ADVERTISEMENT

ആലപ്പുഴ ∙ അമേരിക്കയുടെ ദേശീയ സുരക്ഷാ കൗൺസിലിൽ ജനാധിപത്യ, മനുഷ്യാവകാശ വിഷയങ്ങളുടെ ഏകോപനച്ചുമതല പ്രസിഡന്റ് ജോ ബൈഡൻ ഏൽപിച്ചത് ‘ആലപ്പുഴയുടെ മകളായ’ ശാന്തി കളത്തിലി (49)നെയാണ്.മുഹമ്മ കണ്ണങ്കര കളത്തിൽ ജയിംസ് സക്കറിയ കളത്തിലിന്റെയും ചൈനീസ് തായ്പേയ് സ്വദേശിനി ലൂസിയയുടെയും മകളാണ് ശാന്തി കളത്തിൽ. ജനിച്ചതും വളർന്നതും പഠിച്ചതും അമേരിക്കയിലാണെങ്കിലും ശാന്തി ആലപ്പുഴ ബന്ധം മുറിച്ചിട്ടില്ല. 20 വർഷം മുൻപു മുത്തച്ഛനെയും മുത്തശ്ശിയെയും കാണാൻ കണ്ണങ്കരയിൽ വന്നിരുന്നതായി ജയിംസിന്റെ അനുജൻ പാപ്പച്ചൻ കളത്തിൽ പറഞ്ഞു.

ഇന്റർനാഷനൽ ഫോറം ഫോർ ഡെമോക്രാറ്റിക് സ്റ്റഡീസിന്റെ സീനിയർ ഡയറക്ടറായിരുന്നു ശാന്തി. ലോക ബാങ്ക് ഉൾപ്പെടെയുള്ള രാജ്യാന്തര ഏജൻസികളും സർവകലാശാലകളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിട്ടുണ്ട്. നയതന്ത്രം, മാധ്യമ പ്രവർത്തനം തുടങ്ങിയ മേഖലകളിൽ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഹോങ്കോങ്ങിൽ ഏഷ്യൻ വോൾസ്ട്രീറ്റ് ജേണലിന്റെ ലേഖികയായും പ്രവർത്തിച്ചു.ബറാക് ഒബാമയുടെ മുൻ സ്പെഷൽ അസിസ്റ്റന്റും ആണവായുധ വിരുദ്ധ പ്രവർത്തകനും എഴുത്തുകാരനുമായ ജോൺ വുൾഫ്സ്താൽ ആണ് ശാന്തിയുടെ ഭർത്താവ്. ഇവർക്കു 2 മക്കളുണ്ട്. ജയൻ കളത്തിലാണ് സഹോദരൻ.

അമേരിക്കയിലെ വിവിധ സർവകലാശാലകളിൽ പ്രഫസറായിരുന്നു അന്തരിച്ച ജയിംസ് കളത്തിൽ. 40 വർഷം മുൻപാണു ജയിംസും പാപ്പച്ചനും അമേരിക്കയിൽ എത്തിയത്. കുടുംബത്തിലെ രണ്ടുപേർ മാത്രമാണ് ഇപ്പോൾ നാട്ടിലുള്ളത്. പാപ്പച്ചൻ കളത്തിലും ജ്യേഷ്ഠൻ സക്കറിയ മാത്യൂസ് കളത്തിലും. പാപ്പച്ചൻ കളത്തിൽ ഫൊക്കാന പ്രസിഡന്റായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com