ADVERTISEMENT

ഹരിപ്പാട് ∙ ഹരിപ്പാട്–പള്ളിപ്പാട് റോഡിൽ പ്രതിമുഖം ജംക്‌ഷനു സമീപം നിർമിക്കുന്ന ഓട അശാസ്ത്രീയമാണെന്നു പരാതി. റോഡിൽ നിന്നു രണ്ടടിയിലേറെ ഉയരത്തിലാണ് ഓടകൾ നിർമിച്ചിരിക്കുന്നത്. ഇതു മൂലം റോഡിലെ വെള്ളം ഓടയിലേക്ക് ഒഴുകാൻ ബുദ്ധിമുട്ടാകും. റോഡ് ഉയർത്തുമെന്നാണ് അധികൃതർ ഇതിനു നൽകുന്ന വിശദീകരണം. എന്നാൽ റോഡ് പണി സംബന്ധിച്ച് വ്യക്തമായ മറുപടി അധികൃതർ നൽകുന്നുമില്ല.

ഓട ഉയർത്തി നിർമിച്ചതു മൂലം ഏറ്റവും ദുരിതം അനുഭവിക്കുന്നത് എഴിക്കകത്ത് റെയിൽവേ ഗേറ്റിനു കിഴക്കു ഭാഗത്തുള്ള വീട്ടുകാരും കടക്കാരുമാണ്. ഓട ഉയർന്നു നിൽക്കുന്നതിനാൽ വീട്ടുകാർക്ക് റോഡിലേക്ക് വാഹനം ഇറക്കാൻ കഴിയുന്നില്ല. ഓടയുടെ വശം കോൺക്രീറ്റ് ചെയ്ത് വാഹനം ഇറക്കാനുള്ള വീതി റോഡിനില്ല. ഇതു മൂലം കടക്കാരും ദുരിതത്തിലാണ്. കടയുടെ മുന്നിൽ വാഹനം പാർക്ക് ചെയ്താൽ റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടാകും. ഓട നിർമാണത്തിനു വേണ്ടി എടുത്ത മണ്ണ് റോഡിൽ കിടക്കുന്നത് അപകട സാധ്യത വർധിപ്പിക്കുന്നുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com