ADVERTISEMENT

അരൂർ∙ വ്യവസായ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഹൈടെക് കോട്ടിങ്സ് പെയിന്റ് കമ്പനിയിൽ വൻ തീപിടിത്തം. ആളപായമില്ല. ഇന്നലെ ഉച്ചയ്ക്ക് 1.30നു പടർന്ന തീ 3.45നാണു പൂർണമായി കെടുത്താനായത്. 9 അഗ്നിരക്ഷാ നിലയങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാസേന 2 മണിക്കൂറിലേറെ സമയം വെള്ളം പമ്പ് ചെയ്തു. 

വെള്ളത്തോടൊപ്പം ഫോം കലർത്തി പമ്പ് ചെയ്തതോടെയാണു തീ പൂർണമായി അണയ്ക്കാനായത്. തീ പെട്ടെന്ന് ആളിപ്പടർന്നതോടെ കമ്പനിയിലെ 4 ജീവനക്കാർ തൊട്ടുടുത്ത അഗ്നിരക്ഷാ നിലയത്തിൽ വിവരം അറിയിക്കുകയായിരുന്നു. പ്രൈമർ പെയിന്റ് പാട്ടകളാണു കമ്പനിയിൽ ഉണ്ടായിരുന്നത്.

തീ പടർന്നപ്പോൾ ഉഗ്ര ശബ്ദവും ഉണ്ടായി. പുകപടലം കിലോമീറ്ററുകൾ പടർന്നു. പെയിന്റ് കമ്പനിയുടെ സമീപം 2 എക്സ്പോർട്ടിങ് കമ്പനികളും ഒരു തടിമില്ലും പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിലേക്കു തീ പടരാതിരിക്കാൻ അഗ്നിരക്ഷാസേനയുടെ ശ്രമം ഫലംകണ്ടു. തീ പടർന്നപ്പോൾ തന്നെ പ്രദേശത്തെ വീടുകളിൽ നിന്ന് ആളുകൾ ഒഴിഞ്ഞുമാറി.

കടകളെല്ലാം അടച്ചു. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. നഷ്ടത്തിന്റെ കണക്കു തിട്ടപ്പെടുത്തി വരികയാണ്. കെട്ടിടം പൂർണമായി തകർന്നു. അഗ്നിരക്ഷാസേനയുടെയും പൊലീസിന്റെയും ഉന്നതോദ്യോഗസ്ഥരും ഷാനിമോൾ ഉസ്മാൻ എംഎൽഎയും സ്ഥലത്തെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com