ADVERTISEMENT

വള്ളികുന്നം ∙ സ്റ്റുഡന്റ് പൊലീസ് കെ‍ഡറ്റ് രാഹുലിന് പൊലീസ് നൽകിയത് പരിശീലനം മാത്രമല്ല, സ്വന്തം വീടെന്ന സ്വപ്നത്തിന് അടിത്തറ ഒരുക്കാനുള്ള ഭൂമി കൂടിയാണ്.  തന്റെ വീടിനോടു ചേർന്നുള്ള 5 സെന്റ് സ്ഥലം പ്ലസ് ടു വിദ്യാർഥിക്കും കുടുംബത്തിനും വീട് വയ്ക്കാൻ സൗജന്യമായി നൽ‍കിയത് കായംകുളം സ്റ്റേഷനിലെ എഎസ്ഐ എ.ഹാരിസ്.29ന് വൈകിട്ട് 5ന് കായംകുളത്ത് യു.പ്രതിഭ എംഎൽഎയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജി.സുധാകരൻ രേഖകൾ കൈമാറും.

സ്ഥലത്തിന്റെ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി. കായംകുളം ബോയ്സ് എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥിയാണ് സ്റ്റു‍ഡന്റ് പൊലീസ് കെഡറ്റായ രാഹുൽ. വർഷങ്ങളായി വാടകവീടുകളിൽ താമസിക്കുന്ന രാഹുലിന്റെ കുടുംബം സ്ഥലം ലഭിക്കാനായി ജില്ലാ ഭരണകൂടത്തെയും ജില്ലാ പൊലീസ് മേധാവിയെയും സമീപിച്ചിരുന്നു. ഇതറിഞ്ഞപ്പോൾ, ഭരണിക്കാവ് ഇലിപ്പക്കുളത്തെ തന്റെ വീടിനോട് ചേർന്നുള്ള സ്ഥലം നൽകാമെന്ന് ഹാരിസ് അറിയിക്കുകയായിരുന്നു. ഭാര്യ ബീനയും 8 വയസ്സുകാരൻ ഇദ്‌രിസും അടങ്ങുന്നതാണ് ഹാരിസിന്റെ കുടുംബം. രാഹുലിന്റെ കുടുംബത്തിൽ മാതാപിതാക്കളും സഹോദരിയുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com