്റിക് അസ്ഫാൾട്ട് ടാറിങ് പൂർത്തിയായി. അതിനു മീതേ റോഡിന്റെ അവസാന പാളിയായ ബിറ്റുമിനസ് കോൺക്രീറ്റിങ് തുടങ്ങി.  കോൺക്രീറ്റുമായി ടാറിങ് ശരിയായി ചേരാനും റോഡിനുള്ളിലേക്കു വെള്ളം കയറാതിരിക്കാനുമാണു ബിറ്റുമിനസ് കോൺക്രീറ്റിങ് ചെയ്യുന്നത്.

പാലങ്ങളുടെ സ്പാനുകൾ ചേരുന്ന ഭാഗങ്ങളിലെ ജോലികളും പുരോഗമിക്കുന്നു. കളർകോട് ജംക്‌ഷനിൽ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചു തുടങ്ങി. സൗരോർജ പാനലുകൾ ഉൾപ്പെടെയുള്ള ലൈറ്റാണിത്. ബൈപാസിലെ വഴിവിളക്കുകൾക്കു കേബിൾ ഇടാനും തുടങ്ങി. പാർശ്വഭിത്തിയുടെ പെയിന്റിങ്ങും നടക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com